Wednesday, June 08, 2011

ശ്രീ പത്മനാഭാ....

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ 'തല' എന്ന് എല്ലാവരും വിശ്വസിക്കുന്ന അനന്തപുരം തടാക ക്ഷേത്രത്തിന്റെ കുറച്ചു ഫോട്ടോസ് ആണിത്. എന്റെ നാട്ടിലെ (കാസറഗോഡ് ജില്ല ) കുമ്പള എന്ന് പറയുന്ന സ്ഥലത്ത് നിന്ന് ഏകദേശം 5 km ദൂരത്താണ് കേരളത്തിലെ ഈ ഏക തടാക ക്ഷേത്രം. എന്ത് കൊണ്ടാണ് ഇതിനെ തടാക ക്ഷേത്രം എന്ന് പറയുന്നു എന്നറിയില്ല. ഒരു കുളത്തിന് നടുവില്‍ ആണ് ഇത് സ്ഥിതി ചെയുന്നത്. 

എന്നും വൈകുന്നേരങ്ങളില്‍ കുളത്തിന്റെ ഒരു മറവില്‍ കഴിയുന്ന മുതല പുറത്തിറങ്ങുന്ന കാഴ്ച ഇവിടെ ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.  


ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്തു നോക്കിയിട്ടും ഈ ക്ഷേത്രത്തിന്റെ കുറച്ചു മനോഹരമായ ചിത്രങ്ങള്‍ കിട്ടിയില്ല. അത് കൊണ്ട് പോസ്റ്റ്‌ ചെയുന്നു. വളരെ മനോഹരമായ ക്ഷേത്രമാണ്. എല്ലാവരും വന്നു കണ്ടിരിക്കേണ്ട സ്ഥലവും. ഏപ്രില്‍ മെയ്‌ മാസങ്ങളില്‍ ഇവിടുത്തെ ചൂട് കേരളത്തിലെ തന്നെ മറ്റുള്ള പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും കൂടുതലായിരിക്കും. സെപ്റ്റംബര്‍ - ജനുവരി മാസങ്ങള്‍ ആണ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.





ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്റെ സുഹൃത്ത്‌ തുളസീധരന്‍ മുണ്ടാത്ത്.

7 comments:

  1. നന്ദി ,ഇതുപോലെ നല്ല അറിവുകള്‍ പകര്‍ന്നു തന്നതിന്. thank you man!!!

    ReplyDelete
  2. i was also searching for this.. thanks :)

    ReplyDelete
  3. നല്ല പോസ്റ്റ് പക്ഷെ കുറച്ചും കൂടി വിവരങ്ങള്‍ ഉള്‍പെടുത്താമായിരുന്നു.

    ReplyDelete
  4. നല്ല ചിത്രങ്ങള്‍ !!

    ReplyDelete
  5. @Naushu @തളത്തില്‍ ദിനേശന് ‍™ , @cay @Thulasi , Thanks

    @പയ്യന്‍സ് , theerchayaayum idaam.

    @anand Welcome :)

    ReplyDelete