Sunday, January 29, 2012

യുവജനോത്സവത്തില്‍ എന്തിനു ലീഗ് ?

സംസ്ഥാന യുവജനോത്സവം കഴിഞ്ഞു. കോഴിക്കോട് കിരീടവും ചൂടി. അതിനെക്കുറിച്ചല്ല ഇവിടെ എഴുതാന്‍ ഉദേശിക്കുന്നത്. അതിനു മുന്നേ കാസര്‍ഗോഡ്‌ ജില്ല യുവജനോത്സവം ജനുവരി 6-9 വരെ ചെ൪ക്കളയില്‍ വെച്ച് നടന്നു. നടന്ന കലോത്സവം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. നടത്തിപ്പിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. കലോത്സവം കാണാന്‍ ചെന്ന  എന്നെ  വരവേറ്റത് യൂത്ത് ലീഗിന്റെ ബാനര്‍ ആണ്. അതും മെയിന്‍ എന്ട്രന്സില്‍.; ഭരണം ലീഗിന്റെ കൈകളിലോ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കൈകളിലോ കോണ്‍ഗ്രസിന്റെ കൈകളിലോ ആവട്ടെ, അവര്‍ക്കനുസരിച്ച്‌ അവരുടെ സ്വാധീനമുള്ള സ്ഥലത്ത് കലോത്സവം നടക്കുകയും ആവട്ടെ, പക്ഷെ അനാവശ്യമായ രാഷ്ട്രീയ ഇടപെടലിന്റെ ആവശ്യകത എന്തിനാണ് ഒരു കലോത്സവ നഗരിയില്‍.;  ചുവടെയുള്ള ചിത്രങ്ങള്‍ നോക്കൂ. ഇതിനെക്കാളും രാഷ്ട്രീയ മൈലേജ് കൂട്ടാന്‍ ഉള്ള ചിത്രങ്ങള്‍ ഉണ്ട്, അത് ഇവിടെ പോസ്റ്റ്‌ ചെയുന്നില്ല. 


പച്ച അടിച്ച കലോത്സവം എന്ന് എന്റെ നാട്ടുകാരും സുഹൃത്തുക്കളും പറഞ്ഞപ്പോള്‍ അതിന്റെ തീവ്രത ഇത്രത്തോളം ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല. ഇതിന്റെ നടത്തിപ്പ് ലീഗ് ആയതില്‍ യാതൊരു പ്രശ്നവും ആര്‍ക്കും കാണില്ല. പക്ഷെ നടത്തിച്ചു കലോത്സവ വേദി തങ്ങളുടെ ശക്തി പ്രകടനമാക്കേണ്ട ആവശ്യകത എന്തിനാണ്. അതിപ്പോള്‍ ഇങ്ങിനെയൊരു നടപടി ഇതൊരു രാഷ്ട്രീയ പാര്‍ടി സ്വീകരിച്ചാലും നിന്ദിക്കപ്പെടേണ്ടതാണ്.
ഇങ്ങിനെയൊരു രാഷ്ട്രീയ അതിപ്രസരം കലോത്സവ നഗരിയില്‍ ഉള്ളത് കൊണ്ട് തന്നെ ഈ കലോത്സവം വന്‍ പരാജയമായി മാറുകയായിരുന്നു. ഗ്ലാമര്‍ ഇനങ്ങളായ ഭരതനാട്യം, മിമിക്രി തുടങ്ങിയ ഇനങ്ങളില്‍ പ്രധാന വേദിയില്‍ പോലും മുക്കാല്‍ ശതമാനം സീറ്റുകളും ഒഴിഞ്ഞിരിക്കുകയായിരുന്നു. രക്തസാക്ഷികളെ വെച്ച് പാര്‍ട്ടിക്ക് അംഗങ്ങളെ കണ്ടെത്തുക എന്ന വളരെ 'dangerous' ആയ രീതി ഇത് വരെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കുത്തക ആയിരുന്നെങ്കില്‍, ഇത്തവണത്തെ കലോത്സവ വേദി കണ്ടവര്‍ക്ക് അറിയാന്‍ പറ്റും ലീഗ്  അതേ വഴിക്കാണ് പോകുന്നത് എന്ന്. 'പച്ച കോട്ടയിലേക്ക് സ്വാഗതം' എന്നൊക്കെ വളരെ നിരുത്തരവാധപരമായി എഴുതി വെച്ചിരിക്കുന്നതും കാണാന്‍ ഇട വന്നു.
ഇതിന്റെ ചുവപ്പ് വെര്‍ഷന്‍..

