ഗോപാലകൃഷ്ണനെയും ബാട്ളിവാലയെയും സാഖിറിനെയും തേച്ചു ഒട്ടിച്ചു കൊടുക്കുകയാണ് ഓണ്‍ലൈന്‍ സമൂഹം ഇപ്പോള്‍..; സാഖിര്‍ നായിക്കിന്റെ ഒരു വീഡിയോ ഇവിടെ കാണുക. പോളിഗാമി എന്ത് കൊണ്ട് ഇസ്ലാം ഇപ്പോഴും അനുവദിക്കുന്നു എന്ന ചോദ്യത്തിന് ഉദാഹരണങ്ങള്‍ നിരത്തി, കണക്കുകള്‍ നിരത്തി ഇദ്ദേഹം ഇവിടെ വാദിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ മുന്നില്‍ ഇരിക്കുന്ന എല്ലാവര്‍ക്കും, അല്ലെങ്കില്‍ വീഡിയോ കാണുന്ന എല്ലാവര്‍ക്കും മനസിലാവണം എന്നില്ല, കാരണം ഇത്തരം കണക്കുകള്‍ ഓര്‍ത്തു വെക്കേണ്ട കാര്യം ഇല്ലലോ.
ഇനി കണക്കുകളിലേക്ക് കടക്കാം. ഖുറാനില്‍പറഞ്ഞ എല്ലാ കാര്യവും ഈ കാലഘട്ടത്തിലും അപ്പ്ളിക്കബള്‍ ആണെന്ന് സ്ഥാപിക്കാന്‍ നിരത്തുന്ന കണക്കുകള്‍ പരിശോധിക്കാം.
ഇവിടെ 3.30 മുതല്‍ ശ്രദ്ധിക്കുക - World female population is more than male population (തെറ്റാണ്, സ്ലൈട്ലി ആണുങ്ങള്‍ ആണ് കൂടുതല്‍ )- മൂന്നാം ലോക രാജ്യങ്ങള്‍ ഒഴികെ എന്ന് പറയുന്നു. ഇന്ത്യയും ചൈനയും ഒക്കെ ഉദാഹരണവും പറയുന്നുണ്ട്. ശരി സമ്മതിച്ചു, ഇവിടെ പെണ്‍ ബ്രൂണ ഹത്യ കൊണ്ട് കൂടുതലും ആണുങ്ങള്‍ ആണ്.
ഇനി ദാ ഈ മാപ് ഒന്ന് നോക്കൂ. ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ആരാണ് കൂടുതല്‍.., ഇതും പെണ്‍ ബ്രൂണ ഹത്യ കൊണ്ട്എന്നാണോ. ഇവിടെ കൊടുത്തിരിക്കുന്ന ലിസ്റ്റ് ഒന്ന് നോക്ക്.
15-64 കാറ്റഗറിയില്‍ സാഖിര്‍ നായിക് പറഞ്ഞ ഈ രാജ്യങ്ങളില്‍, റഷ്യ ഒഴികെ ബാക്കി രാജ്യങ്ങളില്‍ പുരുഷന്മാര്‍ കൂടുതലാണ് അല്ലെങ്കില്‍ സ്ത്രീ പുരുഷ അനുപാതം തുല്യമാണ്. ഇവിടെ ഒക്കെ സ്ത്രീകള്‍ അധികമാവുന്നത് 64 വയസ്സിനു മുകളില്‍ ഉള്ള കാറ്റഗറിയില്‍ ആണ്. അതിനു കാരണം സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ഉള്ള ലൈഫ് എക്സ്പക്ടന്സി ആണ് (സാഖിര്‍ നായിക് ആദ്യം പറഞ്ഞ പൊയന്റ്സ് വാലിഡ് ആവുന്നത് ഈ കാറ്റഗറിയില്‍ ആണ്).
മോണോഗാമി ആണോ പോളിഗാമി ആണോ നര വംശത്തിന്റെ നിലനില്‍പ്പിനു ആവശ്യം എന്നത് ഈ ലേഖനത്തിന്റെ ഉദ്ധേശമല്ല. സോഷ്യോബയോളജി അല്ലല്ലോ ഇവിടെ സാഖിര്‍ നായിക് പറയുന്നത്. ക്രിസ്ത്യാനികള്‍ മിനുട്ടില്‍ 29000 ഹിന്ദുക്കളെ മതം മാറ്റുന്നു ന്ന് ഗോപാലകൃഷ്ണന്‍ പറയുന്ന പോലെയുള്ള കണക്കല്ലേ ഇദ്ദേഹം പറയുന്നത്. അങ്ങിനെ വരുമ്പോള്‍ ഈ കണക്കുകള്‍ സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടും. തിരിച്ചും സംഭവിച്ചൂടെ. ഒരു സ്ത്രീക്ക് പല പുരുഷന്മാരുമായും ബന്ധപ്പെടാലോ. അങ്ങിനെ വരുമ്പോള്‍ അത് വേശ്യാവൃത്തി ആവുകയും തിരിച്ചാവുമ്പോള്‍ ഇസ്ലാമിക നിയമം ആവുകയും ചെയുന്നു. മുകളില്‍ കാണുന്ന ലിസ്റ്റ് പ്രകാരം 15-64 വയസ്സ് വരെ ഉള്ളവരില്‍ പുരുഷ സാന്ദ്രത ഏറ്റവും കൂടുതല്‍ ഉള്ളത് ഇസ്ലാമിക രാജ്യങ്ങളില്‍ ആണ് എന്ന് കാണാം.
സാഖിര്‍ നായിക്കിന്റെ ലോജിക് പ്രകാരം ഇസ്ലാമിക രാജ്യങ്ങളില്‍ ഓരോ പുരുഷനും ഓരോ സ്ത്രീയെ കല്യാണം കഴിച്ചാല്‍, ബാക്കി വരുന്ന പുരുഷന്മാര്‍ പബ്ലിക് പ്രോപെര്‍ട്ടി ആവില്ലേ. അപ്പൊ അങ്ങിനെ ആവാണ്ടിരിക്കാന്‍ അവിടെ പോളിആണ്ട്രി അനുവദിക്കേണ്ടതല്ലേ. അതോ സ്ത്രീകള്‍ മാത്രമേ പബ്ലിക് പ്രോപെര്‍ട്ടി ആവൂ എന്നാണോ സാഖിര്‍ നായിക് പറയുന്നത്?
മറ്റു മതങ്ങള്‍ തെറ്റാണു എന്ന് പറയുന്നതിനെയല്ല ഞാന്‍ ചോദ്യം ചെയുന്നത്. സ്വന്തം വേദ പുസ്തകത്തില്‍ അന്യായം (പാര്‍ഷിയാലിട്ടി) പറയുമ്പോള്‍, അത്ശരിയാണ് എന്ന് സ്ഥാപ്പിക്കാന്‍ ഒരു ലോജിക് പറയുമ്പോള്‍, അതെ ലോജിക് വെച്ച് അത് തെറ്റും ആവാം എന്ന് സാഖിര്‍ നായിക് ചിന്ദിക്കണം.