Sunday, December 18, 2011

ഇതും ചിത്രങ്ങള്‍ ...

ദി ഫുഡ്‌ ചെയിന്‍ ..വീട്ടില്‍ നിന്ന് എടുത്ത ചിത്രമാണ്....ജീവ ജാലങ്ങളുടെ നില നില്‍പ്പ് തന്നെ ഈ ചെയിന്‍ .....

രാജീവ്‌ ഗാന്ധി കുടി വെള്ള പദ്ധതിയുടെ ഭാഗമായി നാട്ടില്‍ എല്ലാം പണ്ട് കാലത്ത് ഉണ്ടായിരുന്ന പൈപ്പ്. ഇപ്പോള്‍ ഇത് മണ്മറഞ്ഞു പോകുന്ന വസ്തുക്കളില്‍ ഒന്ന്. 

പഴമയുടെ നഗരമാണ് കൊല്‍ക്കത്ത എന്നും. ഇന്നും നഗരത്തില്‍ പഴമയുടെ പ്രൌഡിയും പോയ കാലത്തിന്റെ നഷ്ട പ്രതാപവും ഒരുമിച്ചു കാണാന്‍ പറ്റും. തിരക്കില്‍ വീര്‍പ്പു മുട്ടുന്ന നഗരവും കൂടിയാണിത്.  കൊല്‍ക്കത്തയുടെ തിരക്കേറിയ തെരുവുകളില്‍ ഒരിക്കല്‍ എടുത്തു ഫോട്ടോ. 

ഇവനാണ് 'രാജാവ്'. ശെരിക്കും ഇവനൊരു രാജാവ് തന്നെ ആയിരുന്നു. ഒരു പോരാളി. ആരെയും ഭയമില്ല.അടുത്ത് ചെന്നാല്‍ തല ഉയര്‍ത്തി യുദ്ധ സന്നദ്ധനായി നില്‍ക്കും.  അടുത്ത  വീട്ടില്‍ വളര്‍ത്തുന്ന ഒരു പൂവന്‍ ആയിരുന്നു. ദിവസവും ഇതിനോട് സംസാരിക്കുമായിരുന്നു. ഏതോ ഒരു വിരുന്നു സത്കാരതിനായി ഇവന്‍ തീന്മേശയുടെ അലങ്കാരമായി. ഒരു സിംഹത്തിന്റെ ശൌര്യം ഉണ്ടായിരുന്നു  ഈ 'രാജാവിന്' 

1 comment:

  1. രാജീവ്‌ ഗാന്ധി കുടി വെള്ള പദ്ധതിയുടെ ഭാഗമായി നാട്ടില്‍ എല്ലാം പണ്ട് കാലത്ത് ഉണ്ടായിരുന്ന പൈപ്പ്. ഇപ്പോള്‍ ഇത് മണ്മറഞ്ഞു പോകുന്ന വസ്തുക്കളില്‍ ഒന്ന്.
    ഈ പൈപ്പ് എന്റെ അമ്മ വീടിന്റെ ഉമ്മറത്ത്‌ ഉണ്ട്...ഞങ്ങള്‍ പണ്ട് അതില്‍ കുളിക്കാറുണ്ട്.

    ReplyDelete