Wednesday, December 22, 2010

മഴവില്ല്




നിറങ്ങളെ.......പാടൂ .......നിറങ്ങള്‍ എന്നും ആഘോഷങ്ങളുടെ ബാക്കി പത്രമാണ്‌. നിറങ്ങള്‍ സൌന്ദര്യമാണ് ...ഒരനുഭൂതിയാണ്....മഴവില്ല് പ്രകൃതിയുടെ ചിരിക്കുന്ന മുഖവും ...
ഓഫീസില്‍ നിന്ന് സെന്‍ട്രല്‍ യുണിവേ൪സിറ്റി പോകും വഴി എടുത്ത ഫോട്ടോ ..ഇരട്ട മഴവില്ല് 

Sunday, December 19, 2010

ഭൂമിയുടെ അവകാശികള്‍ വീണ്ടും

കടപ്പാട്: http://www.savethetigerfund.org
ചൈനയിലെ ഒരു ടൈഗര്‍ ഫാര്‍മിലെ കോള്‍ഡ്‌ സ്റ്റോറെജില്‍  നിന്നുള്ള ദൃശ്യം

പ്രൊജക്റ്റ്‌ ടൈഗര്‍ എന്താണ് എന്ന് ഞാന്‍ ഇവിടെ വിശദീകരിക്കുന്നില്ല. ടെഹെല്ക - സി എന്‍ എന്‍ എന്നിവര്‍ സംയുക്തമായി നടത്തിയ സ്റ്റിംഗ് ഓപറേഷന്‍ വാര്‍ത്തയില്‍ കാണാന്‍ ഇട വന്നു. $12 ബില്ല്യന്‍ ന്റെ അനധികൃത കച്ചവടമാണ് ഈ മേഖലയില്‍ നടക്കുന്നത്. ഡല്‍ഹി യില്‍ നിന്ന് ഉത്ത൪പ്രദേശ്‌ - നേപാള്‍ വഴി ചൈന യിലേക്കാണ് കടുവകളുടെയും, പുള്ളി പുലിയുടെയും, ഒറ്റെര്‍സിന്റെയും പുറം തോലുകളും, അസ്ഥികളും കടത്തുന്നത്.   
നേപാള്‍ ഇന്ത്യ അതിര്‍ത്തിയില്‍ ഉള്ള ധാ൪ച്ചുല ഗ്രാമത്തിലെ നിവാസികള്‍ പലരും ഈ തൊഴിലില്‍ ഉള്ളവരാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന മേളയില്‍ ഇതിന്റെ ആവശ്യക്കാര്‍ വന്നു കച്ചവടം ഉറപ്പിക്കും, എത്ര വേണം എന്തൊക്കെ വേണം എന്ന്, അതിന്‍ പ്രകാരം ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യാപാരികള്‍ ആവശ്യക്കാര്‍ക്ക് സാധനം എത്തിച്ചു കൊടുക്കുന്നു. ഞെട്ടിപ്പിക്കുന്ന കാര്യം എന്താണ് വെച്ചാല്‍, നമ്മുടെ തലസ്ഥാന നഗരമായ ഡല്‍ഹി ആണ് ഈ കച്ചവടങ്ങളുടെ കേന്ദ്ര സ്ഥാനം എന്നതാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ കടുവകള്‍ കാണപ്പെടുന്ന കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ കടുവ വേട്ട നടക്കുന്നത്. 
2002 ഇല്‍  3500 ഇല്‍ അധികം ഉണ്ടായിരുന്ന കടുവകള്‍ ഇന്ന് വെറും 1500 ഇല്‍ താഴെയായി ചുരുങ്ങിയിരിക്കുകയാണ്. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോര്‍സിന്റെയോ, സസസ്ത്ര സീമ ഭലിന്റെയോ വില്‍ക്കപ്പെട്ട കുറെ സൈനികര്‍ ഈ കച്ചവടത്തില്‍ പങ്കാളികളാണെന്നു ഊഹിച്ചാല്‍ മനസിലാക്കാന്‍ പറ്റാവുന്നതെയുള്ളൂ.       
ചീറ്റ പുലി ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായ പോലെ കടുവകളും അപ്രത്യക്ഷമാവുന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. നാഷണല്‍ പാര്‍ക്കിന്റെ സുരക്ഷ ഉറപ്പു വരുത്തി, കടുവ വേട്ട നടത്തുന്ന സാമൂഹ്യ വിരുദ്ധ൪ക്ക് കഠിനമായ ശിക്ഷ നല്‍കി, അതിര്‍ത്തിയില്‍ പട്രോള്ളിംഗ് ശക്തമാക്കി ഈ റാക്കറ്റിനെ തകര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
അതല്ലായെങ്ങില്‍ ഭാവി തലമുറയിലെ കുട്ടികള്‍ക്ക് മ്യുസിയങ്ങളില്‍ കടുവയുടെ ചിത്രം കാണിച്ചു കൊടുത്തും, അതിന്റെ അസ്ഥികള്‍ കാണിച്ചു കൊടുത്തും പറയേണ്ടി വരും, "ഇത് കടുവ നമ്മുടെ ദേശീയ മൃഗമായിരുന്നു"  
ടെഹെല്‍ക്കയില്‍ വന്ന ലേഖനത്തിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു : http://tinyurl.com/2bzywpe

Sunday, November 14, 2010

വിവേകവും ഗര്‍ഭിണിയും

നീലേശ്വരം പള്ളിക്കര റെയില്‍വേ പാലത്തിനു സമീപത്തായി, നാഷണല്‍ ഹൈവേ 17 ലെ ഒരു പാട് പാതാങ്ങളില്‍ ഒന്നില്‍ ഒരു ബസ്‌ വീണു ഗര്‍ഭിണിയായ ഒരു യുവതി മോഹലസ്യപെട്ടു  വീഴുകയും, തത് ഫലമായി ഏഴു മാസം ഗര്‍ഭാവസ്തയിലുണ്ടായിരുന്ന  ശിശു മരിച്ചു പോവുകയും ചെയ്തു. കിനാനൂര്‍ കരിന്തളത്തെ  സന്ധ്യ എന്ന സ്ത്രീക്കാണ് ഈ ദുരിതം അനുഭവിക്കേണ്ടി വന്നത്. 
ചട്ടഞ്ചാല്‍ മുതല്‍ നീലേശ്വരം വരെയുള്ള ദേശീയ പാത ടാറിംഗ് ചെയ്തിട്ട് സുമാര്‍ ഏഴു വര്‍ഷം കഴിഞ്ഞിരിക്കുന്നു എന്നാണു എന്റെ വിശ്വാസം. ഇതിന്റെ കാലാവധി (ഗ്യാരന്ടീ ) 5 വര്‍ഷത്തേക്കായിരുന്നു .  കഴിഞ്ഞ വര്‍ഷം തന്നെ ചെയ്യേണ്ട ടാറിംഗ് ഈ വര്‍ഷം പോലും നടത്തിയിട്ടില്ല. എന്റെ അറിവില്‍ തന്നെ മൂന്നു മരണങ്ങള്‍ക്ക് ഇത് വരെ ഈ പാതയിലെ കുഴികള്‍ കാരണമായിട്ടുണ്ട്. ഇപ്പോള്‍ ഇതൊന്നും കൂടി കൂട്ടിയാല്‍ അത് നാലായി. 
ഇതിന്റെ കാരണമായി ഗവണ്മെന്റ്പറയുന്നത് ഹൈക്കോടതി കൊടുത്ത സ്റ്റേ ഓര്‍ഡര്‍ ആണ്. സ്വാര്‍ത്ഥ ലാഭങ്ങള്‍ മാത്രം ലാക്കാക്കി കൊണ്ട് ഒരു കോണ്ട്രാക്ടര്‍ കൊടുത്ത സ്റ്റേ ഓര്‍ഡര്‍, യാതൊരു പഠനവും നടത്താതെ, വരും വരായ്മകള്‍ ആലോചിക്കാതെ ഹൈക്കോടതി എടുത്ത ഒരു തീരുമാനം ആയി വേണം ഇതിനെ കാണാന്‍. 
മുന്‍പ് 25 മിനിറ്റ് കൊണ്ട് താണ്ടാന്‍ വേണ്ട ദൂരം ഇന്ന് ഒരു മണിക്കൂര്‍ എങ്കിലും
വേണം. കണ്ണൂര്‍, കോഴിക്കോട് നിന്ന് വരുന്ന ബസ്സുകള്‍ മിക്കതും കാഞ്ഞങ്ങാട് വെച്ച് തിരിച്ചു പോകുന്ന കാഴ്ചയാണ് കാണാന്‍ പറ്റുന്നത്. തത് ഫലമായി കാഞ്ഞങ്ങാട് കാസറഗോഡ് ദേശീയ പാതയില്‍ യാത്ര പ്രശ്നം ഇപ്പോള്‍ രൂക്ഷമാണ്. 

