യുറോപ്പിലെ ഡാർക്ക് ഏജ് കഴിഞ്ഞതിനു ശേഷം, വെള്ളക്കാരാണ് കഴിഞ്ഞ 500 വർഷങ്ങളായി ലോകത്തിന്റെ തമ്പുരാക്കന്മാർ. വെള്ളക്കാർ എന്ന് ഉദ്ദേശിച്ചത് ആദ്യം യുറോപ്യൻ ആധിപത്യവും പിന്നെ അമേരിക്കൻ ആധിപത്യവും മൊത്തത്തിലാണ്. ലോകത്തെ ഭരിക്കുന്നവരുടെ സംസ്കാരമാണ് ലോകം പിന്തുടരാൻ നോക്കുന്നത്, അല്ലെങ്കിൽ വിപണിയുടെ കൈവശാവകാശം കിട്ടാൻ വേണ്ടി അങ്ങിനെ സംഭവിപ്പിക്കുന്നതു.
ഈ 500 വര്ഷങ്ങളുടെ ആകെ തുകയാണ് കറുപ്പിനോടുള്ള പൊതുവേയുള്ള പുച്ഛം. ഇതിനു രാഷ്ട്രീയ മാനങ്ങളും ഉണ്ട്. വെളുപ്പാണ് സൌന്ദര്യത്തിന്റെ അളവുകോൽ എന്ന് എങ്ങിനെയും സ്ഥാപിച്ചെടുക്കുക, വിപണിയിൽ കൊസ്മെടിക്സ് കമ്പനികളുടെ ലാഭവിഹിതം ഉയര്ത്താൻ ഇത് കൂടിയേ തീരൂ. അത് സാമ്പത്തിക വശം, ഇതിന്റെ രാഷ്ട്രീയ മാനമാണ് കീഴാളനോടുള്ള പുച്ഛം.
അടുത്ത കാലത്ത് വന്ന പരസ്യമാണ്, പക്കാ കളറിസം പിന്നെ അത്ര തന്നെ സ്ത്രീ വിരുദ്ധവും
യുണിലിവറും ഇമാമിയും ഇന്ത്യൻ മാർകെറ്റ് ഭരിക്കുകയാണ് കറുപ്പിനോടുള്ള ഈ അവജ്ഞ മുതലെടുത്ത്. ഈ പരസ്യങ്ങളിൽ കാണിക്കുന്നതോ, കറുപ് നിറം ഉള്ളത് കൊണ്ട് സമൂഹത്തെ നേരിടാൻ പറ്റാത്ത ആത്മ വിശ്വാസം തകർന്ന സ്ത്രീയും പുരുഷനും. കറുത്ത ചർമം കാരണം ജോലി കിട്ടാത്തവർ, കല്യാണം മുടങ്ങി പോയവർ (അടുത്ത കാലത്ത് വന്ന ഒരു പരസ്യം ഓർമ കാണും, മമ്മുട്ടിയും സ്വാതിയും ഉള്ളത്,വെളുത്തതിനു ശേഷം ആത്മവിശ്വാസം കിട്ടിയ സ്വാതി )
ആഫ്രിക്കയിൽ പോയാൽ അവർക്ക് നമ്മളോടൊക്കെ (ചൈന, ഇന്ത്യ പ്രത്യേകിച്ച്) വല്യ ബഹുമാനമാണ്. തൊലിയുടെ വെളുപ്പിനോടുള്ള ഈ സ്നേഹം വെറുതെ ഉണ്ടായതല്ല, വെളുപ്പ് ഒരു സുപീരിയർ കളർ ആയിട്ടാണ് അവർ കാണുന്നത്. നൂറ്റാണ്ടുകൾ നീണ്ട അടിമത്തത്തിന്റെ ആകെത്തുക. എഷ്യൻസിനെക്കാൾ ബഹുമാനമാണ് യുറോപ്, അമേരിക്ക തുടങ്ങിയവരോട്. നേരെ മറിച്ചു നമ്മൾ യുറോപിലോ അമേരിക്കയിലോ ഓസ്ട്രേലിയയിലോ പോയാലോ? അവജ്നയോടല്ലേ അവർ കാണുന്നത് (കേട്ടറിവ്).
ചർമം വെളുപ്പിക്കാൻ കൊസ്മെടിക്സ് ഉണ്ടാക്കുന്നത് കമ്പനിയുടെ ഇഷ്ടം (ആരോഗ്യത്തിനു ഹാനികരമല്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്). പക്ഷെ അത് വിപണനം ചെയ്യാൻ വേണ്ടി കറുപ്പിനെ അവജ്ഞയോടും വെറുപ്പോടും കാണാൻ പ്രേരിപ്പിക്കുന്ന നീക്കങ്ങൾ തീർച്ചയായും എതിർക്കപ്പെടെണ്ടതുണ്ട്. അല്ലെങ്കിൽ ചരിത്രപരമായ വഞ്ചനയാണ് നമ്മൾ സമൂഹത്തോട് ചെയുന്നത്.;
വെളുപ്പിനോടടിമത്തം
ReplyDeleteമായ്ക്കാവതല്ല
മനസിന്റെ അടിമത്തം
ReplyDeleteTitle അല്‍പം കടന്ന കൈയ്യായി പോയി !!
ReplyDeleteഅടിമത്തം..........
ReplyDeleteHundred percent correct. The all advertisement is based on the simple fact that black color is a kinda untouchable one. They are exploiting this rubbish thought and injecting again and again to the public that white is the yardstick to measure the beauty. It is high time to ban such kind of advertisement. Govt must take stringent action against it.
ReplyDeleteTo put it briefly, me too like white skinned girl than the dark one!! oooops.. run baby run!! What to do, that is the sheer reality.
Vinu, Dubai
well said
ReplyDelete