ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ് എന്ന് പറയപ്പെടുന്നു. പക്ഷെ എനിക്കിവിടെ പല മതങ്ങളുടെയും നിയമങ്ങള്‍ നടപ്പിലാക്കുന്ന ഒരു രാഷ്ട്രം എന്നാണ് തോന്നുന്നത്. ഇനി ഇതാണോ മതേതരം എന്ന് കൊണ്ട് ഉദേശിക്കുന്നത് എന്നും മനസിലാവുന്നില്ല.
പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തിയ സ്വത്തു വകകളെ തീവ്രവാദികളില്‍ നിന്നും ദേശ വിരുദ്ധ ശക്തികളില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്രത്യേക സെക്യൂരിറ്റി ഇവിടെ ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. പക്ഷെ സെക്യൂരിറ്റി നില്‍ക്കുന്ന പോലീസുകാരന്‍ ഇട്ടിരിക്കുന്ന യുണിഫോം കാണുമ്പോള്‍ ഒരു സംശയം. ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാന്‍ വന്ന ഒരു ഭക്തനാണോ എന്ന്?
ഇന്ത്യാ രാജ്യത്ത് സൈന്യത്തിനായാലും, പോലിസിനായാലും, അര്‍ദ്ധ സൈനികര്‍ക്കായാലും കമാണ്ടോസിനായാലും ഒരു യുണിഫോം നിശ്ചയിച്ചിട്ടുണ്ട്. ആ ട്രൂപിന്റെ നിയമം അനുസരിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടത് അല്ലാതെ ഒരു പ്രത്യേക മതത്തില്‍ പെട്ട ഒരു ആരാധനാലയതിന്റ നിയമം അനുസരിച്ചല്ല.
ഒരു രാഷ്ട്രത്തിന്റെ ഐഡന്റിറ്റി ആണ് അവിടുത്തെ മിലിട്ടറി യുണിഫോം. അത് പോലെ തന്നെ ബാക്കിയുള്ള സെക്യൂരിറ്റി ഫോര്‍സിന്റെയും. അതിനെ അവഹേളിക്കുന്ന രീതിയിലാണ് ഇപ്പോള്‍ ഇവിടെ നിയമം നടപ്പിലാക്കിയിരിക്കുന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ ഒരു ക്രിസ്ത്യന്‍ പട്ടാളക്കാരന് സെക്യൂരിറ്റി നില്ക്കാന്‍ പറ്റില്ല, ജുമാ മസ്ജിദില്‍ സെക്യൂരിറ്റി നില്‍ക്കുന്നവര്‍ തലയില്‍ തൊപ്പി ഇട്ടേ നിക്കാവൂ, സുവര്‍ണ ക്ഷേത്രത്തില്‍ ഒരു മുസല്‍മാന്‍ വന്നു അശുദ്ധമാക്കരുത്, അല്ലെങ്ങില്‍ വരുന്നവര്‍ മുണ്ടുടുത്തും, സുന്നത് ചെയ്തും, മാമോദിസ മുങ്ങിയും ഒക്കെ വരാവൂ എന്ന് നിയമ ഗ്രന്ഥങ്ങളില്‍ എഴുതി വെക്കുമായിരിക്കും. അതിനെ നമ്മള്‍ക്ക് വിശാല മതേതരത്വ രാഷ്ട്രം എന്നും വിളിക്കാം
കേരളത്തില്‍ താമസിക്കുന്നത് കൊണ്ട് പറയട്ടെ, വളരെ വളരെ നികൃഷ്ടമെന്നു പറയാന്‍ പറ്റുന്ന തലത്തിലേക്ക് ജാതി മത ചിന്ധകള്‍ ഇവിടെ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.ന്യൂനപക്ഷ ഭൂരിപക്ഷ വോട്ട് ബാങ്കുകള്‍ എന്നതിലപ്പുറം മറ്റൊരു തലത്തിലേക്ക് ഇതെത്തപ്പെട്ടിരിക്കുന്നു.ഇതേ പറയുന്ന ആരാധനാലയങ്ങളില്‍ പെട്ടെന്ന് ഒരു അപകടം ഉണ്ടാവുന്നെങ്കില്‍ അവിടെ നിഷ്കര്‍ഷിച്ചിട്ടുള നിയമം പാലിക്കുന്ന സൈനികര്‍ക്ക് മാത്രമേ അവിടെ പ്രവേശനം അനുവദിക്കുള്ളൂ. അപ്പോഴും അവിടെ ഉണ്ടാവാന്‍ സാധ്യതയുള്ള ജനങ്ങളുടെ സുരക്ഷ അല്ല, മറിച്ച് മത നിയമത്തിനാണ് പ്രാധാന്യം എങ്കില്‍ അതിനെയും നമ്മള്‍ക്ക് പുകഴ്ത്താം. കാരണം അപ്പോഴും ക്ഷേത്രതിന്റെയോ പള്ളിയുടെയോ ഒന്നും പവിത്രത നഷ്ടപെട്ടിലല്ലോ.
NB: മതേതരത്വം നീണാള്‍ വാഴട്ടെ. മതങ്ങള്‍ അതിനു മുകളില്‍ കൂടി വാഴട്ടെ.
പോലീസിനെ വേഷം കെട്ടിക്കുന്ന പോലീസ്.
ReplyDeleteVery true. Really wonder how even the new generation is becoming more and more religion/caste cautious.
ReplyDeletetoni
സുപ്രീം കോടതി നിയോഗിച്ച വ്യക്തി തന്നെ ഏതൊരു മതവിശ്വാസികൾ തോറ്റുപോകുന്ന അത്ഭുതത്തോടും ആരാധനയോടും കൂടിയല്ലേ നിധിയുടെ കഥ പറഞ്ഞത്, പോലീസുകാരനെ എന്തിന് കുറ്റം പറയണം?
ReplyDeleteബൈദബൈ, സ്പെഷ്യൽ സുരാക്ഷാ സേനയിൽ മറ്റുമതവിഭാഗക്കാർ പാടില്ല എന്നെങ്ങാൻ കുമ്മനം സാർ പറഞ്ഞുകളയുമോ?