സംസ്ഥാന പാത ബേകല്‍ മേല്‍പ്പാല നിര്‍മാണം കാരണം അടച്ചിട്ടതോട് കൂടി ആ വഴിയുള്ള യാത്രയും തടസ്സപ്പെട്ടിരിക്കുകയാണ്. സാധാരണ നിലയില്‍ ഒരു പാത അടച്ചിടുമ്പോള്‍, വാഹന ഗതാഗതത്തിനു വേറൊരു സൗകര്യം ഒരുക്കുക പതിവാണ്, ഇവിടെ അതുണ്ടായില്ല. കാഞ്ഞങ്ങാട് - കാസറഗോഡ് സംസ്ഥാന പാതയില്‍ ഇപ്പോള്‍ യാത്ര പ്രശ്നം ഇല്ല (കാരണം യാത്ര ഇല്ലല്ലോ) 
പൊതു ജനങ്ങളുടെ മൊത്തം ജീവനും ആരോഗ്യത്തിനും സമയത്തിനും പണത്തിനും ഹൈക്കോടതി വില കല്പ്പിക്കുന്നുണ്ടായിരുന്നെങ്ങില്‍, ഒരാളുടെ ഹര്‍ജി മാത്രം കണക്കിലെടുത്ത്, റോഡ്‌ നിര്‍മാണത്തിന് സ്റ്റേ കൊടുക്കില്ലായിരുന്നു. നിയമപരമായി ചിലപ്പോള്‍ ഹൈക്കോടതി ഈ കേസില്‍ ശെരിയായിരിക്കാം (കൃത്യമായി അറിയില്ല) പക്ഷെ, പൊതു ജനത്തിനോടുള്ള ധര്‍മം ഹൈക്കോടതി നിറവേറ്റിയില്ല എന്ന് സ്പഷ്ടമാണ്. 
മാതൃഭുമിയില്‍ വന്ന വാര്‍ത്ത ചുവടെ ചേര്‍ക്കുന്നു. 
"

കാഞ്ഞങ്ങാട്:എനിക്ക് കുഞ്ഞ് നഷ്ടമായത് ഈ തകര്‍ന്ന റോഡ് കാരണമാണ്. ഇനിയൊരു അമ്മയ്ക്കും ഈ ദുര്‍വിധി ഉണ്ടാകരുതേ.... ജില്ലാ ആസ്​പത്രിയിലെ പ്രസവ വാര്‍ഡില്‍നിന്ന് സന്ധ്യയുടെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളാണിത്. റോഡ് നന്നാക്കാത്ത അധികൃതര്‍ക്കുനേരെയുള്ള ഒരമ്മയുടെ മനസ്സ് നീറുന്ന ശാപ വാക്കുകള്‍.

പിറന്നുവീഴാന്‍ മൂന്ന് മാസം ബാക്കിയിരിക്കെ, തകര്‍ന്ന ദേശീയപാത രക്തസാക്ഷിയാക്കിയ കുഞ്ഞിന്റെ അമ്മയായ കിനാനൂര്‍ കരിന്തളത്തെ സന്ധ്യയെ ആശ്വസിപ്പിക്കാന്‍ അവിടെ എത്തിയവര്‍ക്ക് കഴിയുന്നില്ല.

ജില്ലാ ആസ്​പത്രിയിലെ പ്രതിമാസ പരിശോധന കഴിഞ്ഞ് കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ നീലേശ്വരത്തേക്ക് പോകുകയായിരുന്നു സന്ധ്യ. ബസ് കുഴിയില്‍ പതിച്ചതിനെ തുടര്‍ന്നാണ് ഗര്‍ഭസ്ഥ ശിശു മരിച്ചത്. ബസ് വലിയ കുഴിയില്‍ വീണപ്പോള്‍ത്തന്നെ അസ്വസ്ഥത തോന്നിയതായി സന്ധ്യ പറഞ്ഞു. തുടര്‍ന്ന് നീലേശ്വരം ബസ്സ്റ്റാന്‍ഡില്‍ ബസ് എത്തിയത് മാത്രമേ തനിക്ക് ഓര്‍മയുള്ളൂ -പൊട്ടിക്കരയുന്നതിനിടെ സന്ധ്യയുടെ വാക്കുകള്‍ മുറിഞ്ഞു. കുഴഞ്ഞുവീണ സന്ധ്യയെ നീലേശ്വരം തേജസ്വനി ആസ്​പത്രിയിലെത്തിച്ചു. അപ്പോഴേക്കും ഏഴ്മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു. അവസാനം പരിശോധന നടത്തിയ ദിവസം കുട്ടി ആരോഗ്യത്തോടെ ഇരിക്കുന്നതായി ഡോക്ടര്‍ പറഞ്ഞിരുന്നതായും സന്ധ്യ വ്യക്തമാക്കി. കിനാനൂര്‍ കരിന്തളത്തെ കൂലിപ്പണിക്കാരനായ അനിലിന്റെ ഭാര്യയാണ് സന്ധ്യ. ഇവരുടെ ആദ്യ കുഞ്ഞിനെയാണ് നഷ്ടമായത്. അമ്മ കല്ല്യാണിയാണ് ജില്ലാ ആസ്​പത്രിയില്‍ സന്ധ്യയ്ക്ക് കൂട്ടിനുള്ളത്."

Sunday, September 26, 2010

സര്‍വകലാശാല - കുറിപ്പുകള്‍

ഒരു വ്യക്തിയുടെ ജീവിതത്തിലെ വസന്തം എന്നാണു കലാലയ ജീവിതത്തെ വിശേഷിപ്പിക്കുന്നത്. എന്തോ എന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ കൊണ്ട് വസന്തത്തിനു പകരം വരള്‍ച്ച എന്നെ പറയാന്‍ പറ്റൂ. പക്ഷെ എന്റെ പല സുഹൃത്തുക്കളോടും ചോദിച്ചപ്പോള്‍ അവര്‍ക്ക് പറയാനുള്ളത് കലാലയ ജീവിതം ഒരു ആഘോഷം തന്നെ എന്നാണ്. കോളേജ് കഴിഞ്ഞു കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആണ് ഇതിന്റെ തീവ്രത ശരിക്കും അനുഭവപ്പെടുന്നത്. എനിക്ക് ഈ വികാരം വരുന്നത് എന്റെ സ്കൂള്‍ ജീവിതത്തോടാണ്. 
അന്തരിച്ച ശ്രീ വേണു നാഗവള്ളി സംവിധാനം ചെയ്ത സര്‍വകലാശാല എന്ന സിനിമ എന്നെ വളരെയധികം സ്വാധീനിച്ച ഒരു സിനിമയായിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍, ശ്രീ മോഹന്‍ലാലിനെ ജനങ്ങള്‍ സ്നേഹത്തോടെ ലാലേട്ടാ എന്ന് വിളിച്ചു തുടങ്ങിയത് ഈ സിനിമയ്ക്ക് ശേഷമായിരുന്നു. ഇതിലെ ലാല്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ ഒരു എന്‍വി ഫീലിങ്ങോടെയാണ് ഞാന്‍ കണ്ടത്. ചിന്ധകളിലെയും സ്വപ്നങ്ങളിലേയും ക്യാമ്പസ്‌ ഈ സിനിമയിലെ ക്യാമ്പസ്‌ പോലെ ആയിരുന്നു.

