സാംബിയയിലെ ഒരു മാസം ഞാന്‍ നിന്നത് ലോടെന്‍ ലോഡ്ജിലായിരുന്നു. ലോഡ്ജ് എന്ന് പറഞ്ഞാല്‍ നമ്മുടെ നാട്ടിലെ പോലെ അല്ലാ...ഇവിടുത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ റേറ്റ് ആണ് വാടക. ക്ലയിന്റ് കൊടുത്തത് കൊണ്ട് അല്ലലില്ലാതെ കഴിഞ്ഞു കൂടി. അപ്പൊ പറഞ്ഞു വന്നത് അതല്ല, ഈ ഒരു മാസം എന്റെ ഭക്ഷണ കാര്യങ്ങള്‍ നോക്കിയിരുന്നത് ബിയാട്രിസ്, ആലിസ് എന്നിവരായിരുന്നു. ലോഡ്ജിലെ ജോലിക്കാരികള്‍. കുടുംബത്തെ കുറിച്ച് ഒരു ദിവസം ബിയാട്രിസിനോട് ചോദിച്ചപ്പോള്‍ ബിയാട്രിസ് മക്കളെ കുറിച്ച് പറഞ്ഞു. ഭര്‍ത്താവ് എവിടെ എന്ന് തിരക്കിയപ്പോള്‍ ആ സ്ത്രീയുടെ കണ്ണ് നിറഞ്ഞു. "These Zambian husbands are like this" എന്ന് മാത്രം പറഞ്ഞോണ്ട് അകത്തേക്ക് പോയി. പിന്നീടു അന്വേഷിച്ചപ്പോള്‍ ബിയാട്രിസ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് മനസ്സിലായി. കുട്ടികളെ അമ്മമാരുടെ മാത്രം ഉത്തരവാദിത്തമാക്കി ഒഴിഞ്ഞു പോവുക എന്നത് ഒരു ചടങ്ങ് പോലെയാണ് ഇവിടെ. എയിഡ്സ് എന്ന മാറാ രോഗത്തിന്റെ ഉറവിടവും ഈ കുടുംബ ശൈഥില്യം തന്നെ. ലോകത്തില്‍ എയിഡ്സ് സാന്ദ്രത ഏറ്റവും കൂടിയ രാജ്യങ്ങളില്‍ ഒന്നാണ് സാംബിയ. കൌമാര പ്രായത്തില്‍ തന്നെ ശാരീരിക ബന്ധത്തില്‍ യാതൊരു ലൈംഗിക സുരക്ഷ മാര്‍ഗങ്ങളും ഇല്ലാതെ ഏര്‍പ്പെടുന്നതിനാല്‍ തന്നെ എയിഡ്സ് ഇത്ര വല്യ സാമൂഹിക പ്രശ്നമായിരിക്കുന്നത്. അവിവാഹിത പെണ്‍കുട്ടികള്‍ ചെറു പ്രായത്തില്‍ തന്നെ അമ്മമാരാവുന്നത്
അവരുടെ ഭാവിയെ തന്നെ തകര്‍ത്തു കളയുന്നു. ഇതേ കാരണം കൊണ്ട് തന്നെ പ്രാഥമിക വിദ്യാഭ്യാസം മുഴുമിപ്പിക്കാന്‍ ഇവര്‍ക്കാവുന്നില്ല. വളരെ തീക്ഷ്ണമായ ബോധവത്കരണ പരിപാടി ഇല്ലാതെ ഈ സാമൂഹികാവസ്ഥ പെട്ടെന്ന് മാറും എന്ന് തോന്നുന്നില്ല.
ടൊയോട്ട കമ്പനിക്കു കാര്‍ വിപണിയില്‍ സാംബിയയില്‍ എത്ര മേധാവിത്തം ഉണ്ടോ അത് പോലെയാണ് ചൈനക്ക് ഇവിടെയുള്ള കോപ്പര്‍ ഖനികളില്‍ ഉള്ളത്. മുന്‍പ് യൂറോപ്യന്‍ കമ്പനികളുടെ സ്ഥാനത്താണ് ഇന്ന് ചൈന. ചെമ്പ് ഖനികളില്‍ നിന്നുള്ള വേസ്റ്റ് പോലും സാങ്കേതിക വിദ്യ കൊണ്ട് സംസ്കരിച്ചു വിപണിയില്‍ വന്‍ ലാഭം കൊയ്യുകയാണ് ചൈനീസ് കമ്പനികള്‍. സാംബിയയുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ചെമ്പ് ഖനികള്‍ .കോപ്പറും കൊബാല്‍ട്ടും ശെരിക്കും സ്റ്റേറ്റ് തന്നെ സംസ്കരിച്ചു നന്നായി മാര്‍ക്കറ്റ് ചെയ്‌താല്‍ സമ്പദ് വ്യവസ്ഥ തന്നെ രക്ഷപ്പെടും. പക്ഷെ പണ്ട് യൂറോപ്യന്മാരും ഇപ്പോള്‍ ചൈനക്കാരും ഇന്ത്യക്കാരും കൂടി ഈ മാര്‍ക്കറ്റ് നന്നായി ചൂഷണം ചെയ്തു വരുന്നു. ചിമ്ഫുന്ഷി സന്ദര്‍ശിച്ചപ്പോള്‍ ഒരു കോപ്പര്‍ ഖനി കാണാന്‍ ശ്രമം നടത്തിയെങ്ങിലും അകത്തേക്ക് കേറാന്‍ മുന്‍കൂര്‍ അനുവാദം കിട്ടാത്തത് കൊണ്ട് ആ ആഗ്രഹം നടന്നില്ല. യാത്ര മദ്ധ്യേ കിട്ടിയ കുറച്ചു ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. കരി പോലെ കാണുന്ന ഈ വല്യ കൂന കോപ്പര്‍ സംസ്കരിച്ചപ്പോള്‍ കിട്ടുന്ന വേസ്റ്റ് ആണ്.

ഇതോടെ എന്റെ സാംബിയന്‍ യാത്ര വിവരണം നിര്‍ത്തുന്നു. ജോലി സംബന്ധമായി പോയത് കൊണ്ടും, സമയം അധികം ഇല്ലാത്തതു കൊണ്ടും, വിക്ടോറിയ വെള്ളച്ചാട്ടം, സാംബെസി നദി ഇതൊന്നും കാണാന്‍ പറ്റിയില്ല. വളരെ നല്ല സ്വീകരണം നിങ്ങള്ക്ക് സാംബിയന്‍ ജനതയില്‍ നിന്ന് ലഭിക്കും. കയ്യില്‍ നല്ല കാശ് ഉണ്ടെങ്കില്‍ നല്ലൊരു ടൂറിസ്റ്റ് സ്പോട്ട് ആണ് സാംബിയ.
ബാക്കി വായിക്കാൻ കാത്തിരിക്കുന്നു...വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ ഉൽഭവം കാണാൻ പോയ ഒരു ഇന്ത്യൻ സഞ്ചരിയുടെ കഥയാണ് (പ്രേമാനന്ദ മിത്ര)ഞാൻ ഇന്നു വരെ വായിച്ചിട്ടുള്ള ട്രാവലോഗ് ഫിക്ഷനുകളിൽ എപ്പോഴും മനസ്സിലുള്ളത്...ഇടവേള കൂടാതെ എഴുതുക....
ReplyDelete