Thursday, January 03, 2013

പൗര ബോധവും കുറ്റവിചാരണയും

കാശ്മീര്‍, മാവോയിസ്റ്റ് മുന്നേറ്റം, സ്ത്രീകള്‍ക്കെതിരെ അതിക്രമം, മാലിന്യം, ദാരിദ്ര്യം, അഴിമതി, മത സ്പര്‍ദ്ധ തുടങ്ങി ഒട്ടേറെ ആഭ്യന്തര പ്രശ്നങ്ങള്‍ ഇന്ത്യക്കുണ്ട്. സാമൂഹിക സാമ്പത്തിക അസമത്ത്വവും സാംസ്കാരികമായ അധപതനവും (തീര്‍ച്ചയായും സന്ഘികളുടെ ആര്‍ഷ ഭാരത സംസ്കാരം അല്ല ഉദ്ദേശിച്ചത് ) ഒക്കെ കൂടി ഉണ്ടായ അടിയൊഴുക്ക് കണ്ടില്ല എന്ന് നടിക്കുന്നത് ചരിത്രപരമായ വിഡ്ഢിത്തം ആവും. ഇതിനൊക്കെ കൂടി ഗവണ്മെന്റ്, നീതിന്യായ വ്യവസ്ഥ, പോലീസ്  തുടങ്ങിയവയെയും, പരസ്പരവും കുറ്റക്കാരാക്കുന്നതാണ് പൊതുവേയുള്ള രീതി. 

ഒരു രാജ്യത്തിന്‍റെ അല്ലെങ്കില്‍ ഒരു സമൂഹത്തിന്റെ ടോട്ടല്‍ ഇന്ദെക്സ് എന്ന് പറയുന്നത് അവിടെയുള്ള എല്ലാ ജനങ്ങളുടെയും കൂട്ടായ ഇന്പുട്ട് ആണ്. 
ഒരു സമൂഹത്തില്‍ ഭൂരിപക്ഷം ആള്‍ക്കാരും പട്ടിണി ആണ് , ഇനി കുറച്ചു പേര്‍ അതി സമ്പത്ത് ഉള്ളവര്‍ ആണെങ്കിലും, ആ സമൂഹം ഫിനാന്‌ഷ്യലി പുവര്‍ ആണ്.  അതെ പോലെ തന്നെ സാംസ്കാരികമായ ഉന്നമനവും കണക്കു കൂട്ടാം. ഒരു സമൂഹത്തില്‍ ഭൂരിപക്ഷവും ചിന്തിക്കുന്ന രീതി ആണ് അവിടെ ഉള്ള ടോട്ടല്‍ സാമൂഹിക ഉന്നമനത്തിനു നിതാനം. ഉദാഹരണം, നമ്മുടെ പൊതു നിരത്തുകള്‍ നോക്കുക. ഹൈവേകളില്‍ പോലും സ്വന്തം വണ്ടി പാര്‍ക്ക് ചെയ്തു സംസാരിക്കുന്ന എത്രയോ മുതലാളിമാരെ നമ്മള്‍ നിത്യവും കാണാറുണ്ട്‌. ഇവിടെ മുതലാളി എന്ന ദം ഉപയോഗിച്ചത് മനപൂര്‍വം ആണ്. സ്റ്റേറ്റ് മൊത്തം ജനങ്ങളുടെ യാത്രക്ക് വേണ്ടി നിര്‍മിച്ച റോഡ്‌, സ്വന്തം കാശ് കൊടുത്തു വാങ്ങിയ പോലെ ആണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇത് മൂലം ഉണ്ടാവുന്ന ബ്ലോക്കുകളും ഇവിടെ സാധാരണം.
ഇതേ പോലെ കുറച്ചു ഉദാഹരണം എടുത്തു നോക്കാം. 
  • സിഗരെറ്റ്‌ വലി പൊതു സ്ഥലങ്ങളില്‍ 
  • നടവഴിയിലും റോഡില്‍ അല്ലാതെയും ഉള്ള ഓവര്‍ ടേക്ക്, കൂടുതലും ബസ്സുകള്‍ 
  • റേപ് നടന്നാല്‍ അതില്‍ പെണ്ണിന്റെ കുറ്റം കണ്ടു പിടിക്കാന്‍ നടക്കുന്ന ആള്‍ക്കാര്‍ (അവള്‍ വശീകരിച്ചു, രാത്രി നടന്നു, ഡ്രസ്സ്‌ കുറഞ്ഞു)
  • സിനിമയില്‍ വരുന്ന എല്ലാ സ്ത്രീകളും പോക്ക് (പ്രി ജഡ്ജ്മെന്ടല്‍ )
  • ഒരു ലവ് മാര്യേജ് എന്ന് കേട്ടാല്‍, ചെക്കന്റെ ജാതി തന്നെയോ പെണ്ണിന്റെം ?
  • ഒരാള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍, അവന്‍// /അത് ചെയ്യും,  ജാതിയുടെ ഗുണം കാണിക്കാതിരിക്കുമോ 
  • ആഘോഷങ്ങള്‍ - മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിച്ചു കൊണ്ടുള്ള ആഘോഷങ്ങള്‍ 
  • ഒരേ മതക്കാര്‍ സംസാരിക്കുമ്പോള്‍ (മിത മതവാദികള്‍ പോലും) , അവന്‍ നമ്മുടെ ആളാ...ആ ഭാഗത്തൊക്കെ നമ്മുടെ ആള്‍ക്കാരുണ്ടോ?
  • പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന ശീലം 
പെട്ടെന്ന് മനസ്സില്‍ ഓടിയെത്തിയ കുറച്ചു കാര്യങ്ങള്‍ മാത്രമാണ് ഇത്. ഇത് പോലെ ഒരു പാട് ചിന്താ രീതിയാണ് നമ്മുടെ സമൂഹത്തില്‍ ഇപ്പോള്‍ ഉള്ളത്. ഇതിന്റെ മാറ്റം നമ്മുടെ വീടുകളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഉണ്ടാവണം. ഇപ്പോള്‍ ഉള്ള സാമൂഹിക ഘടനയില്‍ ഇതിന്റെ സാധ്യത തുലോം വിരളമാണ്. നിയമ സംവിധാനത്തെ മാത്രം എപ്പോഴും കുറ്റം  പറഞ്ഞു നടക്കുമ്പോള്‍ ആലോചിക്കേണ്ട കാര്യം, മികച്ച പൌര ബോധം ഉള്ള സമൂഹത്തില്‍ മാത്രമേ നല്ലൊരു ഗവേര്‍ണന്‍സ് ഫലപ്രദമാവൂ ...