സര്‍വകലാശാലയിലെ ഒരു രംഗം (ഇങ്ങിനത്തെ ഭ്രാന്തന്‍ ആലോചന എന്റെ ഒരു വിനോദമാണ്,മറ്റൊന്നും ചെയ്യാനില്ല ആരുല്ലേ...) (വീഡിയോ യുടെ കോപ്പി റൈറ്റ് എന്റേതല്ല)
വേണു നാഗവള്ളിയുടെ തന്നെ സുഖമോ ദേവി എന്ന സിനിമ, ഒരു ആര്‍ട്ട്‌ വര്‍ക്ക്‌ എന്ന നിലയില്‍ അത്ര ഇഷ്ടപ്പെട്ടില്ലെങ്കില്‍ കൂടി, ഇതിലെ സണ്ണി എന്ന മോഹന്‍ലാല്‍ ചെയ്ത കഥാപാത്രമാണ് എന്‍വി ചെയുന്ന മറ്റൊരു ക്യാമ്പസ്‌ ഹീറോ. നിറം, സ്വപ്നകൂട്, നമ്മള്‍ എന്നീ സിനിമകളിലെ ക്യാമ്പസ്‌ സ്കെച്ചുകള്‍ എന്റെ വേവ് ലെങ്ങ്തുമായി ഇത് വരെ യോജിച്ചു പോയിട്ടില്ല. ഈ ചിത്രങ്ങളുടെ റിവ്യു അല്ല ഞാന്‍ പറയുന്നത്, അതിലെ ക്യാമ്പസ്‌ ജീവിതം എനിക്ക് ഉള്‍കൊള്ളാന്‍ പറ്റുന്നില്ല എന്നാണ് പറഞ്ഞു വരുന്നത്.
കോളേജിലെ പെണ്‍കുട്ടികളെ പറ്റിയുള്ള സൌന്ദര്യ സങ്കല്‍പ്പങ്ങളും കാലത്തിന്റെ മാടങ്ങളില്‍ കൂടി മാറിയതോടെ, അതും ഒരു വേദനയായി പരിണമിച്ചു. ആരണ്യകം സിനിമയിലെ സലീമയും, കാല്‍പനിക സ്ത്രീ സൌന്ദര്യമായ ശാന്തികൃഷ്ണയും പിന്നെ മലയാളിത്തം മുഴുവനും ആവാഹിച്ചെടുത്ത കാര്‍ത്തികയും ആയിരുന്നു എന്റെ സൌന്ദര്യ സങ്കല്‍പ്പത്തിലെ രാജ്ഞിമാര്‍. ധാവണിയില്‍ ശാന്തികൃഷ്ണ തീര്‍ത്ത അനുപമ ലാവണ്യവും, പാവാടയും ടോപും ഉടുത്തു 'ഒളിച്ചിരിക്കാന്‍ വള്ളികുടിലും' പാടുന്ന സലീമയില്‍  ഉണ്ടായിരുന്ന സൌന്ദര്യവും അനിര്‍വചനീയമാണ്. 
ചുരുക്കി പറഞ്ഞാല്‍ ഒരു പഴഞ്ചന്‍ ചിന്താഗതിക്കാരന്‍ എന്ന് വ്യാഖ്യാനിക്കാം എന്നെ പറ്റി. വേണു നാഗവള്ളി സംവിധാനം ചെയ്ത ഏയ്‌ ഓട്ടോ, കിഴക്കുണരും പക്ഷി , ലാല്‍സലാം തുടങ്ങിയ പടങ്ങളൊക്കെ ആസ്വദിച്ചു കാണാന്‍ പറ്റിയിട്ടുണ്ട്.
പുതിയ ലോകത്തിന്റെ ക്യാമ്പസുകള്‍ എന്ത് കൊണ്ടോ ഉള്‍കൊള്ളാന്‍ പറ്റുന്നില്ല. ക്ലാസ്സ്‌മേറ്റ്സ്  എന്ന ചിത്രം തന്ന നോസ്ടാല്ജിക്  ഫീലിംഗ് ആ ചിത്രത്തിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചിട്ടുണ്ട് എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.അതിനര്‍ത്ഥം എന്നെ പോലെ ആ കാലത്തിലെ ക്യാമ്പസിനെ ഇന്നും ഒരു വേദനയോടെ, ഒരു നൊസ്റ്റാള്‍ജിയ ആയി അവരുടെ മനസ്സില്‍ ഉണ്ടെന്നാണ്.  ഇവിടെ സമൂഹത്തിന്റെ എല്ലാ തുറകളിലേയും പോലെ ജീവിതത്തിന്റെ വേഗം വര്‍ധിച്ചിരിക്കുന്നു. എനിക്കിഷ്ടം ചുള്ളിക്കാടിന്റെ ക്യാംപസാണ്. നരേന്ദ്ര പ്രസാദ്‌ പോലെ അധ്യാപകര്‍ ഉള്ള ക്യാമ്പസ്. ചോരത്തിളപ്പും, വിപ്ലവവും, പ്രണയവും, സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നതും ആയ ക്യാമ്പസ്‌. അതെ ഞാന്‍ ഒരു പഴഞ്ഞനാണ്.
ഒരു അഭിനേതാവെന്ന നിലയിലും സംവിധായകന്‍ എന്നാ നിലയിലും ഒരു പിടി നല്ല സിനിമകള്‍ സമ്മാനിച്ച,ശ്രീ വേണു നാഗവള്ളിക്ക് ആദരാന്ജലികള്‍  അര്‍പ്പിച്ചു കൊണ്ട് ഈ പോസ്റ്റ്‌ നിര്‍ത്തുന്നു.     

Thursday, September 23, 2010

അസ്ഥികള്‍ നുറുങ്ങുന്നു

ലജ്ജ കൊണ്ട് എന്റെ അസ്ഥികള്‍ നുറുങ്ങുകയാണ്.  മൈക്ക് ഫെന്നല്‍ വന്നു പട്ടികള്‍ കിടക്കുന്ന കിടക്കയുടെ ഫോട്ടോ എടുത്തു ലോകത്തിനു കാണിച്ചു കൊടുത്തു. കല്‍മാടിയുടെയും എം എസ് ഗില്ലിന്റെയും എല്ലുകള്‍ നുറുങ്ങി കാണില്ല. പക്ഷെ ഇന്ത്യ എന്ന രാജ്യത്തെ സ്നേഹിക്കുന്ന ഇവിടുത്തെ പൌരന്മാര്‍ ലജ്ജ കൊണ്ട് മുഖം കുനിച്ചിരിക്കേണ്ട അവസ്ഥയാണ്. 2003 ല്‍ ആണ് ഡല്‍ഹി യെ ഇതിന്റെ വേദിയായി തിരഞ്ഞെടുത്തത്. 7 വര്‍ഷവും ആവശ്യത്തിനു പണവും ഉണ്ടായിട്ടും കോമണ്‍വെല്‍ത്ത് ഗെയിംസ് മര്യാദക്ക് സംഘടിപ്പിക്കാന്‍  പറ്റിയില്ല ഈ പോഴന്മാര്‍ക്ക്.
ഒരു വര്‍ഷം മുന്‍പ് തന്നെ ഗെയിംസ് വില്ലേജും, അനുബന്ധ കളിക്കളങ്ങളും സ്റ്റേഡിയവു൦ പ്രവര്‍ത്തന സജ്ജമായിരിക്കണം എന്നതാണ് അന്താരാഷ്‌ട്ര മാനദണ്ഡ൦, ഒരു വര്‍ഷം പോട്ടെ, ഒരു മാസം മുന്‍പ് പോലും ഒന്നും ഇവിടെ തയ്യാറായിട്ടില്ല. കോമണ്‍വെല്‍ത്ത് ഏഷ്യാടിന്റെ മേന്മ അവകാശപ്പെടാന്‍ ഇല്ലാത്ത കായിക മാമന്ഗം ആണെങ്ങില്‍ പോലും, ചെറുതല്ലാത്ത ഒരു സ്ഥാനം അതിനു കായിക ഭൂപടത്തില്‍ ഉണ്ട്. പല മുന്‍ നിര താരങ്ങളും ഇതിനോടകം തന്നെ ഈ മേളയില്‍ നിന്ന് പിന്മാറി കഴിഞ്ഞു. പല രാഷ്ട്രങ്ങളും മേള ബഹിഷ്കരിക്കും എന്ന് പറഞ്ഞു. മൈക്ക് ഫെന്നല്‍ അടിയന്തിരമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍. 

ഒരു ഇന്ത്യന്‍ എന്ന നിലയ്ക്ക് ഇവരോടൊക്കെ എങ്ങിനെ നന്ദി പറയണം എന്നലോചിക്ക്യാണ് ഞാന്‍. നിസ്തുലമായ സേവനം അല്ലെ ഇവര്‍ ചെയ്തത്. ഇവരുടെ കീശയില്‍ നിന്ന് കാശ് എടുത്തു കൊടുത്തു ഒരു വന്‍ മേള നടത്തുകയല്ലെ, അപ്പോള്‍ പിന്നെ ഇവരെ ഒന്നും പറയാന്‍ പറ്റില്ല. ഇനി ഇത് നടന്നാല്‍ തന്നെ ഭംഗിയായി നടക്കട്ടെ എന്ന് ആശ്വസിക്കുകയെ വഴിയുള്ളൂ. ഒന്നും ഇടിഞ്ഞു പൊളിഞ്ഞു ഒരു കായിക താരത്തിനോ അല്ലെങ്ങില്‍ മറ്റാര്‍ക്കുമോ ഒന്നും സംഭവിക്കരുതേ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. അല്ലെങ്ങില്‍ തന്നെ, ഇത് തന്നെയാണ് ഇവിടെ പണ്ട് മുതലേ നടക്കുന്നത്. നികുതി കിട്ടുന്ന തുക കൊണ്ട് ഇവിടെയുണ്ടാക്കുന്ന ഓരോ റോഡും ഒരു മഴ വന്നാല്‍ പൊട്ടി തകര്‍ന്നു പോകുന്നു. ഇതിനെക്കാള്‍ വല്യ മഴയും മഞ്ഞു വീഴ്ചയും ഉള്ള രാജ്യങ്ങളില്‍ ഇതിനെക്കാള്‍ നല്ല റോഡുകള്‍ ഉണ്ട്. ശാസ്ത്രം എത്ര പുരോഗമിച്ചു എന്ന് ഇവിടെ എല്ലാര്‍ക്കും അറിയാം. എന്നിട്ടും മഴയുടെ മേല്‍ കുറ്റം ചാര്‍ത്തി രക്ഷപ്പെടാന്‍ നോക്കുന്ന ഇവരെ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. 
ബാക്കി ഒക്ടോബര്‍ മൂന്നിന് അറിയാം...അല്ലെങ്ങില്‍ അതിനു മുന്നേ അറിയാം....


