Tuesday, February 23, 2010

ജീന്‍ മുകുനിന്വ - സ്ത്രീത്വം...

ന്യൂ യോര്‍ക്ക്‌ ടൈംസില്‍ വന്ന ലേഖനമാണ്  ഈ പോസ്റ്റ്‌ ഇടാന്‍ പ്രേരിപ്പിച്ചത്. ഡെമോക്രടിക് റിപബ്ലിക് ഓഫ് കോ൦ഗോ എന്ന മധ്യ ആഫ്രിക്കയിലെ മനുഷ്യ ധ്വംസനം എത്രത്തോളം ഭീകരമാണ് എന്ന് ഈയിടെ ന്യൂ യോര്‍ക്ക്‌ ടൈംസിലെ  നിക്ക് ക്രിസ്റ്റോഫ്, ജീന്‍ മുകുനിന്വ എന്ന യുവതിയുടെ ഇന്റര്‍വ്യൂവില്‍ കൂടി പുറത്തു കൊണ്ട് വന്നു. അതി ഭീകരമായ മനുഷ്യാവകാശ ധ്വംസനങ്ങളാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്.  'ദി വേള്‍ഡ് കാപിറ്റല്‍ ഓഫ് കില്ലിംഗ്' എന്നാണ് നിക്ക് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
നാസി ജെര്‍മനിയില്‍ നടന്ന ഹോളോകാസ്ററിനെക്കാളു൦ വല്യ നരഹത്യ നടന്നു കൊണ്ടിരിക്കുന്ന സ്ഥലമാണ് കോ൦ഗോ. 1998
ല്‍ നടന്ന ആഫ്രിക്കന്‍  ലോക മഹായുദ്ധത്തില്‍ അല്ലെങ്ങില്‍ രണ്ടാം കോ൦ഗോ യുദ്ധത്തില്‍ ഇത് വരെ മരിച്ചു വീണത്‌ 54 ലക്ഷം പേരാണ്. ഓരോ മാസവും ഇപ്പോഴും 45,000 പേര്‍ ഇവിടെ യുദ്ധക്കെടുതി കാരണം ഇല്ലാണ്ടാവുന്നു. 
ലോകത്ത് സ്ത്രീകള്‍ക്ക് എതിരെ ഏറ്റവും ഭീതിജനകവും ഭയാനകവുമാം വിധം ആക്രമണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന പ്രദേശമാണ് കിഴക്കന്‍ കോ൦ഗോ.

ജീനിന്റെ കഥയിലേക്ക്‌ വരാം. 

