ബാബറി മസ്ജിദ് തകര്‍ന്നതോടെ ഉണ്ടായ വര്‍ഗീയ ധ്രുവങ്ങള്‍ കാസര്‍ഗോഡ് അത്ര പെട്ടെന്ന് ഉരുകും എന്ന് തോന്നുന്നില്ല. രാഷ്ട്രീയവും മതവും പിന്നെ തീവ്രവാദവും കള്ള പണവും എല്ലാം കൂടി കലര്‍ന്ന ഇവിടം നരക തുല്യമായ ഒരു ഭാവിയാണ് കാണപ്പെടുന്നത്. ഒരു കാസറഗോഡ് നിവാസി എന്ന നിലയില്‍ മനസ്സിനെ വല്ലാതെ ഉലച്ചു കളയുന്ന സംഭവ വികാസങ്ങളും പരിവര്‍ത്തനങ്ങളും കാണപ്പെടെണ്ടി വന്ന ഒരാളാണ് ഞാന്‍. ഈ ഒരു കാരണം കൊണ്ട് തന്നെ മതങ്ങളിലും അത് വഴി അത് സൃഷ്‌ടിച്ച ദൈവങ്ങളിലും വിശ്വാസം നഷ്ടപ്പെട്ട ഒരാളാണ് ഞാന്‍. ഈ ഒരു കാരണം കൊണ്ട് തന്നെ ഞാന്‍ ഒരു പിന്തിരിപ്പന്‍ കമ്മ്യൂണിസ്റ്റ് ആയി മുദ്ര കുത്തപ്പെടുകയും ചെയ്തു.
മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ചു നടന്ന മരണങ്ങള്‍ മതാടിസ്ഥാനത്തില്‍ ഉണ്ടായ അകല്‍ച്ചയെ സ്ഥിരീകരിക്കുന്നതാണ്. വ്യക്തവും സുനിശ്ചിതവുമായ രഹസ്യ അജണ്ട മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അറിവോട് കൂടി നടപ്പാക്കി രാഷ്ട്രീയവല്‍ക്കരിച്ചും പിന്നെ വ൪ഘീയവല്‍ക്കരിച്ചും പിന്തുണ കൂട്ടാന്‍ നോക്കുകയായിരുന്നു മുസ്ലിം ലീഗ്. ജയ് ഹിന്ദ് എന്ന കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന ചാനലില്‍ കാണിച്ച 'പോലീസ് അതിക്രമം' എന്ന വീഡിയോ എവിടുന്നു എങ്ങിനെ വന്നു എന്നറിയാവുന്ന ആള്‍ എന്ന നിലയ്ക്ക് എനിക്ക് വ്യക്തമായി പറയാന്‍ പറ്റുന്നത് അതിന്റെ പിന്നിലും മുസ്ലിം ലീഗ് നേതൃത്വം കളിച്ചിട്ടുണ്ട് എന്നതാണ്. മുഴുവന്‍ വീഡിയോ കാണിക്കാതെ പോലീസ് വാഹനങ്ങള്‍ തല്ലി തകര്‍ക്കുന്നത് മാത്രം കാണിച്ചു കൊണ്ടുള്ള വീഡിയോ ആയിരുന്നു അത്. ഒരിക്കലും പോലീസ് ആക്രമത്തെ സാധൂകരിക്കുക എന്നത് എന്റെ ലക്ഷ്യമല്ല. മാധ്യമങ്ങള്‍ എത്ര മാത്രം ബയാസ്ഡ് ആയി എന്നതാണ് ഇവിടെ കാര്യാ ഗൌരവമായി ചിന്ധിക്കേണ്ട വിഷയം. ശക്തമായതും അതിലുപരി പ്രചാരണം ഉള്ളതുമായ ഒരു മാധ്യം ഉണ്ടെങ്കില്‍ ഏതൊരു നേതാവിനെയും ഇവിടെ തേജോവധം ചെയ്യാന്‍ പറ്റും. കെട്ടി പൊക്കിയ കൊട്ടാര സമാനമായ സൌധങ്ങള്‍ മിക്കതും കള്ള പണം കൊണ്ടുള്ളതാണ്. ചന്ദന കടത്തു ചെയ്തു കെട്ടിപൊക്കിയ ഒരു വന്‍ സൌധം ഈയിടെയാണ് പട്ടണത്തില്‍ നിന്ന് കുറച്ചു മാറി ഉയര്‍ന്നു വന്നത് . ഇതിന്റെ വില 3-7 കോടി വരെ ആവാം.