   

Saturday, August 28, 2010

റിഹാന

പ൪ധ ധരിക്കാത്തതിന് കാസര്‍ഗോഡിലെ ഒരു യുവതിയെ ചില മത ഭ്രാന്തന്മാര്‍ ജീവനെടുക്കും എന്ന് ഭീഷണിപ്പെടുത്തി ...എന്താ കഥ...
Kasargod, Aug 18: Overlooking an order of Kerala High Court, a girl from the town continues to face threats from her community members to wear burqa, it is gathered.

Rihana, daughter of Abdul Rahiman, residing near Tagore College in Vidyanagar in the town, had earlier approached the state High Court, saying that she was being forced to wear burqa by some people, against her will.  The High Court had ordered that the girl be allowed to wear the clothes she wants to, and had asked the policemen to provide her protection against such threats.

On the basis of an earlier complaint filed by Rihana about such threats, the policemen had booked three people. The girl has filed another complaint now, alleging that a group of people, who arrived at her home in two cars on August 13, posed threats to her family members, warning them of disastrous consequences if Rihana continues to resist their demand for wearing burqa. (
കടപ്പാട് -kasaragodvartha.com )
പ്രബുദ്ധ കേരളം എന്ന പ്രയോഗം നമ്മള്‍ നിര്‍ത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. വളരെ ഉയര്‍ന്ന ചിന്ധാഗതിയും ജീവിത നിലവാരവും ഉണ്ടെന്നു നമ്മള്‍ അവകാശപ്പെടുന്നു.  മത തീവ്രവാദം കേരളത്തില്‍ വളര്‍ന്നത്‌ പോലെ ഇന്ത്യയില്‍ വേറെ എവിടെയും അടുത്ത കാലത്ത് വളര്‍ന്നിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. മത അസഹിഷ്ണുത ഏറ്റവും അധികം കാണപ്പെടുന്ന ഒരു പ്രദേശമായി കേരളം മാറിയിരിക്കുന്നു. ലോകത്തിനു തന്നെ മാതൃകയായ ഒരു സംസ്ഥാനം ഇങ്ങിനെ അധപതിച്ചു പോയതില്‍ ഞാന്‍ ഇന്ന് വളരെ അധികം ദുഖിക്കുന്നു. ഒരു വ്യക്തിക്ക് അവനോ / അവള്‍ക്കോ ഇഷ്ടമുള്ള വസ്ത്രധാരണം  ചെയ്യാന്‍  ഇന്ത്യന്‍  ഭരണഘടനാ  അനുവാദം  കൊടുക്കുനുണ്ട്  (അത്  സമൂഹത്തിനു  ഒരു ന്യുയിസന്‍സ് അല്ലാത്തിടത്തോളം കാലം). ഇന്ത്യന്‍ ഭരണഘടനയെയും നീതി ന്യായ വ്യവസ്ഥയെയും വെല്ലു വിളിച്ചു കൊണ്ടാണ് ഈ മത "കാവല്‍ക്കാര്‍" റിഹാന എന്ന കുട്ടിക്കെതിരെ ഫത്വ പ്രഖ്യാപിച്ചത്. തസ്ലീമ പണ്ട് ബംഗ്ലാദേശില്‍ നിന്ന് ഓടി വന്നത് പോലെ ഈ കുട്ടിക്ക് പറ്റാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. 

കേരളത്തിന്റെ ഹൈവേകളില്‍ ഉടനീളം കാണുന്ന മാലിന്യങ്ങള്‍ പോലെയായിട്ടുണ്ട് പലരുടെയും മനസ്സിപ്പോള്‍. ഒരു ഉട്ടോപ്യന്‍ സമൂഹം എന്ന സ്വാര്‍ത്ഥ വിചാരമൊന്നും എനിക്കില്ല. എങ്കിലും, വളരെ നല്ല രീതിയില്‍ പോകാന്‍ പറ്റുമായിരുന്ന ഈ സമൂഹം ഇന്ന് തെറ്റായ ദിശയില്‍ കൂടിയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഞാന്‍ ന്യായമായും സംശയിച്ചു പോകുന്നു.ഈ വേളയില്‍ ഒരു പറ്റം ഭ്രാന്തന്മാരുടെ ഭീഷണിക്ക് വഴങ്ങാതെ സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിക്കാന്‍ ധൈര്യം കാണിച്ച റിഹാനയെ എന്റെ പേരിലും മനുഷ്യത്വത്തിന്റെ പേരിലും ഞാന്‍ അഭിനന്ദിക്കുന്നു. ഇസ്ലാമില്‍ സ്ത്രീകള്‍ക്കുള്ള സ്വാതന്ത്ര്യം ഞാന്‍ പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. ഈ ഒരു സാമൂഹിക ചുറ്റുപാടില്‍ നിന്ന് കൊണ്ട് തന്റെ അഭിപ്രായങ്ങളും വിചാരങ്ങളും വ്യക്തിത്വവും കൈവിടാതെ പോരാടുന്ന റിഹാനയുടെ ധൈര്യത്തിന് പകരമാവില്ല എത്ര അഭിനന്ദനങ്ങളും സാന്ത്വനങ്ങളും.ഈ ഭാരത മാതാവ് നിന്നെ പോലെയുള്ള ഒരു പാട് റിഹാനമാര്‍ക്ക് ജന്മം / അഭയം നല്‍കട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് നിര്‍ത്തുന്നു.  

Wednesday, July 21, 2010

പ്രതികരണം

ഞാനും ഫോറാടിയന്റെ  ഒരു ഭാഗമാണ്. രൂപയുടെ ഫോണ്ട് ഇറക്കുമ്പോള്‍ സി ഇ ഓ പറഞ്ഞ പോലെ ഇത്ര മാധ്യമ ശ്രദ്ധ നേടും എന്ന് വിചാരിച്ചതല്ല. ഉപയോഗിക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുമെങ്ങില്‍ അത്ര നല്ലതല്ലേ?പിന്നീട് ഇന്റര്‍നാഷനല്‍ ആയി അപ്പ്രൂവല്‍  കിട്ടുന്ന സമയത്ത് അത് ഉപയോഗിക്കാമല്ലോ. ഞങ്ങള്‍ ആരെയും ഫോഴ്സ് ചെയ്തിട്ടില്ല ഇത് മാത്രേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന്. ഇതാണ് സ്റ്റാന്‍ഡേര്‍ഡ് സൊല്യുഷന്‍ എന്നും എവിടെയും പറഞ്ഞിട്ടില്ല. രൂപയുടെ ഫോണ്ട് ഇറക്കിയതില്‍ കിട്ടിയ മാധ്യമ ശ്രദ്ധ ആണല്ലോ ഇവിടെ പലര്‍ക്കും ഇഷ്ടപ്പെടാത്തത്, ആ മാധ്യമ ശ്രദ്ധ കിട്ടിയത് കാരണം ഇത് വരെ വിമര്‍ശനങ്ങളുടെ ലിസ്റ്റില്‍ ഉണ്ടാവാത്ത ടിന്റുമോന്‍ സൈറ്റിനും വന്നു വിമര്‍ശനങ്ങള്‍. ടിന്റുമോന്‍ സൈറ്റ് ഇറങ്ങിയിട്ട് 8 മാസത്തോളം ആവാറായി. ഇപ്പോള്‍ മാത്രമാണ് ഇതിനെതിരെ വിമര്‍ശനം എന്നതില്‍ എന്തോ ഒരു അക്ഷര തെറ്റ് കാണുന്നു. ടിന്റുമോന്‍ സൈറ്റ് മലയാളികള്‍ നെഞ്ചില്‍ ഏറ്റുവാങ്ങിയ സൈറ്റ് ആണെന്ന് ഞാന്‍ പറയാതെ തന്നെ എല്ലാവര്ക്കും അറിയാമല്ലോ. ഓപ്പണ്‍ സോര്‍സ് ക്യാരക്ടര്‍ എന്ന് പറഞ്ഞതില്‍ ഇത് വരെ ആരും അല്ലാന്നു തെളിയിച്ചിട്ടില്ല.  ഇനി വേറെ ആരെങ്ങിലും ഇത് തെറ്റാണെന്ന് തെളിയിച്ചാല്‍ അങ്ങിനെ എഴുതിയത് മാറ്റാന്‍ തയ്യാറുമാണ്. 
റൂബി കൊണ്ഫറന്സില്‍ അവതിരിപ്പിച്ച ഫെടീന ഹാഷ് രോകെറ്റ്, എഞ്ചിന്‍ യാര്‍ഡ്‌ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉന്നതര്‍ വരെ പ്രശംസിച്ച സോഫ്റ്റ്‌വെയര്‍ ആയിരുന്നു. ഇത് ഡെബിയന്‍ കൊണ്ഫറന്സില്‍ അവതരിപ്പിക്കുമോ ഇല്ലയോ എന്നതാണ് അടുത്ത വിവാദ വിഷയം, ഞങ്ങള്‍ കമ്പനിയുടെ ഒഫീഷ്യല്‍ ബ്ലോഗില്‍ ഇതിന്റെ പടങ്ങള്‍ ഇടുന്നതായിരിക്കും.
ബെര്‍ലി ആണ് ഞങ്ങളെ കുറിച്ച് മനോരമയില്‍ എഴുതിയത് എന്നൊരു വിമര്‍ശനം കൂടി വന്നിരുന്നു. സുഹൃത്തുക്കളെ ഒരു കാര്യം പറയട്ടെ, ബെര്‍ളിത്തരങ്ങള്‍ വായിക്കാറുണ്ടായിരുന്നു എന്നൊരു ബന്ധം മാത്രമേ ബെര്‍ളിയുമായി ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ..ഈ വാര്‍ത്ത വന്നതിനു ശേഷമാണ് അദ്ധേഹത്തെ ട്വിട്ടരില്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയത് പോലും. മനോരമയില്‍ വന്ന വാര്‍ത്ത കാസര്‍ഗോഡ് ബ്യുറോയില്‍ നിന്ന് പോയ വാര്‍ത്തയാണ്. അല്ലാതെ കാര്യങ്ങള്‍ അറിയാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശെരിയല്ല. 


