ടിന്റു മോന്‍ എന്ന സൈറ്റിനെ ഫോളോ ചെയ്യുന്ന ഒരാള്‍ എന്ന നിലയ്ക്ക് അതിനെ കുറിച്ച് ഒരു തിരിഞ്ഞു നോട്ടം അല്ലെങ്ങില്‍ ഒരു റിവ്യൂ ചെയ്യാം എന്ന് വെച്ചു
യു കെ ജി യില്‍ പഠിക്കുന്ന ടിന്റു മോന്‍ എന്ന കൂള്‍ കഥാപാത്രം നമ്മുടെ മൊബൈല്‍ ഫോണുകളിലെ മെസ്സേജുകളില്‍ കടന്നു കൂടിയിട്ടു കാലം കുറെ ആയി. പ്രായത്തില്‍ കവിഞ്ഞ പക്വതയും, വളരെ കൂള്‍ ആയി പറയുന്ന തമാശകളും ആണ് ടിന്റു മോനെ മലയാളികളു പ്രിയങ്കരനാക്കിയത്
തമാശ എന്നതിലുപരി മലയാളികളുടെ ചിന്ധകളും, മാനസികമായ വളര്‍ച്ചയും, സദാചാര ബോധവും എല്ലാം ടിന്റു മോന്‍ ധ്വനിപ്പിക്കുന്നു. അച്ചന്റെ മുന്‍പില്‍ ബീഡി വലിച്ചു ഇത് പെട്രോള്‍ പമ്പ് അല്ലല്ലോ എന്ന് പറയുന്നതും,അധ്യാപകരോട് തര്‍ക്കുത്തരം പറയുകയും അതേ സമയം അവരുടെ അറിവില്ലായ്മ ചൂണ്ടി കാണിക്കുകയും ചെയ്യുന്നത് നമ്മുടെ സമൂഹത്തിലെ നിത്യ കാഴ്ചകള്‍ നമ്മളെ ഓര്‍മിപ്പിക്കുന്നു...
സ്വന്തം അപ്പൂപന്റെ 'ഇളക്കം' കുറിയ തമാശകളിലൂടെ പരിഹസിക്കുന്ന ടിന്റു മോന്‍ സമൂഹത്തിനു നേരെ നോക്കി ചിരിച്ചു ചോദിക്കുകയല്ലേ ചെയുന്നത്? ഞാന്‍ പറയുന്നതോ നിങ്ങള്‍ ചെയുന്നതോ കൂടുതല്‍ തമാശ എന്ന്?
ഹരിശ്രീ ഇരുത്തിക്കുന്ന ആളെ നായിന്റെ മോനെ എന്ന് വിളിക്കുന്ന ടിന്റു നമ്മുടെ ഇന്നത്തെ സമൂഹത്തില്‍ ചെറുപ്രായത്തില്‍ തന്നെ തെറി പറയുന്ന കുട്ടികളെ പ്രതിനിധീകരിക്കുന്നു.....ഇന്ന് പ്രിന്റ് മീഡിയയിലെ ബോബനും മോളിയുമോളം പ്രശസ്തനാണ് മൊബൈലിലെ ടിന്റു മോന്‍ ...ടിന്റു മോന്‍ നീണാള്‍ വാഴട്ടെ......
നമ്മുടെ തമാശകള്‍ ഇനി ഇന്റര്‍നെറ്റ് വഴിയും ടിന്റു മോന്‍ വഴിയും പ്രചരിപ്പിക്കാം......ഇവിടെ സന്ദര്‍ശിച്ചാല്‍ മതി
ഞാന്‍ ടിന്റു ക ദോസ്ത്
ReplyDeleteടിന്റുമോന്‍ തമാശകള്‍ ഏവരെയും ചിരിപ്പിയ്ക്കുന്നവ തന്നെ
ReplyDelete