സൂക്ഷ്മമായി പരിശോധിച്ചാല്‍ മുസ്ലിം വ൪ഘീയതയാണ് കൂടുതല്‍ എന്ന് മനസിലാക്കാം. ഇത് പറഞ്ഞ ഞാന്‍ ഒരു ഹിന്ദു ആണെന്നുള്ളത് കൊണ്ട് മാത്രം മുന്‍പ് പറഞ്ഞത് വ൪ഘീയ ചുവയുള്ള വിമര്‍ശനമാണ് എന്ന് വന്നേക്കാം. പക്ഷെ ഇതൊരു സത്യം മാത്രമാണ്. ഇതിനു കാരണം ഭീകരമായി ഒഴുകുന്ന കള്ള പണവും, അടിസ്ഥാന വിദ്യാഭ്യാസമില്ലായ്മ എന്നിവയാണ്.
ഇവിടെ ഇപ്പോള്‍ ഇപ്പോഴും മ്ലാനതയാണ്....ഭീകരമായ ഒരു കാര്യം എപ്പോള്‍ നടക്കും എന്ന് ആര്‍ക്കും പറയാന്‍ പറ്റുന്നില്ല...നടക്കും എന്ന് ഉറപ്പാണ് താനും. ആ ഒരു അവസ്ഥ. കാരണം സീരീസ് ഇപ്പോള്‍ 1 - 0 ആണ്....
ശരിയാണ്, സഹോദരാ, കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തത?
ReplyDeleteസത്യത്തെ കൊലചെയതു കൊണ്ടുള്ള അസത്യം പറച്ചിൽ......
ReplyDeleteഅങ്ങിനെയേ, വിശ്വജിത്തിന്റെ ജൽപ്പനങ്ങളെ കാണാനാവൂ.....
....
...
...
..
.
യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടിക്കൊണ്ട് എഴുതപ്പെട്ട ഈ ബ്ലൊഗിലെ വരികൾക്കിടയിൽ സങ്കതികളുടെ സത്യം ഒരിക്കലും പുറത്തറിയരുതേ എന്നൊരു ധ്വനിയുള്ളതായി സംശയിക്കുന്നു.
കാസറഗോട്ടുകാരൻ എന്ന് പറയുമ്പോഴും, കാസറഗോടിന്റെ തനതായ അവസ്ഥയെപറ്റി അജ്ഞൻ ആണെന്നു തന്നെ ഈ രചന പറയുന്നു.
.
.
.
.
എഴുതിക്കോ.... ജൽപ്പനങ്ങളായി പലതും.
സത്യം ഒരു നാൾ പുറത്ത് വരും. അതു കേൾക്കുമ്പോൾ ഒരിക്കലും ചെവി പൊത്തരുത്. കണ്ണടക്കരുത്, ഒളിച്ചോടരുത്.
താങ്ങള്‍ ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ് എന്ന് മനസിലാക്കാന്‍ പറ്റും. അന്നത്തെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി മനോരമ ഓഫീസില്‍ ഒളിച്ച പോലീസ് കോണ്‍സ്റ്റബിള്‍ സാക്ഷിയാണ് മുജീബ്. ആ പോലീസ് കോണ്‍സ്റ്റബിള്‍ എന്റെ വീട്ടില്‍ വന്നു പറഞ്ഞ ഓരോ വരികളും എനിക്ക് ഓര്‍മയില്‍ നിന്ന് ചികഞ്ഞെടുക്കാനാവും .....സത്യമല്ല എന്ന് തോന്നുന്നുണ്ടോ ....
ReplyDeleteവിശ്വജിത്ത്...പറഞ്ഞ കാര്യങ്ങള്‍ നല്ലത്...പക്ഷെ പറയാന്‍ വിട്ടുപോയത് ഒരുപാട് ഉണ്ട്....കാസറഗോഡ് ജില്ലയില്‍ ചില സ്ഥലങ്ങള്‍ കെന്ദ്രീഗരിച് വര്‍ഗ്ഗീയ ദ്രുവീകാരണം നടക്കുന്നു ...മധൂര്‍ പഞ്ചായത്തിലെ മായിപ്പാടി,കൂടല്‍.....പിന്നെ കാസരഗോടിലെ തളങ്കര ,കരന്തക്കാട് തുടങ്ങിയ സ്ഥലങ്ങള്‍ ...വര്‍ഗ്ഗീയതയ്ക്ക് മതമില്ല...അത് മനുഷ്യ മനസ്സിനെ പിടിക്കുന്ന ഒരു കാന്‍സര്‍ ആണ്....അത് സുഘപ്പെടുതല്‍ വളരെ പ്രയാസം...