ചിലര്‍ ഉന്നയിച്ച വിവാദങ്ങള്‍ തീര്‍ക്കാന്‍ വേണ്ടിയാണ് ഇത്രയും എഴുതിയത്. ഇനിയും ആര്‍ക്കെങ്ങിലും എന്തെങ്ങിലും സംശയങ്ങള്‍ ഞങ്ങളോട് ചോദിക്കാന്‍ ബാക്കി ഉണ്ടെങ്കില്‍ ഏതു  നേരവും നിങ്ങള്ക്ക് info@foradian ഈ മെയിലിലേക്ക് അയക്കാവുന്നതാണ്. 

ഞങ്ങളെ സപ്പോര്‍ട്ട് ചെയ്തവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും നന്ദി. നിങ്ങളുടെ സപ്പോര്‍ട്ട് ഞങ്ങള്‍ക്ക് സന്തോഷവും ആത്മ വിശ്വാസവും തരുന്നു. നിങ്ങളുടെ വിമര്‍ശനം ഞങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെടാന്‍ അവസരം തരുന്നു. ഇത്രയും പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു. 

Friday, July 09, 2010

മാനഭംഗം

കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ നമ്മുടെ കൊച്ചു കേരളത്തില്‍ പ്രാധാന്യം നേടിയ കുറച്ചു മനം കുളിര്‍പ്പിക്കുന്ന വാര്‍ത്തകള്‍ 


  1. കേരള കാത്തലിക് ബിഷപ്സ് കൌണ്‍സില്‍ - നിങ്ങള്‍ ആര്‍ക്കു വേണ്ടി വോട്ട് ചെയ്യണം എന്ന് വിശ്വാസികളോട് പറയുന്നു. ഇതിനായി ഒരു സര്‍കുലര്‍   തന്നെ ഇറക്കുന്നു 
  2. യൂത്ത് ലീഗ് പ്രകടനത്തില്‍ മരണപ്പെട്ട അധ്യാപകന്റെ കേസില്‍ സാക്ഷി പറയുന്നവരെ വധിക്കുമെന്ന് പബ്ലിക് ആയി പി.കെ.ബഷീര്‍ ഒരു സമ്മേളനത്തില്‍ പറയുന്നു. ഇത് വരെ നടപടി ഉള്ളതായി അറിവില്ല - വീഡിയോ ഇവിടെ കാണാം 
  3. ഒരു ചോദ്യ പേപ്പര്‍ കാരണം ഒരു പ്രൊഫസര്‍ക്ക് തന്റെ കൈ നഷ്ടപെടുന്നു - കേരളം എന്ന അഫ്ഘാന്‍ രാഷ്ട്രം.
  4. സംസ്ഥാനം ഭരിക്കുന്ന മുഖ്യ മന്ത്രി ഹര്‍ത്താലിനെ ന്യായീകരിച്ചു പ്രസംഗിക്കുന്നു  - അതും ഒരേ കാരണത്താല്‍ ഒരാഴ്ചക്കുള്ളില്‍ നടത്തിയ രണ്ടാമത്തെ ഹര്‍ത്താല്‍.
  5. വഴി തടഞ്ഞും യാത്ര ക്ലേശം ഉണ്ടാക്കിയും ഉള്ള  പ്രകടനങ്ങള്‍ നിരോധിച്ച കോടതിക്കെതിരെ ജയരാജന്‍, സ്വരാജ് തുടങ്ങിയ ലോകം ബഹുമാനിക്കുന്ന നേതാക്കള്‍ ആഞ്ഞടിക്കുന്നു.
  6. നിയമ സഭയില്‍  വി എസ്‌ അറിയാതെ തെറ്റി പറഞ്ഞു പോയത് ഒരു വല്യ സംഭവമാക്കി ഉമ്മന്‍ ചാണ്ടി ഘോര ഘോരം പ്രസംഗിക്കുന്നു. പേര് മാറി പോയതാണ് എന്ന് മുഖ്യന്‍ പറഞ്ഞിരുന്നു. 
  7. പൊന്‍‌മുടിയില്‍ അബ്ദുള്ള കുട്ടിയുടെ പിറകെ പോയ ഒരു കാറില്‍ ഉണ്ടായിരുന്ന സ്ത്രീയുമായി ബന്ധമുണ്ടെന്നു പറഞ്ഞു അടുത്ത ഒരു ഇക്കിളി കഥ.
  8. ഇതിന്റെയൊക്കെ കൂടെ കാശ്മീര്‍, ബോംബെ തുടങ്ങിയ നിലവാരത്തിലേക്ക് ഉയരുന്ന പോലെ ഇഷ്ടം പോലെ സ്ഫോടക വസ്തുക്കള്‍ - ബസ്സുകളില്‍, ട്രെയിനുകളില്‍. 
ഈ വാര്‍ത്തകള്‍ എല്ലാം കൂടി കൂടി വായിക്കുമ്പോള്‍ എനിക്ക് ഒരു വാക്ക് മാത്രേ പറയാന്‍ ഉള്ളൂ.....കേരളം വീണ്ടും വീണ്ടും കൂട്ട ബലാത്സംഗം ചെയ്യപ്പെടുകയാണ്. ദൈവത്തിന്റെ നാടിനെ ഇങ്ങിനെ ചെയുമ്പോള്‍.......തുടരും....കലിയുഗം ....

