ഒരു പാട് ദിവസമായി ഞാന്‍ ഇത് പറയണം എന്ന് വിചാരിക്കുന്നു. എന്തെന്നാല്‍ ഇളയ ദളപതി പലാരിവട്ടോം കമ്മിറ്റി തലതൊട്ടപ്പന്‍ എന്ന പോസ്റ്റില്‍ നിന്ന് ഞാന്‍ രാജി വെക്കുകയാണ്. സിംഹത്തിന്റെ ഫാന്സുകാരുടെ ആട്ടും തുപ്പും കേട്ട് കൊണ്ട് ഇനി ഇരിക്കാന്‍ വയ്യ. ആയതിനാല്‍ ഞാന്‍ സിന്ഗം ഫാന്‍സ് അസോസിയേഷനില്‍ ചേരാന്‍ പോകയാണ്.അതിന്റെ ഭാഗമായി സിന്ഗം ഫാന്‍സ് ഓള്‍ കേരള തലതൊട്ടപ്പനായ, ഇപ്പോള്‍ എന്റെ ജീവാത്മാവും പരമാത്മാവുമായ ബഹുമാന്യനായ ശ്രീ ഉണ്ണാമന്‍ അവര്‍കള്‍ക്ക് ഞാന്‍ എന്റെ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
മുണ്ടന്‍ തമ്പി ..മുണ്ടന്‍ നമ്പി എന്നൊക്കെ വിളിക്കാം, പക്ഷെ അതിനൊക്കെ ഒരു പരിധിയുണ്ട്. തുടര്‍ച്ചയായി ജനങ്ങള്ടെ ക്ഷമ പരീക്ഷിച്ച നമ്മുടെ ഇളയവന് ഇപ്പോള്‍ മാര്‍ക്കറ്റ് വാല്യൂ തീരെ ഇല്ല. സിന്ഗം ഫാന്‍സുകാര്‍ കഴിഞ്ഞ ആഴ്ച വരെ കൂക്കി വിളിച്ചു പോയി. സ്രാവിനെ കറി വെച്ച് അവര്‍ എന്റെ മുന്‍പില്‍ നിന്ന് വെള്ളമടിച്ചു, കറി വെച്ച സ്രാവിനെ തൊട്ടു നക്കി. ഇത് പോലെ മുന്‍പും പറയാന്‍ പറ്റാത്ത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് സിന്ഗം ഫാന്‍സ് വില്ലുമെടുത്തു ഒരു കുരുവിയെ വീഴ്ത്തി. വേട്ടക്കാരന്റെ പോസ്റ്ററുകള്‍ വന്ന വേഗത്തില്‍ പോയത് കൊണ്ട് അവര്‍ക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല. ഇങ്ങിനെ പോയാല്‍ ഇവിടെ തല ഉയര്‍ത്തി ജീവിക്കാന്‍ പറ്റില്ല. തമിഴനായ മഗനും, വില്ലും അമ്പും, പിന്നെ വേട്ടയാടിയ കുരുവിയും ഒക്കെ കണ്ടു ഞങ്ങള്‍ കരഞ്ഞു പോയി മിസ്റ്റര്‍ തങ്കപ്പന്‍. ഒടുവില്‍ സ്രാവ് വെള്ളത്തില്‍ ആയതു കൊണ്ട് സിംഹം പിടിച്ചു തിന്നില്ല എന്ന് വിചാരിച്ച നമ്മളെ മണ്ടന്മാരാക്കി നമ്മുടെ ദളപതി. സ്രാവിന്റെ എല്ല് പോലും സിംഹം തിന്നു തീര്‍ക്കും എന്നാണു തോന്നുന്നത്.ഇനിയും ഈ പദവിയില്‍ തുടര്‍ന്നാല്‍ ചന്ദ പിള്ളേര് പോലും എന്നെ ജീവിക്കാന്‍ വിടാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ആയതിനാല്‍ ഇതെന്റെ രാജി കത്തായി കരുതി എന്നെ ഈ പദവിയില്‍ നിന്നും ഒഴിവാക്കാന്‍ ഞാന്‍ ഉത്തരവിടുന്നു. ഇല്ലെങ്ങില്‍ ഞാന്‍ ഇറങ്ങി പോകും അത്ര തന്നെ.
ബഹുമാന്യനായ ശ്രീ ഉണ്ണാമന്‍ അവര്‍കള്‍ക്ക് ,
ശ്രീ ഉണ്ണാമന്‍ അവര്‍കള്‍, താങ്ങള്‍ സിന്ഗം ഫാന്‍സ് ഓള്‍ കേരള തലതൊട്ടപ്പന്‍ ആണല്ലോ. പലരിവട്ടോം ഇളയ ദളപതി തലതൊട്ടപ്പനായി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ് ഞാന്‍. പക്ഷെ സിങ്ങതിന്റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ എന്നെ ഇപ്പോള്‍ മാറ്റി ചിന്ധിക്കാന്‍ പ്രേരിപ്പിചിരിക്ക്യാണ്. താങ്ങള്‍ എന്നെ പലരിവട്ടോം സിന്ഗം ഫാന്‍സ് തലതൊട്ടപ്പന്‍ ആക്കുകയാനെങ്ങില്‍ ഇളയവന്റെ ഫാന്സുകാരെ നമ്മള്‍ക്ക് ഇവിടെ നിന്ന് ഉന്മൂലനം ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ആയതിനാല്‍ ഇത് എന്റെ ഔദ്യോഗികമായ അപേക്ഷയായി പരിഗണിച്ചു എന്നെ ഇവിടുത്തെ തലതൊട്ടപ്പന്‍ ആക്കണം എന്ന് ഞാന്‍ അപേക്ഷിച്ച് കൊള്ളുന്നു.
No comments:
Post a Comment