യഥാര്‍ത്ഥത്തില്‍ ലീഗ് ചെയ്യേണ്ടിയിരുന്നത് ഇപ്പോഴത്തെ ഭരണം വെച്ച് അതിന്റെ സ്വാധീനം ഉപയോഗിച്ച് കലോത്സവം മറ്റുള്ള വര്‍ഷങ്ങളില്‍ സങ്കടിപ്പിച്ചതില്‍ നിന്നും ഒന്ന് കൂടി മെച്ചപെട്ട രീതിയില്‍ സങ്കടിപ്പിക്കുകയായിരുന്നു. അത് വിട്ടു തങ്ങളുടെ രാഷ്ട്രീയ മൈലേജ് വര്‍ധിപ്പിക്കാന്‍ വേണ്ടി കലോത്സവ നഗരി ഉപയോഗ പെടുത്തിയത് രാഷ്ട്രീയ പാപ്പരത്തമാണ്. രാഷ്ട്രീയ വര്‍ഘീയ മൈലേജ് കൂട്ടാന്‍ ഉള്ള വേദി അല്ല കലോത്സവം. ഈ കേരളത്തില്‍ കലയെ എങ്കിലും അതിന്റെ വഴിക്ക് വിട്ടു കൂടെ എന്ന് ലീഗിനോട് മാത്രമല്ല, എല്ലാ രാഷ്ട്രീയ പാ൪ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നു. 

ചിംഫു൯ഷി

ജോലിയില്‍ മാത്രം മുഴുകി 20 ദിനങ്ങള്‍........; അത് കഴിഞ്ഞു കുറച്ചു സാമ്പിയന്‍ കാഴ്ചകള്‍ കാണാന്‍ ഒത്തു. ക്രിസ്ത്മസ് ദിനത്തില്‍.. ക്രിസ്ത്യന്‍ ജനസംഖ്യ ഭൂരിപക്ഷമായുള്ള സാമ്പിയയില്‍ പക്ഷെ ക്രിസ്ത്മസ് വലിയ രീതിയില്‍ ആഘോഷിക്കപെടുന്നില്ല. സാമ്പത്തിക ഞെരുക്കം തന്നെ പ്രധാന കാരണം. ക്രിസ്ത്മസ് ദിനത്തില്‍ സുലു, മയ്ബിന്‍ എന്നിവരുടെ കൂടെ കാണാന്‍ പോയത് ചിമ്പാന്‍സീ സാന്ച്ചുറിയിലേക്കാണ്,ചിംഫു൯ഷി. കോങ്ഗോ, ടാന്‍സാനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വേട്ടക്കാര്‍ പിടികൂടുന്ന മാതാ പിതാക്കള്‍ ഇല്ലാത്ത ചിമ്പാന്‍സികളുടെ ഒരു ആശ്രയ താവളമാണ് ഇവിടം. അത് കൊണ്ട് തന്നെ ചിമ്പാന്‍സീ ഓര്‍ഫനേജ്  എന്നാണ് ഇത് അറിയപ്പെടുന്നത്. 
വിദേശ രാജ്യങ്ങളില്‍ നല്ല ഡിമാണ്ട് ഉള്ള ചിമ്പ് കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയുള്ള വേട്ടയില്‍ അതിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന വല്യ ചിമ്പാസികള്‍ കൊല്ലപ്പെടുന്നു. പിടിയിലാകുന്ന കുഞ്ഞുങ്ങളെ രക്ഷ പ്രവര്‍ത്തനത്തില്‍ കൂടിയോ അതോ ഉടമസ്ഥര്‍ പരികേല്‍പ്പിച്ചോ ഇവിടെ ഏല്‍പ്പിക്കുന്നു. 1983 ഇല്‍ ആണ് ഇതിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്. ചിമ്പാന്‍സികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഇവിടെ അനുവദിക്കപ്പെടുന്നു. ഭക്ഷണം കൊടുക്കാന്‍ നേരം മാത്രം കൂടിലേക്ക് വരുന്ന ഇവര്‍ അത് കഴിഞ്ഞു കാടുകളിലേക്ക് ചേക്കേറുകയാണ് പതിവ്. ആക്രമകാരികളും, കുസൃതി കൂടുതലും ഉള്ള ചിമ്പാസികളെ മാത്രം കൂട്ടില്‍ അടക്കുന്നു, പക്ഷെ ഇത്തരത്തില്‍ ഉള്ളവയുടെ എണ്ണം വളരെ കുറവാണ്. 
50 ഇല്‍ കൂടുതല്‍ വയസുള്ള മുത്തശനും മുത്തശിയും മുതല്‍ പിഞ്ചു കുഞ്ഞുങ്ങള്‍ വരെ ഈ ഓ൪ഫനേജില് ഉണ്ട്. മനുഷ്യരെ പോലെ തന്നെ പല കാര്യങ്ങളും ചെയുന്നു പല ചിമ്പാസികളും. ആദ്യം തന്നെ കണ്ടത് ക്രിയോ എന്ന ഒരു അമ്മ ചിമ്പാന്സിയെയും അതിന്റെ രണ്ടു കുഞ്ഞുങ്ങളെയും ആണ്. മനുഷ്യര്‍ക്ക്‌ നേരെ ഇവര്‍ കല്ലും കയ്യില്‍ കിട്ടുന്ന ഫലങ്ങളുടെ തോടുകളും ഒക്കെ എറിയുന്നത് കൊണ്ടും, ഇലക്ട്രിക്‌ വേലി ഷോര്‍ട്ട് ചെയ്തു പുറത്തു കടക്കുന്നത്‌ കൊണ്ടും ഇതിനെ വലിയൊരു കൂട്ടിലാണ് അടച്ചിരിക്കുന്നത്. ഒരു കുപ്പി വെള്ളം കൊടുത്തപ്പോള്‍ മനുഷ്യരെ പോലെ തന്നെ അടപ്പ് തുറന്നു വെള്ളം കുടിച്ചു കുപ്പി ദൂരേക്ക്‌ എറിഞ്ഞു ക്രിയോ. ക്രിയോയുടെ വെള്ളം കുടി ചുവടെ ഒരു വീഡിയോ ആയി ഇടുന്നു. 