Thursday, June 10, 2010

മഴ നീന്തല്‍ മരണം





ചെറുപ്പം മുതല്‍ കടലും പുഴയും അരുവികളും മഴയും എനിക്ക് ഹരമായിരുന്നു. പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതി. ഇന്ന് വരെയും മഴയില്‍ കുളിക്കാത്ത ഒരു മഴക്കലമോ ഒരു ഇടവപ്പതിയോ എനിക്കില്ല. എന്റെ മനസ്സിന്റെ ചില്ലുകൂട്ടിലെ ഒരറ്റത്ത് ഞാന്‍ പിടിച്ചു വെച്ചിരിക്കുന്ന എന്റെ കാമുകിയാണ് മഴ. നീന്തല്‍ പഠിക്കണം എന്ന് ഓര്‍മ വെച്ച നാള്‍ മുതല്‍ കൊണ്ട് നടന്ന ഒരാഗ്രഹമാണ്. വീട്ടില്‍ അച്ചനും അമ്മയ്ക്കും ഭയമായിരുന്നു. അത് കൊണ്ട് തന്നെ പഠിക്കാന്‍ വിട്ടില്ല. വീടിനു അടുത്ത് 2- 3 കുളങ്ങള്‍ ഉണ്ടായിരുന്നു. 
എന്നേക്കാള്‍, എന്തിനു നാലും അഞ്ചും വയസ്സുള്ള കുട്ടികള്‍ ഒക്കെ നീന്തി തുടിക്കുന്നത് കാണുമ്പോള്‍ മനസ്സില്‍ അസൂയ തോന്നാതിരുന്നിട്ടില്ല. ഒടുവില്‍ പ്ലസ്‌ ടു പഠിക്കുമ്പോള്‍ ആണ് അവസരം ഒത്തു വന്നത്. ഇത്തവണയും അച്ചന്‍ പ്രശ്നമാക്കിയെങ്ങിലും  കൌമാരത്തിന്റെ ഊര്‍ജം ഉള്‍ക്കൊണ്ട്‌ ഞാന്‍ ശക്തിയുക്തം എതിര്‍ത്തു. "ആശാന്‍" എന്ന് ഞാനും എന്റെ നാട്ടിലെ  സുഹൃത്തുക്കളും വിളിക്കുന്ന  ആശാന്‍ റാഷിദ് ആണ് എന്നെ നീന്തല്‍ പഠിപ്പിക്കാന്‍ മുന്‍കൈ എടുത്തത്‌. വിദഗ്ദനായ നീന്തല്‍ താരമാണ് ആശാന്‍. എന്നെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ചതും ആശാന്‍ ആണ്. എന്റെ കഴുത്തോളം വെള്ളം ഉള്ള കുളത്തില്‍ ആണ് നീന്തല്‍ പഠിക്കാന്‍ ചെന്നത്. പക്ഷെ ഒരു ഭാഗത്ത്‌ ആഴം കുറച്ചു കൂടുതല്‍ ആയിരുന്നു. എന്തൊക്കെ ആയാലും ആശാന്‍ കുറെ കഷ്ടപ്പെട്ടു. തേങ്ങയുടെ തൊണ്ടും , പിന്നെ അമ്മേടെ പണ്ടത്തെ സാരിയും ഒക്കെ വേണ്ടി വന്നു ഒരു വിധം നേരെയാവാന്‍. നരസിംഹം ഹാങ്ങ്‌ ഓവര്‍ അപ്പോഴും ഉള്ളത് കൊണ്ട് നീന്തുന്നതിനെക്കാള്‍ കൂടുതല്‍ വെള്ളത്തിനകത്തു   കൂടുതല്‍ സമയം നിന്ന് ലാലേട്ടന്റെ  ഇന്ട്രോടക്ഷന്‍ സീന്‍ പോലെ വെള്ളം തെറിപ്പിച്ചു വരുന്നതിലായ്ര്‍ന്നു എന്റെ ശ്രദ്ധ. എന്തായാലും ഏകദേശം ഒരു മാസം വേണ്ടി വന്നു നീന്തല്‍ ഒന്ന് ശെരിക്കു പഠിക്കാന്‍. 
ആശാന്‍ ഇന്ന് നാട്ടില്‍ ഇല്ല. ജീവിതത്തിന്റെ ഓട്ടത്തിനിടയില്‍ ആശാന്‍ എപ്പോഴോ  മറുനാട്ടില്‍ എത്തിപെട്ടു . ഇന്നും ആശാന്‍ ഇല്ലാത്ത മഴക്കാലം ഒരു വേദനയാണ്. ധനം സിനിമയില്‍ ലാലേട്ടനും മുരളിയെട്ടനും ഉള്ള നീരാടല്‍ പോലെയായിരുന്നു അന്നൊക്കെ. പറഞ്ഞു വന്നത് അതല്ല. നീന്തല്‍ പഠിച്ചു എന്നാ അഹങ്ഗാരത്തില്‍ ഞാന്‍ എന്റെ സുഹൃത്ത്‌ നാദിര്‍ഷയോടു നീന്തല്‍ പഠിപ്പിക്കാം എന്നേറ്റു. മിഹിര്‍ സെന്‍ എന്നോ ഇയാന്‍ തോര്‍പ്പ് എന്നൊക്കെയായിരുന്നു എന്റെ വിചാരം....പാവം നാദു (നാദിര്‍ഷയുടെ ചുരുക്ക പേര് ) സെബാസ്റ്റ്യന്‍ സേവിയെര്‍ ആണ് ഞാന്‍ എന്ന് വിചാരിച്ചു കാണും. തോര്‍ത്തും, കെട്ടും  ഭാണ്ഡവും ഒക്കെ എടുത്തു വന്നു.  
ഈ കുളം ആളൊഴിഞ്ഞ ഒരു മൂലയ്ക്കാണ് കേട്ടോ. ചുറ്റും മരങ്ങളും കാടും ഒക്കെ പിടിച്ചു ഒച്ച വെച്ചാല്‍ പോരും ആരും കേള്‍ക്കില്ല. അങ്ങിനെ അന്ന് ആശാന്‍ സ്ഥലത്തില്ല. വേറെ എവിടെയോ പോയെക്ക്യാര്‍ന്നു. പക്ഷെ ഇയാന്‍ തോര്‍പ്പ് ഉണ്ടല്ലോ. ആത്മവിശ്വാസത്തോടെ ഞാന്‍ പറഞ്ഞു,ഡേയ്, വാ ഞാന്‍ പഠിപ്പിക്കാം . ആശാന്‍ വേണം എന്നില്ല. ഈ പോകുന്നതിനു മുന്‍പ് തന്നെ ആശാന്റെ നേതൃത്വത്തില്‍ അവന്‍ നീന്തലിന്റെ കുറച്ചു ബാല പാഠങ്ങള്‍ പഠിച്ചിരുന്നു. അങ്ങിനെ അതിന്റെയും കൂടി ആത്മ വിശ്വാസം കൊണ്ട് നമ്മള്‍ കുളത്തിലേക്ക്‌ പോയി. വേറെ പിള്ളേര് ആരും ഇല്ലയ്ര്‍ന്നു ആ സമയത്ത്. അങ്ങിനെ ആദ്യം തന്നെ കുളത്തിലിറങ്ങി ഞാന്‍ പറഞ്ഞു ഡേയ്, ഞാന്‍ ആദ്യം ഒന്ന് നീന്തി വരാം, നീ സൈഡില്‍ എങ്ങാനും ഇരിക്ക് എന്ന്. അങ്ങിനെ ഞാന്‍ അര്‍മാദിച്ചു നീന്തുമ്പോള്‍ അവനും ഒരാഗ്രഹം ഒന്ന് നീന്തിയാലോ എന്ന്. നീന്തി നീന്തി കുളം ചുറ്റുകയായിരുന്നു ഞാന്‍. മൂന്നാം തവണ കുളം ചുറ്റുമ്പോള്‍ ആണ് നാദു വെള്ളത്തിലിറങ്ങി നീന്താന്‍ തുടങ്ങുന്നത് ഞാന്‍ കണ്ടത്. നീന്തട്ടെ എന്ന് ഞാനും വിചാരിച്ചു. അങ്ങിനെ അവന്‍ എന്റെ എതിര്‍ ദിശയിലേക്കു നീന്തി വരികയായ്ര്‍ന്നു.അങ്ങിനെ വന്നു വന്നു ഞാനും അവനും ക്രോസ് ചെയ്തു.കുറെ സമയം നീന്തി ക്ഷീണിച്ചത് കൊണ്ട്  ഞാന്‍ ചെന്ന് കരയ്ക്കിരുന്നു തിരിഞ്ഞു നോക്കി.
വെള്ളത്തില്‍ മുകളിലോട്ടും താഴോട്ടും പോകുന്ന എന്റെ സുഹൃത്തിനെയാണ് അപ്പോള്‍ കാണാന്‍ പറ്റിയത്. നീന്തുമ്പോള്‍  ശക്തമായിട്ടാണ് ഞാന്‍ കൈ അടികുന്നത്. ആ ഒരു ഫോര്‍സില്‍ ക്രോസ് ചെയ്യുമ്പോള്‍ അവന്റെ ബാലന്‍സ് പോയതാണ് എന്ന് പിന്നീട് അവന്‍ പറഞ്ഞാണ് ഞാന്‍ അറിയുന്നത്. എന്തായാലും കണ്ടു നിന്ന് കാര്യമില്ല.ചുറ്റുവട്ടത്തു നോക്കിയിട്ട് ആരെയും കാണുന്നുമില്ല. രണ്ടും കല്‍പ്പിച്ചു ഞാന്‍ ഇറങ്ങി. കുളത്തിന്റെ ആഴമുള്ള കുറച്ചു ഭാഗം - അവിടെ വെച്ചാണ് ഇത് സംഭവിച്ചത്.അതല്ലെങ്ങില്‍ എനിക്ക് നടന്നു പോയി വലിച്ചെടുക്കാന്‍ മാത്രമേ ഉള്ളൂ. അങ്ങിനെ നീന്തി അവന്റെ അടുത്ത് ചെന്ന് വെള്ളത്തിനടിയില്‍ പോയി കാലു കൊണ്ട് തൊഴിച്ചു ആഴം ഇല്ലാത്ത ഭാഗത്തേക്ക് ആക്കാനായിരുന്നു എന്റെ പ്ലാന്‍. മുന്‍പ് എന്റെ ഒരു സുഹൃത്ത്‌ അങ്ങിനെ ചെയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.പക്ഷെ നീന്തി അവന്റെ അടുത്ത് എത്തിയതും ഏതൊരാളും ചെയുന്നത് പോലെ വെള്ളത്തില്‍ നിന്ന് ചാടി അവന്‍ എന്റെ കഴുത്തില്‍ പിടിച്ചു. ഏതൊരാളും ബേസിക് ആയി ചെയുന്ന കാര്യം ആണിത്. അങ്ങിനെ ഞാനും വെള്ളത്തിനടിയില്‍ ആയി. മരണത്തെ ആദ്യമായി മുഖാമുഖം കണ്ടത് അന്നാണ്. എന്നാലും വെള്ളത്തിനടിയില്‍ കിടന്നു ഞാന്‍ അവന്റെ പിടി വിടുവിക്കാന്‍ നോക്കുകയായിരുന്നു. നമ്മള്‍ രണ്ടു പേരും രക്ഷപ്പെടണമെങ്ങില്‍ ആ ഒരു വഴിയെ ഉള്ളൂ. കുറച്ചു സമയത്തെ അധ്വാനത്തിന് ശേഷം ഞാന്‍ കൈ വിടുവിച്ചു. അപ്പോഴേക്കും അവന്‍ തെറിച്ചു വീഴുന്നത് പോലെ ഞാന്‍ കണ്ടു. ഒന്നും വ്യക്തമല്ലയ്ര്‍ന്നു. കൈ വിടുവിച്ചു ജീവന്‍ കിട്ടിയ വെപ്രാളത്തില്‍ ഞാന്‍ കര പിടിച്ചു. അപ്പോഴേക്കും നമ്മുടെ ചങ്ങാതി അവിടെ ഇരുന്നു ശ്വാസം ആഞ്ഞു വിടുന്നു. പെട്ടെന്ന് എനിക്കൊന്നും മനസിലായില്ല. ഇവന്‍ എങ്ങിനെ കരയിലേക്ക് വന്നു. വെള്ളത്തില്‍ നിന്ന് തെറിച്ചു പോകുന്നത് ഞാന്‍ കണ്ടത് ശെരിക്കും  തെറിച്ചു പോയതാണോ? 
കരയില്‍ കേറി ശ്വാസം വിട്ടു ഇരുന്നപ്പോള്‍ ആണ് കാര്യങ്ങള്‍ മനസിലായത്. അത് വഴി പോകുകയായിരുന്ന എന്റെ സുഹൃത്ത്‌ നൂറുധീന്‍, നാദു മുങ്ങുന്നത് കണ്ടു കുളത്തിനടുത്തേക്ക്  ഓടിയെത്തിയിരുന്നു. ഞാന്‍ ഇതൊന്നും കണ്ടതെ ഇല്ല. ഞാന്‍ വെള്ളത്തില്‍ മുങ്ങുകയായിരുന്ന സമയത്ത് നൂറു വന്നു അവനെ തട്ടി കരയിലേക്ക് മാറ്റിയിരുന്നു. കരയില്‍ എത്തിയതിനു ശേഷം നാദു എന്നെ നോക്കിയ നോട്ടം ഇന്നും എനിക്കോര്‍മയുണ്ട്. എന്തുവാടെ ഇത് എന്ന ഒരു ധ്വനിയില്‍ ഒരു നോട്ടം. 
അങ്ങിനെ മരണത്തെ മുഖാമുഖം കണ്ടു കൊണ്ട് ഞാനും എന്റെ സുഹൃത്തും ഒരു നീന്തല്‍ കാലം ആസ്വദിച്ചു. ആശാനോട് ഈ കാര്യം ഞാന്‍ പറഞ്ഞിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ഇപ്പോള്‍ ഞാന്‍ നൂറിനെ കാണാതെ കുറെ ആയി. അവന്‍ എവിടെ എന്ന് പോലും അറിയില്ല. നാദു പ്രാരാബ്ദക്കാരനായി മാറി കഴിഞ്ഞു. ആശാന്‍ അറബി നാട്ടില്‍. ഞാന്‍ വീണ്ടും ഒരു നീന്തല്‍ കാലത്തെ വരവേല്‍ക്കാന്‍ ഒരുക്കം കൂട്ടുന്നു.  