ReplyDeleteസത്യമാണ് ലുട്ടാപ്പി പറഞ്ഞത് ....വ൪ഘീയതയ്ക്ക് മതമില്ല....ഇസ്ലാമിക് വ൪ഘീയതയാണ് കൂടുതല്‍ എന്ന് ഞാന്‍ പറയുമ്പോള്‍ തന്നെ അത് തെറ്റായി വ്യാഖ്യാനിക്കപെടാന്‍ ഉള്ള ചാന്‍സ് വളരെ കൂടുതലാണ് എന്ന് തോന്നിയിരുന്നു......ഹിന്ദു വ൪ഘീയതയും ക്രിസ്ത്യന്‍ വ൪ഘീയതയും എല്ലാം ഈ നാട്ടില്‍ ഉണ്ട്.....സ്ഥലങ്ങള്‍ ഇനിയും ഉണ്ട്....തളങ്കര, പൊവ്വല്‍, കുണിയ, ചട്ടഞ്ചാല്‍, കറന്തക്കാട്, മധുര്‍, ഏരിയ, ഹോസ്ദുര്‍ഗ്, ബേക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പിന്നെ തൊട്ടപ്പുറത്ത് മംഗലാപുരം ഉണ്ട് ...ബജരങ്ങിന്റെ ശക്തി കേന്ദ്രമാണ് .....
ReplyDeleteI have similar argument against the country men where we stamped like Malayalies (if you go out of state) or Indian (if you go out of country ) or Asians (if you go our of continent).. If you believe that you are all from the same earth or universe then these kind of differentiation will not come..
ReplyDeleteActually, as children we all get biased towards the customs and religion that are followed by the parents. Those customs become a part of our identity and even self too. The influence of religion is maximum among muslims because the children are forced to go to madrassaa so early in their life and the distorted thoughts the mullas plant in their immature minds are more deep rooted than the wisdom they get through any other means of education. No wonder, even though none of the muslims have to bear any kind of torture in kerala, many of them resort to terrorism because of the 'universal brotherhood' they share with other muslims in the world. To these people religion shares the main part of their 'self'.
ReplyDeleteവര്‍ഗീയ വാദികള്‍, അവര്‍ ഏതു മതത്തില്‍ പെട്ടവരായാലും, അവരുടെ അടിസ്ഥാന സ്വഭാവം "എല്ലാം നമ്മുടെ മതത്തിനു വേണ്ടി" എന്നായിരിക്കുകയില്ല... മറിച്ച് "എല്ലാം എനിക്ക് വേണ്ടി" എന്നായിരിക്കും. മതത്തിന്റെ പേരില്‍ ഇവര്‍ രാജ്യങ്ങള്‍ തന്നെ വെട്ടിപ്പിടിചേക്കാം, പക്ഷെ സിംഹാസനത്തിനു വേണ്ടിയുള്ള യുദ്ധം ഇവര്‍ തമ്മില്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും.
ReplyDeleteപിന്നെ വിശ്വാ, ഒരു മതത്തെ വേദനിപ്പിക്കുന്ന ആ ഒരു വാചകം ഒഴിവാക്കേണ്ടതായിരുന്നു...
കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നു എന്ന് വെച്ച് എല്ലാ കണ്ണൂരുകാരും കൊലയാളികളാണ് എന്ന് പറയുന്നത് പോലെയല്ലേ അത്...
പിന്നെ, മാധ്യമങ്ങളുടെ ഏകപക്ഷീയത.... സ്വാര്‍ഥത വാഴുന്നിടുത്തോളം കാലം ഭീകരനും രാഷ്ട്രീയക്കാരനും പത്രാധിപരും ഒറ്റക്കെട്ടായിരിക്കും... അനീതിക്കെതിരെ ഏതെങ്കിലും മാധ്യമം പോരാടുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്. അഥവാ പോരാടുന്നുണ്ടെങ്കില്‍ അതവരുടെ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി മാത്രമാണ്.