നിറങ്ങളെ.......പാടൂ .......നിറങ്ങള്‍ എന്നും ആഘോഷങ്ങളുടെ ബാക്കി പത്രമാണ്. നിറങ്ങള്‍ സൌന്ദര്യമാണ് ...ഒരനുഭൂതിയാണ്....മഴവില്ല് പ്രകൃതിയുടെ ചിരിക്കുന്ന മുഖവും ...
ഓഫീസില്‍ നിന്ന് സെന്‍ട്രല്‍ യുണിവേ൪സിറ്റി പോകും വഴി എടുത്ത ഫോട്ടോ ..ഇരട്ട മഴവില്ല്
കടപ്പാട്: http://www.savethetigerfund.org
ചൈനയിലെ ഒരു ടൈഗര്‍ ഫാര്‍മിലെ കോള്‍ഡ് സ്റ്റോറെജില്‍ നിന്നുള്ള ദൃശ്യം
പ്രൊജക്റ്റ് ടൈഗര്‍ എന്താണ് എന്ന് ഞാന്‍ ഇവിടെ വിശദീകരിക്കുന്നില്ല. ടെഹെല്ക - സി എന്‍ എന്‍ എന്നിവര്‍ സംയുക്തമായി നടത്തിയ സ്റ്റിംഗ് ഓപറേഷന്‍ വാര്‍ത്തയില്‍ കാണാന്‍ ഇട വന്നു. $12 ബില്ല്യന്‍ ന്റെ അനധികൃത കച്ചവടമാണ് ഈ മേഖലയില്‍ നടക്കുന്നത്. ഡല്‍ഹി യില്‍ നിന്ന് ഉത്ത൪പ്രദേശ് - നേപാള്‍ വഴി ചൈന യിലേക്കാണ് കടുവകളുടെയും, പുള്ളി പുലിയുടെയും, ഒറ്റെര്‍സിന്റെയും പുറം തോലുകളും, അസ്ഥികളും കടത്തുന്നത്.
നേപാള്‍ ഇന്ത്യ അതിര്‍ത്തിയില്‍ ഉള്ള ധാ൪ച്ചുല ഗ്രാമത്തിലെ നിവാസികള്‍ പലരും ഈ തൊഴിലില്‍ ഉള്ളവരാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന മേളയില്‍ ഇതിന്റെ ആവശ്യക്കാര്‍ വന്നു കച്ചവടം ഉറപ്പിക്കും, എത്ര വേണം എന്തൊക്കെ വേണം എന്ന്, അതിന്‍ പ്രകാരം ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യാപാരികള്‍ ആവശ്യക്കാര്‍ക്ക് സാധനം എത്തിച്ചു കൊടുക്കുന്നു. ഞെട്ടിപ്പിക്കുന്ന കാര്യം എന്താണ് വെച്ചാല്‍, നമ്മുടെ തലസ്ഥാന നഗരമായ ഡല്‍ഹി ആണ് ഈ കച്ചവടങ്ങളുടെ കേന്ദ്ര സ്ഥാനം എന്നതാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ കടുവകള്‍ കാണപ്പെടുന്ന കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ കടുവ വേട്ട നടക്കുന്നത്.
2002 ഇല്‍ 3500 ഇല്‍ അധികം ഉണ്ടായിരുന്ന കടുവകള്‍ ഇന്ന് വെറും 1500 ഇല്‍ താഴെയായി ചുരുങ്ങിയിരിക്കുകയാണ്. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോര്‍സിന്റെയോ, സസസ്ത്ര സീമ ഭലിന്റെയോ വില്‍ക്കപ്പെട്ട കുറെ സൈനികര്‍ ഈ കച്ചവടത്തില്‍ പങ്കാളികളാണെന്നു ഊഹിച്ചാല്‍ മനസിലാക്കാന്‍ പറ്റാവുന്നതെയുള്ളൂ.
ചീറ്റ പുലി ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായ പോലെ കടുവകളും അപ്രത്യക്ഷമാവുന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. നാഷണല്‍ പാര്‍ക്കിന്റെ സുരക്ഷ ഉറപ്പു വരുത്തി, കടുവ വേട്ട നടത്തുന്ന സാമൂഹ്യ വിരുദ്ധ൪ക്ക് കഠിനമായ ശിക്ഷ നല്‍കി, അതിര്‍ത്തിയില്‍ പട്രോള്ളിംഗ് ശക്തമാക്കി ഈ റാക്കറ്റിനെ തകര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
അതല്ലായെങ്ങില്‍ ഭാവി തലമുറയിലെ കുട്ടികള്‍ക്ക് മ്യുസിയങ്ങളില്‍ കടുവയുടെ ചിത്രം കാണിച്ചു കൊടുത്തും, അതിന്റെ അസ്ഥികള്‍ കാണിച്ചു കൊടുത്തും പറയേണ്ടി വരും, "ഇത് കടുവ നമ്മുടെ ദേശീയ മൃഗമായിരുന്നു"
ടെഹെല്‍ക്കയില്‍ വന്ന ലേഖനത്തിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു : http://tinyurl.com/2bzywpe