Sunday, November 08, 2009

മഞ്ഞും മഴത്തുള്ളികളും

ഗംഗയുടെ ദര്‍പണത്തില്‍ മൂടിയ ഹിമ ബിന്ദുക്കള്‍ നീ...
പ്രാഭാതത്തിനഴകേകുന്ന തുഷാരം നീ... 
ഒരു കുഞ്ഞു മഞ്ഞു തുള്ളിയായി നില്പൂ 
കിരണങ്ങള്‍ അലങ്ങരിച്ച ഹിമ കണമേ .. 
നീ എന്നെ വിട്ടു പോകുവതെന്തേ.....


ജലകണം പുണരുമീ വേളയില്‍ ...വാചാലമാമെന്‍ മനം..
അലകള്‍ തന്‍ പാതയില്‍ അലയടിച്ചു ...നിന്നോര്‍മകള്‍ ... 
നനഞ്ഞലിഞ്ഞൊരു നിമിഷം... ഹൃദയാഗ്നി എരിഞ്ഞുടഞ്ഞു
നിന്‍ നേര്‍മയാം സത്യത്തെ തൊട്ടറിഞ്ഞപ്പോള്‍ ....

3 comments:

  1. മഞ്ഞിന്റെ ദുഖവും....മഴത്തുള്ളികള്‍ തരുന്ന ഓര്‍മകളും...

    ReplyDelete
  2. ജലകണം പുണരുമീ വേളയില്‍ ...വാചാലമാമെന്‍ മനം..
    അലകള്‍ തന്‍ പാതയില്‍ അലയടിച്ചു ...നിന്നോര്‍മകള്‍ ...
    കൊള്ളാം നല്ല വരികൾ

    ReplyDelete
  3. ആത്മഗതത്തിന്റെ വരികള്‍..
    കൊള്ളാം.

    ReplyDelete