ഒരു വര്‍ഷം മുന്‍പ് തന്നെ ഗെയിംസ് വില്ലേജും, അനുബന്ധ കളിക്കളങ്ങളും സ്റ്റേഡിയവു൦ പ്രവര്‍ത്തന സജ്ജമായിരിക്കണം എന്നതാണ് അന്താരാഷ്‌ട്ര മാനദണ്ഡ൦, ഒരു വര്‍ഷം പോട്ടെ, ഒരു മാസം മുന്‍പ് പോലും ഒന്നും ഇവിടെ തയ്യാറായിട്ടില്ല. കോമണ്‍വെല്‍ത്ത് ഏഷ്യാടിന്റെ മേന്മ അവകാശപ്പെടാന്‍ ഇല്ലാത്ത കായിക മാമന്ഗം ആണെങ്ങില്‍ പോലും, ചെറുതല്ലാത്ത ഒരു സ്ഥാനം അതിനു കായിക ഭൂപടത്തില്‍ ഉണ്ട്. പല മുന്‍ നിര താരങ്ങളും ഇതിനോടകം തന്നെ ഈ മേളയില്‍ നിന്ന് പിന്മാറി കഴിഞ്ഞു. പല രാഷ്ട്രങ്ങളും മേള ബഹിഷ്കരിക്കും എന്ന് പറഞ്ഞു. മൈക്ക് ഫെന്നല്‍ അടിയന്തിരമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍.
ഒരു ഇന്ത്യന്‍ എന്ന നിലയ്ക്ക് ഇവരോടൊക്കെ എങ്ങിനെ നന്ദി പറയണം എന്നലോചിക്ക്യാണ് ഞാന്‍. നിസ്തുലമായ സേവനം അല്ലെ ഇവര്‍ ചെയ്തത്. ഇവരുടെ കീശയില്‍ നിന്ന് കാശ് എടുത്തു കൊടുത്തു ഒരു വന്‍ മേള നടത്തുകയല്ലെ, അപ്പോള്‍ പിന്നെ ഇവരെ ഒന്നും പറയാന്‍ പറ്റില്ല. ഇനി ഇത് നടന്നാല്‍ തന്നെ ഭംഗിയായി നടക്കട്ടെ എന്ന് ആശ്വസിക്കുകയെ വഴിയുള്ളൂ. ഒന്നും ഇടിഞ്ഞു പൊളിഞ്ഞു ഒരു കായിക താരത്തിനോ അല്ലെങ്ങില്‍ മറ്റാര്‍ക്കുമോ ഒന്നും സംഭവിക്കരുതേ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. അല്ലെങ്ങില്‍ തന്നെ, ഇത് തന്നെയാണ് ഇവിടെ പണ്ട് മുതലേ നടക്കുന്നത്. നികുതി കിട്ടുന്ന തുക കൊണ്ട് ഇവിടെയുണ്ടാക്കുന്ന ഓരോ റോഡും ഒരു മഴ വന്നാല്‍ പൊട്ടി തകര്‍ന്നു പോകുന്നു. ഇതിനെക്കാള്‍ വല്യ മഴയും മഞ്ഞു വീഴ്ചയും ഉള്ള രാജ്യങ്ങളില്‍ ഇതിനെക്കാള്‍ നല്ല റോഡുകള്‍ ഉണ്ട്. ശാസ്ത്രം എത്ര പുരോഗമിച്ചു എന്ന് ഇവിടെ എല്ലാര്‍ക്കും അറിയാം. എന്നിട്ടും മഴയുടെ മേല്‍ കുറ്റം ചാര്‍ത്തി രക്ഷപ്പെടാന്‍ നോക്കുന്ന ഇവരെ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്.
ബാക്കി ഒക്ടോബര്‍ മൂന്നിന് അറിയാം...അല്ലെങ്ങില്‍ അതിനു മുന്നേ അറിയാം....
No comments:
Post a Comment