Monday, September 03, 2012

വെല്‍ ഡണ്‍ ലാലേട്ടാ

റണ്‍ ബേബി റണ്‍ കണ്ടു. ഒറ്റവാക്കില്‍ പറയുന്നു, സംഭവം കലക്കിയിട്ടുണ്ട്. ഒരു നല്ല സ്ക്രിപ്റ്റ് ഉണ്ടെങ്കില്‍ തന്റെ റേഞ്ച് തീര്‍ന്നിട്ടില്ല എന്ന് ജോഷി തെളിയിച്ചു. കുറെ ചവറു പടങ്ങള്‍ ഇറങ്ങിയപ്പോള്‍ ലാലേട്ടനെ വിമര്‍ശിച്ചു ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. ലാലേട്ടന്‍ എന്ന നടന വിസ്മയ ത്തിന് വന്ന വീഴ്ചകള്‍ ആ അഭിനയ പ്രതിഭയെ കണ്ടു വളര്‍ന്ന എനിക്ക് ഒരു ഷോക്ക്‌ പോലെ ആയിരുന്നു. 

എന്തായാലും ഇത് കലക്കി. നല്ല റിവ്യൂ കേട്ടിട്ട് പ്രതീക്ഷയോടെ തന്നെയാണ് റണ്‍ ബേബി റണ്‍ കാണാന്‍ പോയത്. ഈ വര്‍ഷം ഇറങ്ങിയ കാസനോവ ഒഴികെ ബാക്കി മൂന്നു സിനിമകളിലും ലാലേട്ടന്‍ തന്റെ അഭിനയം കൊണ്ട് പുതിയൊരു മാനം നല്‍കുന്നുണ്ട് കഥാ ഗതിയില്‍.....

ആദ്യം തന്നെ സിനിമയുടെ പ്ലസ്‌ പറയാം. ഒന്നാമത്തെ പ്ലസ്‌ ഇതിലെ അഭിനേതാക്കളുടെ പ്രകടനം തന്നെ. മനോഹരം എന്നല്ലാതെ വേറെ വാക്കില്ല. ലാലേട്ടന്‍ ഷോ ആണ് റണ്‍ ബേബി റണ്‍;. അമല പോള്‍ മികച്ചു  നിന്നു. ലാലേട്ടന്‍ ഫുള്‍ ഫോര്‍മില്‍ അഭിനയിക്കുമ്പോള്‍ അതിനു തക്കതായി പിടിച്ചു നിന്ന വളരെ കുറച്ചു നടിമാരെ ഉള്ളൂ..ആ ഒരു സീന്‍ ടു സീന്‍ കോമ്പോ വളരെ മനോഹരമായി അമല പോള്‍ നിര്‍വഹിച്ചിരിക്കുന്നു. പിന്നെ ബിജു മേനോന്‍, ആസ് യുശല്‍, കിടിലം. സപ്പോര്‍ട്ടിംഗ് റോള്‍ ചെയ്ത സായ്കുമാര്‍, ഷമ്മി തിലകന്‍ പിന്നെ മറ്റുള്ളവരും റോളുകള്‍ ഭംഗിയാക്കിയിരിക്കുന്നു. ഒരു ശരാശരി തിരകഥ ഇത്ര മനോഹരമായ എന്റര്‍ടെയ്നെര്‍ ആയതു അഭിനേതാക്കളുടെ മികവു കൊണ്ട് തന്നെ. 

ചായാഗ്രഹണം, സംവിധാനം രണ്ടും മികച്ചു നിന്നു. തന്റെ കൂടെ ഉള്ളവര്‍ പിടിച്ചു നിക്കാന്‍ പാട് പെടുമ്പോഴും ജോഷി വീഴാതെ നിക്കുന്നത് അദ്ധേഹത്തിന്റെ മേന്മ തന്നെയാണ്. ജോഷി തകര്‍ത്തു. ഇനിയും നല്ല സ്ക്രിപ്റ്റുകള്‍ ജോഷിയെ തേടി എത്തട്ടെ. രാജശേഖറിന്റെ ചായാഗ്രഹണം ഓരോ ഷോട്ടും മികച്ചതാക്കി.  രതീഷ്‌ വേഗയുടെ മ്യുസിക് കൊള്ളാം. ബ്യുടിഫുള്‍ ന്റെ അത്ര വരില്ലെങ്കിലും കൊള്ളാം. രതീഷ്‌ വേഗ ഒരു മുതല്‍ കൂട്ടായിരിക്കും ഇന്ഡസ്ട്രിക്ക്. 

ഇനി പോരായ്മകള്‍ - ആദ്യം തന്നെ ലാലേട്ടനും അമല യും തമ്മില്‍ ഉള്ള പ്രണയം- വെറുതെ തിരുകിയതാണ് അത്. നായകനും നായികയും പ്രണയിക്കണം എന്ന ക്ലിഷേ ഒഴിവാക്കാമായിരുന്നു. അതുമല്ല രണ്ടു  പേരും മികച്ചു നിന്നെങ്ങിലും, ഒരു പ്രണയ ജോഡി ആയി കാണുമ്പോള്‍ ഒരു സാമ്യത ഇല്ലായിരുന്നു. തിരകഥ ശരാശരി മാത്രം. പല സ്ഥലങ്ങളിലും ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്തതിനു ശേഷം എന്ത് കൊണ്ട് വീണ്ടും അത് പോലീസ് ചെയുന്നില്ല. യാതൊരു അന്വേഷണവും ഇല്ലാതെ ലാലേട്ടനെ റോയിട്ടേ൪സ് പുറത്താക്കുന്നു, പിന്നെ യാതൊരു ബന്ധവും ഇല്ലാത്ത ലാലേട്ടന്റെ ഇന്ട്രോടക്ഷന്‍ സീന്‍.; ഇതൊക്കെ ഒഴിവാക്കാമായിരുന്നു. ഇതൊക്കെയാണെങ്കിലും സിനിമ ബോര്‍ അടിക്കാതെ നല്ല പേസില്‍ പോകുന്നുണ്ട്. അത് തന്നെയാണ് ഇതിന്റെ വിജയവും. 

വെര്‍ഡിക്റ്റ് - കൊള്ളാം. ത്രില്ലെര്‍.; ലാലേട്ടന്‍, ബിജു മേനോന്‍, അമല പോള്‍, ജോഷി കലക്കി. സൂപ്പര്‍ ഹിറ്റ്‌. 

2 comments:

  1. ഇവിടെ റിലീസ് ആയിട്ടില്ല. വന്നാല്‍ എന്തായാലും കാണും..

    ReplyDelete
  2. സിദ്ദിഖ് എന്ന നടനെ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ല. ഇമ്മാതിരി വില്ലന്‍ റോള്‍ വേറെ വല്ല തമിഴ്, ഗോസായി നടന്മാരെക്കൊണ്ട് ചെയ്യിക്കാരുന്നു.

    ReplyDelete