Monday, December 28, 2009

കാസര്‍ഗോടിന്റെ വേദന

ബാബറി മസ്ജിദ് തകര്‍ന്നതോടെ ഉണ്ടായ വര്‍ഗീയ ധ്രുവങ്ങള്‍ കാസര്‍ഗോഡ്‌ അത്ര പെട്ടെന്ന് ഉരുകും എന്ന് തോന്നുന്നില്ല. രാഷ്ട്രീയവും മതവും പിന്നെ തീവ്രവാദവും കള്ള പണവും എല്ലാം കൂടി കലര്‍ന്ന ഇവിടം നരക തുല്യമായ ഒരു ഭാവിയാണ് കാണപ്പെടുന്നത്. ഒരു കാസറഗോഡ് നിവാസി എന്ന നിലയില്‍ മനസ്സിനെ വല്ലാതെ ഉലച്ചു കളയുന്ന സംഭവ വികാസങ്ങളും പരിവര്‍ത്തനങ്ങളും കാണപ്പെടെണ്ടി വന്ന ഒരാളാണ് ഞാന്‍. ഈ ഒരു കാരണം കൊണ്ട് തന്നെ മതങ്ങളിലും അത് വഴി അത് സൃഷ്‌ടിച്ച ദൈവങ്ങളിലും വിശ്വാസം നഷ്ടപ്പെട്ട ഒരാളാണ് ഞാന്‍. ഈ ഒരു കാരണം കൊണ്ട് തന്നെ ഞാന്‍ ഒരു പിന്തിരിപ്പന്‍ കമ്മ്യൂണിസ്റ്റ്‌ ആയി മുദ്ര കുത്തപ്പെടുകയും ചെയ്തു.
മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ചു നടന്ന മരണങ്ങള്‍ മതാടിസ്ഥാനത്തില്‍ ഉണ്ടായ അകല്‍ച്ചയെ സ്ഥിരീകരിക്കുന്നതാണ്. വ്യക്തവും സുനിശ്ചിതവുമായ രഹസ്യ അജണ്ട മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അറിവോട് കൂടി നടപ്പാക്കി രാഷ്ട്രീയവല്‍ക്കരിച്ചും പിന്നെ വ൪ഘീയവല്‍ക്കരിച്ചും പിന്തുണ കൂട്ടാന്‍ നോക്കുകയായിരുന്നു മുസ്ലിം ലീഗ്. ജയ് ഹിന്ദ്‌ എന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടി നടത്തുന്ന ചാനലില്‍ കാണിച്ച 'പോലീസ് അതിക്രമം' എന്ന വീഡിയോ എവിടുന്നു എങ്ങിനെ വന്നു എന്നറിയാവുന്ന ആള്‍ എന്ന നിലയ്ക്ക് എനിക്ക് വ്യക്തമായി പറയാന്‍ പറ്റുന്നത് അതിന്റെ പിന്നിലും മുസ്ലിം ലീഗ് നേതൃത്വം കളിച്ചിട്ടുണ്ട് എന്നതാണ്. മുഴുവന്‍ വീഡിയോ കാണിക്കാതെ പോലീസ് വാഹനങ്ങള്‍ തല്ലി തകര്‍ക്കുന്നത് മാത്രം കാണിച്ചു കൊണ്ടുള്ള വീഡിയോ ആയിരുന്നു അത്. ഒരിക്കലും പോലീസ് ആക്രമത്തെ സാധൂകരിക്കുക എന്നത് എന്റെ ലക്ഷ്യമല്ല. മാധ്യമങ്ങള്‍ എത്ര മാത്രം ബയാസ്ഡ് ആയി എന്നതാണ് ഇവിടെ കാര്യാ ഗൌരവമായി ചിന്ധിക്കേണ്ട വിഷയം. ശക്തമായതും അതിലുപരി പ്രചാരണം ഉള്ളതുമായ ഒരു മാധ്യം ഉണ്ടെങ്കില്‍ ഏതൊരു നേതാവിനെയും ഇവിടെ തേജോവധം ചെയ്യാന്‍ പറ്റും. കെട്ടി പൊക്കിയ കൊട്ടാര സമാനമായ സൌധങ്ങള്‍ മിക്കതും കള്ള പണം കൊണ്ടുള്ളതാണ്. ചന്ദന കടത്തു ചെയ്തു കെട്ടിപൊക്കിയ ഒരു വന്‍ സൌധം ഈയിടെയാണ് പട്ടണത്തില്‍ നിന്ന് കുറച്ചു മാറി ഉയര്‍ന്നു വന്നത് . ഇതിന്റെ വില 3-7 കോടി വരെ ആവാം. 
സൂക്ഷ്മമായി പരിശോധിച്ചാല്‍ മുസ്ലിം വ൪ഘീയതയാണ് കൂടുതല്‍ എന്ന് മനസിലാക്കാം. ഇത് പറഞ്ഞ ഞാന്‍ ഒരു ഹിന്ദു ആണെന്നുള്ളത്‌ കൊണ്ട് മാത്രം മുന്‍പ് പറഞ്ഞത് വ൪ഘീയ ചുവയുള്ള വിമര്‍ശനമാണ് എന്ന് വന്നേക്കാം. പക്ഷെ ഇതൊരു സത്യം മാത്രമാണ്. ഇതിനു കാരണം ഭീകരമായി ഒഴുകുന്ന കള്ള പണവും, അടിസ്ഥാന വിദ്യാഭ്യാസമില്ലായ്മ എന്നിവയാണ്.  
ഇവിടെ ഇപ്പോള്‍ ഇപ്പോഴും മ്ലാനതയാണ്....ഭീകരമായ ഒരു കാര്യം എപ്പോള്‍ നടക്കും എന്ന് ആര്‍ക്കും പറയാന്‍ പറ്റുന്നില്ല...നടക്കും എന്ന് ഉറപ്പാണ്‌ താനും. ആ ഒരു അവസ്ഥ. കാരണം സീരീസ്‌ ഇപ്പോള്‍ 1 - 0 ആണ്....