അങ്ങിനെ നമ്മുടെ ലാലേട്ടന് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ബോറന്‍ നടന്‍ എന്ന പുരസ്കാരം കിട്ടിയത് നിങ്ങള്‍ എല്ലാരും അറിഞ്ഞല്ലോ. ഇത് എപ്പോ കിട്ടും എപ്പോ കിട്ടും എന്ന് ചോദിച്ചു വാങ്ങുന്ന തരത്തില്‍ ഉള്ള സിനിമകള്‍ ആണ് നമ്മുടെ ലാലു ചേട്ടന്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ഇത് വരെയും ചെയ്തു കൂട്ടിയിരിക്കുന്നത്.
ശരീരത്തിന്റെ പരിമിതികളെ മറികടന്നു കഥാപത്രമാവാനുള്ള ലാലേട്ടന്റെ കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പറയാതെ തരമില്ല. ഉന്നൈ പോല്‍ ഒരുവന്‍, ഭ്രമരം,ഇവിടം സ്വര്‍ഗമാണ്തുടങ്ങിയ വിരലില്‍ പോലും തികയ്ക്കാന്‍ പറ്റാത്ത നല്ല പടങ്ങള്‍ മാത്രമാണ്കഴിഞ്ഞ രണ്ടു വര്‍ഷമായുള്ള ലാലേട്ടന്റെ സംഭാവന.ശക്തമായ തിരക്കഥയും അത്ര തന്നെ നല്ല സംവിധായകനും ഉണ്ടെങ്കിലെ ലാലേട്ടന് ഇപ്പോള്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്നുള്ളൂ. തന്റെ സുവര്‍ണ കാലഘട്ടത്തില്‍ ഏതൊരു ശരാശരി തിരക്കഥയും തന്റെ അഭിനയ മികവു കൊണ്ട് നല്ലൊരു സിനിമ ആക്കാനുള്ള സിദ്ധി ലാലേട്ടന് ഇപ്പോള്‍ കൈമോശം വന്നിരിക്കുന്നു.
ഇതേ പോലെ സംഭവിച്ച വേറൊരു നടനാണ് ജഗദീഷ്. ഗോഡ്ഫാദര്‍, ഇന്‍ ഹരി ഹര്‍ നഗര്‍ എന്ന സിനിമകളിലൊക്കെ ജഗദീഷ് എന്ന നടന്‍ കാഴ്ച വെച്ച പെര്‍ഫോമന്‍സ് ഇപ്പോഴും ഓര്‍മകളില്‍ തങ്ങി നില്‍ക്കുന്നു. ആ അഭിനയ ശേഷിയുടെ ഏഴയലത്ത് പോലും എത്താത്ത പ്രകടനമാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജഗദീഷ് ചെയ്തു കൊണ്ടിരിക്കുന്നത്.
കാണ്ഡഹാര്‍ എന്ന സിനിമയ്ക്കാണ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ജന രോഷം ഉയര്‍ത്തിയ സിനിമ എന്ന അവാര്‍ഡ് കിട്ടിയത്;കാണ്ഡഹാര്‍, മേജര്‍ രവി ഇത് അര്‍ഹിച്ച അവാര്‍ഡ് തന്നെയാണ്. വളരെ നിലവാരം കുറഞ്ഞ ഗാനങ്ങളും സന്ദര്‍ഭത്തിന് അനുയോജ്യമല്ലാത്ത സെന്റിമെന്റ് സീനുകളും ഒക്കെ കൂടി ഈ ചിത്രത്തെ കൊല്ലുകയായിരുന്നു.
മമ്മൂട്ടി കുറച്ചു കൂടി നല്ല സിനിമകള്‍ കഴിഞ്ഞ വര്‍ഷം ചെയ്തു. ലാലേട്ടനും മമ്മൂക്കയും തന്നെയാണ് ഇപ്പോഴും കേരളത്തിലെ താര രാജാക്കന്മാര്‍. രണ്ടു പേരെയും താരതമ്യം ചെയുമ്പോള്‍, കുറച്ചെങ്കിലും ഭേദം മമ്മൂക്ക തന്നെ.
ശരീര സൌകുമാര്യം കാത്തു സൂക്ഷിക്കുന്ന മമ്മൂക്കയുടെ സ്ക്രീന്‍ പ്രസന്‍സ് അദ്ധേഹത്തിന്റെ പ്ലസ് പോയിന്റ് ആണ്. ലാലേട്ടന് നഷ്ടപ്പെട്ടതില്‍ പ്രധാനവും ഇത് തന്നെ. കുറച്ചു വര്‍ഷങ്ങള്‍ മുന്‍പ് വരെ സ്ക്രീനില്‍ ലാലേട്ടനെ നോക്കാന്‍ തോന്നുമായിരുന്നു. കണ്ണെടുക്കാന്‍ പറ്റില്ല. ഇപ്പോള്‍ അങ്ങിനെയല്ല.
ഞാനൊരു മോഹന്‍ലാല്‍ ഫാന്‍ ആണ്. ഒരു ഫാന്‍സ് അസോസിയേഷനിലും അംഗമല്ല. ഇപ്പോഴും ലാലേട്ടന്റെ മിക്ക സിനിമകള്‍ക്കും പോകാറുണ്ട്. അങ്ങിനെ പോയതാണ് ക്രിസ്ത്യന്‍ സഹോദരന്മാര്‍ അടക്കം. ഇനിയും പോകും, പോകേണ്ട പോകേണ്ട എന്ന് വിചാരിക്കും, പക്ഷെ അവസാനം പോകും. ക്ഷമിക്കുക നല്ല സിനിമകള്‍ താരങ്ങളെ നോക്കാതെ പ്രോത്സാഹിപ്പിക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം, പക്ഷെ ലാലേട്ടനെ ഇഷ്ടപ്പെട്ടു പോയി. അത് കൊണ്ടാണ്. നമ്മള്‍ കാണിക്കുന്ന ഇഷ്ടം ലാലേട്ടന്‍ തിരിച്ചു തരും എന്ന് പ്രതീക്ഷിക്കുന്നു.

You said it. Well done. I too am in a similar position like you.
ReplyDeleteToni
hentammoo njan pokunne.....ippo thudangum fansukaarude therivili.
ReplyDeletenjan thanne thudangiyekkam
ReplyDeletenee eethu kaalinte edayilaanu ullathu china town um christian brothers um collection record naadi munnerunnathu kaanan ninte kannu avide. doolnews pole ninte blogum aarelum vaikkanamenkil lalettane kurichu ezhuthanam alle. nee mamu- prrkiri fan aanennu ithu kandal ariyam ennittu lal fan aanu polum pha!!!!
@Anonymous,
ReplyDeleteThank you for your findings that am a Mammookka fan.
@anonymous swanthamayi peru vekkan polum pediya ?
ReplyDeleteWell said Vishwetta.
"Christian Brother" um "China Town" um collection recordodu koodi povunnathu ithu pole ulla mandanmar fans ullathu konda.