4 comments:

  1. സാമ്പാര്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുവാണേല്‍ പോലും സംഘികള്‍ക്കിട്ട് ഒന്ന് കൊട്ടിയില്ലേല്‍ സിക്കുലറുകാര്‍ക്ക് ഉറക്കം വരില്ലല്ലോ.

    ReplyDelete
  2. ഒരു സാമൂഹ്യ വിപത്തിനെതിരെ പറയാന്‍ അങ്ങിനെ സാമ്പാര്‍ ഉണ്ടാക്കുമ്പോള്‍ എന്നോ ഡാം കെട്ടുന്നതോ എന്നോ ഉള്ള സന്ദര്‍ഭം ഇല്ല. അത് എപ്പോഴും പറയാം.
    https://lh5.googleusercontent.com/-eyrGepY5j8s/UOSGD-dXuwI/AAAAAAAADHI/FCI_kexcXag/s693/550744_122234044610057_1513143354_n.jpg - സന്ഘിസ്ഥാനിലെ പ്രസിഡന്റ്‌ പറഞ്ഞത് നോക്കൂ

    ReplyDelete
  3. janangalkku vendi janangalil chilare theranhedukkunna oru janadhipathya rajyamanu india enna nammude rajyam...ennal ivideyo..sadharana janangalkku valla surakshithathwam undo....athokke samoohathi unnthamaya sthanathullavarkkalle kittunnullu.....sadharan ajanangalkku onnu roadil irangi nadakkan polum pattunnillaaa...quatation,sthree peednam....enthokke akramangal aanu neridendi varunnathu....endhegilum sambavichittu ..bjanangale bhodhabalkarikkunnathilum nallathu athu sambavikathirikkan nokkunnathalle.....

    ReplyDelete
  4. vidhyalayangalile adhyapakar vidhyalayathil maathramaanu verthirivu venda ennu cholli kodukkunnath...avar veedukalilekkethiyal swantham makkalkku cholli kodukkunnath pazhayathu thanne... allengil avarude chinthakalum pazhayathu thanne!!! swayam maaruka..athu maathrame ithinoru pariharamullu..

    ReplyDelete