കണ്ണ് ചൂഴ്ന്നെടുത്ത, ദേഹം പൊള്ളിച്ച, വികലാങ്കമാക്കിയ ചിമ്പാന്‍സികള്‍ മാത്രമല്ല, ഒരു ഹിപ്പോപോട്ടമസ് കൂടി (ബില്ലി)  ഇവിടെയുണ്ട്. 5 ദിവസം മാത്രം പ്രായം ഉള്ളപോള്‍ ഒര്ഫനെജില്‍ കിട്ടിയ ഇതിനു ഇപ്പോള്‍ പ്രായം 20 ആയി. രസകരമായ കാര്യം എന്താന്നു വെച്ചാല്‍ വീടിന്റെ അകത്തുള്ള സോഫയില്‍ ഉറങ്ങി കൊണ്ടിരുന്ന 'ബില്ലി' തന്റെ ഭാരം കാരണം സോഫ ഒടിഞ്ഞു വീണതിനു ശേഷം ആണ് വീടിനു പുറത്തു താമസമായത്.ക്യാമറയില്‍ ഫോട്ടോ എടുക്കാന്‍ അറിയുന്ന മുത്തശി ചിമ്പാന്‍സി മില - മനുഷ്യരെ പോലെ കിടക്കുകയും കൈകള്‍ കൊണ്ട് അടുത്ത് വരാന്‍  ആങ്ക്യം കാട്ടുകയും ചെയുന്നു. 
ഓ൪ഫനേജില് ഉള്ള എല്ലാ പക്ഷി മൃഗങ്ങളും പല സ്ഥലത്ത് നിന്നുമായി മോചിക്കപ്പെട്ടവയാണ്. ചില ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. 
ഓര്‍ഫനേജിലെ മയില്‍ 

ബില്ലി

ടാന്‍സാനിയന്‍ തത്ത.വില്പനയ്ക്കിടയില്‍ രക്ഷപ്പെടുത്തിയത് 

അമ്മ ചിമ്പാന്സിയും അതിന്റെ കുഞ്ഞും ഭക്ഷണം കൊടുക്കുന്ന സമയത്ത് 

മില - ചിമ്ഫുന്ഷിയിലെ ചിമ്പാന്‍സി മുത്തശി  -  കിടക്കുന്ന രീതി നോക്കൂ 

ഏറ്റവും കുസൃതി ആയ ക്രിയോ
ഓര്‍ഫനേജ് ലേക്ക് സഹായം ചെയ്യാന്‍ ആഗ്രഹം ഉള്ളവര്‍ ഇവിടെ സന്ദര്‍ശിക്കുക. 
കോപ്പര്‍ മൈനുകള്‍, കാറുകള്‍, എച് ഐ വി എന്നിവ അടുത്ത പോസ്റ്റില്‍.