Saturday, May 29, 2010

ഇളയവനെ തിന്ന സിംഹം

മിസ്റ്റര്‍ തങ്കപ്പന്‍ (ഓള്‍ കേരള ഇളയ ദളപതി ഫാന്‍സ്‌ തലതൊട്ടപ്പന്‍ )


ഒരു പാട് ദിവസമായി ഞാന്‍ ഇത് പറയണം എന്ന് വിചാരിക്കുന്നു. എന്തെന്നാല്‍ ഇളയ ദളപതി പലാരിവട്ടോം കമ്മിറ്റി തലതൊട്ടപ്പന്‍ എന്ന പോസ്റ്റില്‍ നിന്ന് ഞാന്‍ രാജി വെക്കുകയാണ്. സിംഹത്തിന്റെ ഫാന്സുകാരുടെ ആട്ടും തുപ്പും കേട്ട് കൊണ്ട് ഇനി ഇരിക്കാന്‍ വയ്യ. ആയതിനാല്‍ ഞാന്‍ സിന്ഗം ഫാന്‍സ്‌ അസോസിയേഷനില്‍  ചേരാന്‍ പോകയാണ്.അതിന്റെ ഭാഗമായി സിന്ഗം ഫാന്‍സ്‌ ഓള്‍ കേരള തലതൊട്ടപ്പനായ, ഇപ്പോള്‍ എന്റെ ജീവാത്മാവും പരമാത്മാവുമായ ബഹുമാന്യനായ ശ്രീ ഉണ്ണാമന്‍ അവര്‍കള്‍ക്ക് ഞാന്‍ എന്റെ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. 
മുണ്ടന്‍ തമ്പി ..മുണ്ടന്‍ നമ്പി എന്നൊക്കെ വിളിക്കാം, പക്ഷെ  അതിനൊക്കെ ഒരു പരിധിയുണ്ട്. തുടര്‍ച്ചയായി ജനങ്ങള്ടെ ക്ഷമ പരീക്ഷിച്ച നമ്മുടെ ഇളയവന് ഇപ്പോള്‍ മാര്‍ക്കറ്റ്‌ വാല്യൂ തീരെ ഇല്ല. സിന്ഗം ഫാന്‍സുകാര്‍ കഴിഞ്ഞ ആഴ്ച വരെ കൂക്കി വിളിച്ചു പോയി. സ്രാവിനെ കറി വെച്ച് അവര്‍ എന്റെ മുന്‍പില്‍ നിന്ന് വെള്ളമടിച്ചു, കറി വെച്ച സ്രാവിനെ തൊട്ടു നക്കി. ഇത് പോലെ മുന്‍പും പറയാന്‍ പറ്റാത്ത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് സിന്ഗം ഫാന്‍സ്‌ വില്ലുമെടുത്തു ഒരു കുരുവിയെ വീഴ്ത്തി. വേട്ടക്കാരന്റെ പോസ്റ്ററുകള്‍ വന്ന വേഗത്തില്‍ പോയത് കൊണ്ട് അവര്‍ക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല. ഇങ്ങിനെ പോയാല്‍ ഇവിടെ തല ഉയര്‍ത്തി ജീവിക്കാന്‍ പറ്റില്ല. തമിഴനായ മഗനും, വില്ലും അമ്പും, പിന്നെ വേട്ടയാടിയ കുരുവിയും ഒക്കെ കണ്ടു ഞങ്ങള്‍ കരഞ്ഞു പോയി മിസ്റ്റര്‍ തങ്കപ്പന്‍. ഒടുവില്‍ സ്രാവ് വെള്ളത്തില്‍ ആയതു കൊണ്ട് സിംഹം പിടിച്ചു തിന്നില്ല എന്ന് വിചാരിച്ച നമ്മളെ മണ്ടന്മാരാക്കി നമ്മുടെ ദളപതി. സ്രാവിന്റെ എല്ല് പോലും സിംഹം തിന്നു തീര്‍ക്കും എന്നാണു തോന്നുന്നത്.ഇനിയും ഈ പദവിയില്‍ തുടര്‍ന്നാല്‍ ചന്ദ പിള്ളേര് പോലും എന്നെ ജീവിക്കാന്‍ വിടാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ആയതിനാല്‍ ഇതെന്റെ രാജി കത്തായി കരുതി എന്നെ ഈ പദവിയില്‍ നിന്നും ഒഴിവാക്കാന്‍ ഞാന്‍ ഉത്തരവിടുന്നു. ഇല്ലെങ്ങില്‍ ഞാന്‍ ഇറങ്ങി പോകും അത്ര തന്നെ.  
ബഹുമാന്യനായ ശ്രീ ഉണ്ണാമന്‍ അവര്‍കള്‍ക്ക് ,
ശ്രീ ഉണ്ണാമന്‍ അവര്‍കള്‍, താങ്ങള്‍ സിന്ഗം ഫാന്‍സ്‌ ഓള്‍ കേരള തലതൊട്ടപ്പന്‍ ആണല്ലോ. പലരിവട്ടോം ഇളയ ദളപതി തലതൊട്ടപ്പനായി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ് ഞാന്‍. പക്ഷെ സിങ്ങതിന്റെ  തകര്‍പ്പന്‍ പ്രകടനങ്ങള്‍ എന്നെ ഇപ്പോള്‍ മാറ്റി ചിന്ധിക്കാന്‍ പ്രേരിപ്പിചിരിക്ക്യാണ്. താങ്ങള്‍ എന്നെ പലരിവട്ടോം സിന്ഗം ഫാന്‍സ്‌ തലതൊട്ടപ്പന്‍ ആക്കുകയാനെങ്ങില്‍ ഇളയവന്റെ ഫാന്സുകാരെ നമ്മള്‍ക്ക് ഇവിടെ നിന്ന് ഉന്മൂലനം ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ആയതിനാല്‍ ഇത് എന്റെ ഔദ്യോഗികമായ അപേക്ഷയായി പരിഗണിച്ചു എന്നെ ഇവിടുത്തെ തലതൊട്ടപ്പന്‍ ആക്കണം എന്ന് ഞാന്‍ അപേക്ഷിച്ച് കൊള്ളുന്നു. 