14 വയസ്സുള്ളപ്പോള്‍ ജീന്‍ മുകുനിന്വ ക്ക് അവളുടെ മാതാ പിതാക്കളെ യുദ്ധത്തില്‍ നഷ്ടപ്പെട്ടു. സ്വന്തം അമ്മാവനാണ് ജീനിന് തുണയായത്. കുറച്ചു മാസങ്ങള്‍ക്ക് ശേഷം തീവ്ര ഹുടു മിലിഷ്യ ജീനിന്റെ വീട് ആക്രമിച്ചു. ജീവിതത്തില്‍ ആദ്യമായി ആര്‍ത്തവം ഉണ്ടായ ദിവസമാണ് എന്ന് ജീന്‍ അഭിമുഖത്തില്‍ നിക്കിനോട് പറഞ്ഞു (ആദ്യാ൪ത്തവം തന്നെ അവസാനത്തേതും ആയി ). അമ്മാവനെ പിടിച്ചു കെട്ടിയ ഹുടു മിലിഷ്യ ആദ്യം "അദ്ധേഹത്തിന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു പിന്നെ കാലുകള്‍ മുറിച്ചു മാറ്റി പിന്നെ ജനനേന്ദ്രിയം മുറിച്ചെടുത്തു...അപ്പോഴും അദ്ധേഹത്തിനു ജീവനുണ്ടായിരുന്നു. അദ്ധേഹത്തിന്റെ ഭാര്യയെയും മക്കളെയും എന്നെയും അവര്‍ പിടിച്ചു കൊണ്ട് പോയി", ജീന്‍ പറഞ്ഞു.
നിരന്തരമായ ബലാത്കാരത്തിന്റെ ഫലമായി ഗ൪ഭിണിയായ  ജീനിനെ ഇരുമ്പ് ദണ്ഡു൦ മറ്റും ഉപയോഗിച്ച് വീണ്ടും വീണ്ടും ബലാത്കാരം ചെയ്തു. ആന്തരികാവയവങ്ങള്‍ മുറിഞ്ഞു പോയ ജീനിനെ ചികിത്സിച്ചത് സൈനിക ക്യാമ്പില്‍ പിടിച്ചു കൊണ്ട് വരപ്പെട്ട ഒരു ഡോക്ടര്‍ ആയിരുന്നു. മരണാസന്ന നിലയിലായ ജീനിനെ രക്ഷിക്കാന്‍ വേണ്ടി ഡോക്ടര്‍ അനെസ്തെശിയക്ക്  പോലും സൌകര്യമില്ലാത്ത സൈനിക ക്യാമ്പില്‍ വെച്ച് ഒരു പഴയ കത്തി ഉപയോഗിച്ച് വയറു കീറി കുഞ്ഞിനെ പുറത്തെടുത്തു. ജീന്‍ മരണാസന്ന നിലയില്‍ ആയതു കൊണ്ട്, തങ്ങള്‍ക്കു പ്രയോജനമില്ലെന്ന് കണ്ടു ഹുടു മിലിഷ്യ അവളെ വഴിയരികില്‍ വലിച്ചെറിഞ്ഞു. 
വഴിയരികില്‍ വലിച്ചെറിയപ്പെട്ട ജീനിനെ മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയുന്ന മുക്വേഗെ എന്നാ ഡോക്ടര്‍ 3 വര്‍ഷത്തെയും 9 സര്‍ജറിയുടെയും പ്രയത്ന ഫലമായി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. ജീന്‍ നാട്ടില്‍ പോയി അമ്മൂമയുടെ കൂടെ ജീവിക്കാന്‍ തുടങ്ങി. തിരിച്ചെത്തി 3 ആം നാള്‍ ഹുടു മിലിഷ്യ ആ ഗ്രാമം വളഞ്ഞു. ജീന്‍ വീണ്ടും ബലാത്സംഗം ചെയ്യപ്പെട്ടു. ആന്തരികമായി ഉണ്ടായിരുന്ന വ്രണങ്ങള്‍ വീണ്ടും പൊട്ടി. വനാന്തരത്തില്‍ നഗ്നയായി വ്രണങ്ങള്‍ പൊട്ടി വീണ്ടും മരണാസന്ന നിലയിലായ ജീന്‍, ഹുടു സൈനിക ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ടു വീണ്ടും ഡോക്ടര്‍ മുക്വേഗേയുടെ അടുത്ത് തിരിച്ചെത്തി. ഒരിക്കലും പൂര്‍ണമായും സുഖപ്പെടാനാവാത്ത വിധം ജീനിന്റെ ആന്തരികാവയവങ്ങള്‍ മുറിഞ്ഞിരിക്ക്യാണ്. മുക്വേഗെ പറയുന്നു...."ഇതിനു വൈദ്യ ശാസ്ത്രത്തില്‍ സൊല്യുഷന്‍ ഇല്ല. ഇത് സുഖപ്പെടണമെങ്ങില്‍ ഈ യുദ്ധം ഇല്ലാണ്ടാവണ൦ ".
ഈ ലേഖനം ഓ൪ക്കാം ....ജീന്‍ മൂന്നാം തവണയും ബലാത്സംഗം ചെയ്യപ്പെടുന്നത് വരെ ......
കടപ്പാട് : ന്യൂ യോര്‍ക്ക്‌ ടൈംസ്‌ , നിക്ക് ക്രിസ്റ്റോഫ്