Sunday, January 29, 2012

യുവജനോത്സവത്തില്‍ എന്തിനു ലീഗ് ?

സംസ്ഥാന യുവജനോത്സവം കഴിഞ്ഞു. കോഴിക്കോട് കിരീടവും ചൂടി. അതിനെക്കുറിച്ചല്ല ഇവിടെ എഴുതാന്‍ ഉദേശിക്കുന്നത്. അതിനു മുന്നേ കാസര്‍ഗോഡ്‌ ജില്ല യുവജനോത്സവം ജനുവരി 6-9 വരെ ചെ൪ക്കളയില്‍ വെച്ച് നടന്നു. നടന്ന കലോത്സവം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. നടത്തിപ്പിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. കലോത്സവം കാണാന്‍ ചെന്ന  എന്നെ  വരവേറ്റത് യൂത്ത് ലീഗിന്റെ ബാനര്‍ ആണ്. അതും മെയിന്‍ എന്ട്രന്സില്‍.; ഭരണം ലീഗിന്റെ കൈകളിലോ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കൈകളിലോ കോണ്‍ഗ്രസിന്റെ കൈകളിലോ ആവട്ടെ, അവര്‍ക്കനുസരിച്ച്‌ അവരുടെ സ്വാധീനമുള്ള സ്ഥലത്ത് കലോത്സവം നടക്കുകയും ആവട്ടെ, പക്ഷെ അനാവശ്യമായ രാഷ്ട്രീയ ഇടപെടലിന്റെ ആവശ്യകത എന്തിനാണ് ഒരു കലോത്സവ നഗരിയില്‍.;  ചുവടെയുള്ള ചിത്രങ്ങള്‍ നോക്കൂ. ഇതിനെക്കാളും രാഷ്ട്രീയ മൈലേജ് കൂട്ടാന്‍ ഉള്ള ചിത്രങ്ങള്‍ ഉണ്ട്, അത് ഇവിടെ പോസ്റ്റ്‌ ചെയുന്നില്ല. 


പച്ച അടിച്ച കലോത്സവം എന്ന് എന്റെ നാട്ടുകാരും സുഹൃത്തുക്കളും പറഞ്ഞപ്പോള്‍ അതിന്റെ തീവ്രത ഇത്രത്തോളം ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല. ഇതിന്റെ നടത്തിപ്പ് ലീഗ് ആയതില്‍ യാതൊരു പ്രശ്നവും ആര്‍ക്കും കാണില്ല. പക്ഷെ നടത്തിച്ചു കലോത്സവ വേദി തങ്ങളുടെ ശക്തി പ്രകടനമാക്കേണ്ട ആവശ്യകത എന്തിനാണ്. അതിപ്പോള്‍ ഇങ്ങിനെയൊരു നടപടി ഇതൊരു രാഷ്ട്രീയ പാര്‍ടി സ്വീകരിച്ചാലും നിന്ദിക്കപ്പെടേണ്ടതാണ്.
ഇങ്ങിനെയൊരു രാഷ്ട്രീയ അതിപ്രസരം കലോത്സവ നഗരിയില്‍ ഉള്ളത് കൊണ്ട് തന്നെ ഈ കലോത്സവം വന്‍ പരാജയമായി മാറുകയായിരുന്നു. ഗ്ലാമര്‍ ഇനങ്ങളായ ഭരതനാട്യം, മിമിക്രി തുടങ്ങിയ ഇനങ്ങളില്‍ പ്രധാന വേദിയില്‍ പോലും മുക്കാല്‍ ശതമാനം സീറ്റുകളും ഒഴിഞ്ഞിരിക്കുകയായിരുന്നു. രക്തസാക്ഷികളെ വെച്ച് പാര്‍ട്ടിക്ക് അംഗങ്ങളെ കണ്ടെത്തുക എന്ന വളരെ 'dangerous' ആയ രീതി ഇത് വരെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കുത്തക ആയിരുന്നെങ്കില്‍, ഇത്തവണത്തെ കലോത്സവ വേദി കണ്ടവര്‍ക്ക് അറിയാന്‍ പറ്റും ലീഗ്  അതേ വഴിക്കാണ് പോകുന്നത് എന്ന്. 'പച്ച കോട്ടയിലേക്ക് സ്വാഗതം' എന്നൊക്കെ വളരെ നിരുത്തരവാധപരമായി എഴുതി വെച്ചിരിക്കുന്നതും കാണാന്‍ ഇട വന്നു.
ഇതിന്റെ ചുവപ്പ് വെര്‍ഷന്‍..

യഥാര്‍ത്ഥത്തില്‍ ലീഗ് ചെയ്യേണ്ടിയിരുന്നത് ഇപ്പോഴത്തെ ഭരണം വെച്ച് അതിന്റെ സ്വാധീനം ഉപയോഗിച്ച് കലോത്സവം മറ്റുള്ള വര്‍ഷങ്ങളില്‍ സങ്കടിപ്പിച്ചതില്‍ നിന്നും ഒന്ന് കൂടി മെച്ചപെട്ട രീതിയില്‍ സങ്കടിപ്പിക്കുകയായിരുന്നു. അത് വിട്ടു തങ്ങളുടെ രാഷ്ട്രീയ മൈലേജ് വര്‍ധിപ്പിക്കാന്‍ വേണ്ടി കലോത്സവ നഗരി ഉപയോഗ പെടുത്തിയത് രാഷ്ട്രീയ പാപ്പരത്തമാണ്. രാഷ്ട്രീയ വര്‍ഘീയ മൈലേജ് കൂട്ടാന്‍ ഉള്ള വേദി അല്ല കലോത്സവം. ഈ കേരളത്തില്‍ കലയെ എങ്കിലും അതിന്റെ വഴിക്ക് വിട്ടു കൂടെ എന്ന് ലീഗിനോട് മാത്രമല്ല, എല്ലാ രാഷ്ട്രീയ പാ൪ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നു. 

2 comments:

  1. കാട്ടുകോഴിക്ക് എന്ത് ശങ്കരാന്തി എന്ന് പറഞ്ഞപോലെ ലീഗിന് എന്ത് യുവജനോല്‍സവം

    ReplyDelete
  2. പ്രതികരണം നന്നായി!

    ReplyDelete