Tuesday, February 23, 2010

ജീന്‍ മുകുനിന്വ - സ്ത്രീത്വം...

ന്യൂ യോര്‍ക്ക്‌ ടൈംസില്‍ വന്ന ലേഖനമാണ്  ഈ പോസ്റ്റ്‌ ഇടാന്‍ പ്രേരിപ്പിച്ചത്. ഡെമോക്രടിക് റിപബ്ലിക് ഓഫ് കോ൦ഗോ എന്ന മധ്യ ആഫ്രിക്കയിലെ മനുഷ്യ ധ്വംസനം എത്രത്തോളം ഭീകരമാണ് എന്ന് ഈയിടെ ന്യൂ യോര്‍ക്ക്‌ ടൈംസിലെ  നിക്ക് ക്രിസ്റ്റോഫ്, ജീന്‍ മുകുനിന്വ എന്ന യുവതിയുടെ ഇന്റര്‍വ്യൂവില്‍ കൂടി പുറത്തു കൊണ്ട് വന്നു. അതി ഭീകരമായ മനുഷ്യാവകാശ ധ്വംസനങ്ങളാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്.  'ദി വേള്‍ഡ് കാപിറ്റല്‍ ഓഫ് കില്ലിംഗ്' എന്നാണ് നിക്ക് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
നാസി ജെര്‍മനിയില്‍ നടന്ന ഹോളോകാസ്ററിനെക്കാളു൦ വല്യ നരഹത്യ നടന്നു കൊണ്ടിരിക്കുന്ന സ്ഥലമാണ് കോ൦ഗോ. 1998
ല്‍ നടന്ന ആഫ്രിക്കന്‍  ലോക മഹായുദ്ധത്തില്‍ അല്ലെങ്ങില്‍ രണ്ടാം കോ൦ഗോ യുദ്ധത്തില്‍ ഇത് വരെ മരിച്ചു വീണത്‌ 54 ലക്ഷം പേരാണ്. ഓരോ മാസവും ഇപ്പോഴും 45,000 പേര്‍ ഇവിടെ യുദ്ധക്കെടുതി കാരണം ഇല്ലാണ്ടാവുന്നു. 
ലോകത്ത് സ്ത്രീകള്‍ക്ക് എതിരെ ഏറ്റവും ഭീതിജനകവും ഭയാനകവുമാം വിധം ആക്രമണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന പ്രദേശമാണ് കിഴക്കന്‍ കോ൦ഗോ.

ജീനിന്റെ കഥയിലേക്ക്‌ വരാം. 

14 വയസ്സുള്ളപ്പോള്‍ ജീന്‍ മുകുനിന്വ ക്ക് അവളുടെ മാതാ പിതാക്കളെ യുദ്ധത്തില്‍ നഷ്ടപ്പെട്ടു. സ്വന്തം അമ്മാവനാണ് ജീനിന് തുണയായത്. കുറച്ചു മാസങ്ങള്‍ക്ക് ശേഷം തീവ്ര ഹുടു മിലിഷ്യ ജീനിന്റെ വീട് ആക്രമിച്ചു. ജീവിതത്തില്‍ ആദ്യമായി ആര്‍ത്തവം ഉണ്ടായ ദിവസമാണ് എന്ന് ജീന്‍ അഭിമുഖത്തില്‍ നിക്കിനോട് പറഞ്ഞു (ആദ്യാ൪ത്തവം തന്നെ അവസാനത്തേതും ആയി ). അമ്മാവനെ പിടിച്ചു കെട്ടിയ ഹുടു മിലിഷ്യ ആദ്യം "അദ്ധേഹത്തിന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു പിന്നെ കാലുകള്‍ മുറിച്ചു മാറ്റി പിന്നെ ജനനേന്ദ്രിയം മുറിച്ചെടുത്തു...അപ്പോഴും അദ്ധേഹത്തിനു ജീവനുണ്ടായിരുന്നു. അദ്ധേഹത്തിന്റെ ഭാര്യയെയും മക്കളെയും എന്നെയും അവര്‍ പിടിച്ചു കൊണ്ട് പോയി", ജീന്‍ പറഞ്ഞു.
നിരന്തരമായ ബലാത്കാരത്തിന്റെ ഫലമായി ഗ൪ഭിണിയായ  ജീനിനെ ഇരുമ്പ് ദണ്ഡു൦ മറ്റും ഉപയോഗിച്ച് വീണ്ടും വീണ്ടും ബലാത്കാരം ചെയ്തു. ആന്തരികാവയവങ്ങള്‍ മുറിഞ്ഞു പോയ ജീനിനെ ചികിത്സിച്ചത് സൈനിക ക്യാമ്പില്‍ പിടിച്ചു കൊണ്ട് വരപ്പെട്ട ഒരു ഡോക്ടര്‍ ആയിരുന്നു. മരണാസന്ന നിലയിലായ ജീനിനെ രക്ഷിക്കാന്‍ വേണ്ടി ഡോക്ടര്‍ അനെസ്തെശിയക്ക്  പോലും സൌകര്യമില്ലാത്ത സൈനിക ക്യാമ്പില്‍ വെച്ച് ഒരു പഴയ കത്തി ഉപയോഗിച്ച് വയറു കീറി കുഞ്ഞിനെ പുറത്തെടുത്തു. ജീന്‍ മരണാസന്ന നിലയില്‍ ആയതു കൊണ്ട്, തങ്ങള്‍ക്കു പ്രയോജനമില്ലെന്ന് കണ്ടു ഹുടു മിലിഷ്യ അവളെ വഴിയരികില്‍ വലിച്ചെറിഞ്ഞു. 
വഴിയരികില്‍ വലിച്ചെറിയപ്പെട്ട ജീനിനെ മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയുന്ന മുക്വേഗെ എന്നാ ഡോക്ടര്‍ 3 വര്‍ഷത്തെയും 9 സര്‍ജറിയുടെയും പ്രയത്ന ഫലമായി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. ജീന്‍ നാട്ടില്‍ പോയി അമ്മൂമയുടെ കൂടെ ജീവിക്കാന്‍ തുടങ്ങി. തിരിച്ചെത്തി 3 ആം നാള്‍ ഹുടു മിലിഷ്യ ആ ഗ്രാമം വളഞ്ഞു. ജീന്‍ വീണ്ടും ബലാത്സംഗം ചെയ്യപ്പെട്ടു. ആന്തരികമായി ഉണ്ടായിരുന്ന വ്രണങ്ങള്‍ വീണ്ടും പൊട്ടി. വനാന്തരത്തില്‍ നഗ്നയായി വ്രണങ്ങള്‍ പൊട്ടി വീണ്ടും മരണാസന്ന നിലയിലായ ജീന്‍, ഹുടു സൈനിക ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ടു വീണ്ടും ഡോക്ടര്‍ മുക്വേഗേയുടെ അടുത്ത് തിരിച്ചെത്തി. ഒരിക്കലും പൂര്‍ണമായും സുഖപ്പെടാനാവാത്ത വിധം ജീനിന്റെ ആന്തരികാവയവങ്ങള്‍ മുറിഞ്ഞിരിക്ക്യാണ്. മുക്വേഗെ പറയുന്നു...."ഇതിനു വൈദ്യ ശാസ്ത്രത്തില്‍ സൊല്യുഷന്‍ ഇല്ല. ഇത് സുഖപ്പെടണമെങ്ങില്‍ ഈ യുദ്ധം ഇല്ലാണ്ടാവണ൦ ".
ഈ ലേഖനം ഓ൪ക്കാം ....ജീന്‍ മൂന്നാം തവണയും ബലാത്സംഗം ചെയ്യപ്പെടുന്നത് വരെ ......
കടപ്പാട് : ന്യൂ യോര്‍ക്ക്‌ ടൈംസ്‌ , നിക്ക് ക്രിസ്റ്റോഫ്