Friday, July 09, 2010

മാനഭംഗം

കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ നമ്മുടെ കൊച്ചു കേരളത്തില്‍ പ്രാധാന്യം നേടിയ കുറച്ചു മനം കുളിര്‍പ്പിക്കുന്ന വാര്‍ത്തകള്‍ 


  1. കേരള കാത്തലിക് ബിഷപ്സ് കൌണ്‍സില്‍ - നിങ്ങള്‍ ആര്‍ക്കു വേണ്ടി വോട്ട് ചെയ്യണം എന്ന് വിശ്വാസികളോട് പറയുന്നു. ഇതിനായി ഒരു സര്‍കുലര്‍   തന്നെ ഇറക്കുന്നു 
  2. യൂത്ത് ലീഗ് പ്രകടനത്തില്‍ മരണപ്പെട്ട അധ്യാപകന്റെ കേസില്‍ സാക്ഷി പറയുന്നവരെ വധിക്കുമെന്ന് പബ്ലിക് ആയി പി.കെ.ബഷീര്‍ ഒരു സമ്മേളനത്തില്‍ പറയുന്നു. ഇത് വരെ നടപടി ഉള്ളതായി അറിവില്ല - വീഡിയോ ഇവിടെ കാണാം 
  3. ഒരു ചോദ്യ പേപ്പര്‍ കാരണം ഒരു പ്രൊഫസര്‍ക്ക് തന്റെ കൈ നഷ്ടപെടുന്നു - കേരളം എന്ന അഫ്ഘാന്‍ രാഷ്ട്രം.
  4. സംസ്ഥാനം ഭരിക്കുന്ന മുഖ്യ മന്ത്രി ഹര്‍ത്താലിനെ ന്യായീകരിച്ചു പ്രസംഗിക്കുന്നു  - അതും ഒരേ കാരണത്താല്‍ ഒരാഴ്ചക്കുള്ളില്‍ നടത്തിയ രണ്ടാമത്തെ ഹര്‍ത്താല്‍.
  5. വഴി തടഞ്ഞും യാത്ര ക്ലേശം ഉണ്ടാക്കിയും ഉള്ള  പ്രകടനങ്ങള്‍ നിരോധിച്ച കോടതിക്കെതിരെ ജയരാജന്‍, സ്വരാജ് തുടങ്ങിയ ലോകം ബഹുമാനിക്കുന്ന നേതാക്കള്‍ ആഞ്ഞടിക്കുന്നു.
  6. നിയമ സഭയില്‍  വി എസ്‌ അറിയാതെ തെറ്റി പറഞ്ഞു പോയത് ഒരു വല്യ സംഭവമാക്കി ഉമ്മന്‍ ചാണ്ടി ഘോര ഘോരം പ്രസംഗിക്കുന്നു. പേര് മാറി പോയതാണ് എന്ന് മുഖ്യന്‍ പറഞ്ഞിരുന്നു. 
  7. പൊന്‍‌മുടിയില്‍ അബ്ദുള്ള കുട്ടിയുടെ പിറകെ പോയ ഒരു കാറില്‍ ഉണ്ടായിരുന്ന സ്ത്രീയുമായി ബന്ധമുണ്ടെന്നു പറഞ്ഞു അടുത്ത ഒരു ഇക്കിളി കഥ.
  8. ഇതിന്റെയൊക്കെ കൂടെ കാശ്മീര്‍, ബോംബെ തുടങ്ങിയ നിലവാരത്തിലേക്ക് ഉയരുന്ന പോലെ ഇഷ്ടം പോലെ സ്ഫോടക വസ്തുക്കള്‍ - ബസ്സുകളില്‍, ട്രെയിനുകളില്‍. 
ഈ വാര്‍ത്തകള്‍ എല്ലാം കൂടി കൂടി വായിക്കുമ്പോള്‍ എനിക്ക് ഒരു വാക്ക് മാത്രേ പറയാന്‍ ഉള്ളൂ.....കേരളം വീണ്ടും വീണ്ടും കൂട്ട ബലാത്സംഗം ചെയ്യപ്പെടുകയാണ്. ദൈവത്തിന്റെ നാടിനെ ഇങ്ങിനെ ചെയുമ്പോള്‍.......തുടരും....കലിയുഗം ....

5 comments: