ബാബറി മസ്ജിദ് തകര്‍ന്നതോടെ ഉണ്ടായ വര്‍ഗീയ ധ്രുവങ്ങള്‍ കാസര്‍ഗോഡ് അത്ര പെട്ടെന്ന് ഉരുകും എന്ന് തോന്നുന്നില്ല. രാഷ്ട്രീയവും മതവും പിന്നെ തീവ്രവാദവും കള്ള പണവും എല്ലാം കൂടി കലര്‍ന്ന ഇവിടം നരക തുല്യമായ ഒരു ഭാവിയാണ് കാണപ്പെടുന്നത്. ഒരു കാസറഗോഡ് നിവാസി എന്ന നിലയില്‍ മനസ്സിനെ വല്ലാതെ ഉലച്ചു കളയുന്ന സംഭവ വികാസങ്ങളും പരിവര്‍ത്തനങ്ങളും കാണപ്പെടെണ്ടി വന്ന ഒരാളാണ് ഞാന്‍. ഈ ഒരു കാരണം കൊണ്ട് തന്നെ മതങ്ങളിലും അത് വഴി അത് സൃഷ്‌ടിച്ച ദൈവങ്ങളിലും വിശ്വാസം നഷ്ടപ്പെട്ട ഒരാളാണ് ഞാന്‍. ഈ ഒരു കാരണം കൊണ്ട് തന്നെ ഞാന്‍ ഒരു പിന്തിരിപ്പന്‍ കമ്മ്യൂണിസ്റ്റ് ആയി മുദ്ര കുത്തപ്പെടുകയും ചെയ്തു.
മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ചു നടന്ന മരണങ്ങള്‍ മതാടിസ്ഥാനത്തില്‍ ഉണ്ടായ അകല്‍ച്ചയെ സ്ഥിരീകരിക്കുന്നതാണ്. വ്യക്തവും സുനിശ്ചിതവുമായ രഹസ്യ അജണ്ട മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അറിവോട് കൂടി നടപ്പാക്കി രാഷ്ട്രീയവല്‍ക്കരിച്ചും പിന്നെ വ൪ഘീയവല്‍ക്കരിച്ചും പിന്തുണ കൂട്ടാന്‍ നോക്കുകയായിരുന്നു മുസ്ലിം ലീഗ്. ജയ് ഹിന്ദ് എന്ന കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന ചാനലില്‍ കാണിച്ച 'പോലീസ് അതിക്രമം' എന്ന വീഡിയോ എവിടുന്നു എങ്ങിനെ വന്നു എന്നറിയാവുന്ന ആള്‍ എന്ന നിലയ്ക്ക് എനിക്ക് വ്യക്തമായി പറയാന്‍ പറ്റുന്നത് അതിന്റെ പിന്നിലും മുസ്ലിം ലീഗ് നേതൃത്വം കളിച്ചിട്ടുണ്ട് എന്നതാണ്. മുഴുവന്‍ വീഡിയോ കാണിക്കാതെ പോലീസ് വാഹനങ്ങള്‍ തല്ലി തകര്‍ക്കുന്നത് മാത്രം കാണിച്ചു കൊണ്ടുള്ള വീഡിയോ ആയിരുന്നു അത്. ഒരിക്കലും പോലീസ് ആക്രമത്തെ സാധൂകരിക്കുക എന്നത് എന്റെ ലക്ഷ്യമല്ല. മാധ്യമങ്ങള്‍ എത്ര മാത്രം ബയാസ്ഡ് ആയി എന്നതാണ് ഇവിടെ കാര്യാ ഗൌരവമായി ചിന്ധിക്കേണ്ട വിഷയം. ശക്തമായതും അതിലുപരി പ്രചാരണം ഉള്ളതുമായ ഒരു മാധ്യം ഉണ്ടെങ്കില്‍ ഏതൊരു നേതാവിനെയും ഇവിടെ തേജോവധം ചെയ്യാന്‍ പറ്റും. കെട്ടി പൊക്കിയ കൊട്ടാര സമാനമായ സൌധങ്ങള്‍ മിക്കതും കള്ള പണം കൊണ്ടുള്ളതാണ്. ചന്ദന കടത്തു ചെയ്തു കെട്ടിപൊക്കിയ ഒരു വന്‍ സൌധം ഈയിടെയാണ് പട്ടണത്തില്‍ നിന്ന് കുറച്ചു മാറി ഉയര്‍ന്നു വന്നത് . ഇതിന്റെ വില 3-7 കോടി വരെ ആവാം.
സൂക്ഷ്മമായി പരിശോധിച്ചാല്‍ മുസ്ലിം വ൪ഘീയതയാണ് കൂടുതല്‍ എന്ന് മനസിലാക്കാം. ഇത് പറഞ്ഞ ഞാന്‍ ഒരു ഹിന്ദു ആണെന്നുള്ളത് കൊണ്ട് മാത്രം മുന്‍പ് പറഞ്ഞത് വ൪ഘീയ ചുവയുള്ള വിമര്‍ശനമാണ് എന്ന് വന്നേക്കാം. പക്ഷെ ഇതൊരു സത്യം മാത്രമാണ്. ഇതിനു കാരണം ഭീകരമായി ഒഴുകുന്ന കള്ള പണവും, അടിസ്ഥാന വിദ്യാഭ്യാസമില്ലായ്മ എന്നിവയാണ്.
ഇവിടെ ഇപ്പോള്‍ ഇപ്പോഴും മ്ലാനതയാണ്....ഭീകരമായ ഒരു കാര്യം എപ്പോള്‍ നടക്കും എന്ന് ആര്‍ക്കും പറയാന്‍ പറ്റുന്നില്ല...നടക്കും എന്ന് ഉറപ്പാണ് താനും. ആ ഒരു അവസ്ഥ. കാരണം സീരീസ് ഇപ്പോള്‍ 1 - 0 ആണ്....
ഞാന്‍ നല്ലത് ചെയ്യുമ്പോള്‍ എനിക്ക് നല്ലത് തോന്നുന്നു, ഞാന്‍ തെറ്റു ചെയ്യുമ്പോള്‍ എനിക്ക് തെറ്റു തോന്നുന്നു,അതാണ് എന്റെ മതം
Monday, December 28, 2009
Wednesday, November 18, 2009
ടിന്റു ദി മോന്‍
ടിന്റു മോന്‍ എന്ന സൈറ്റിനെ ഫോളോ ചെയ്യുന്ന ഒരാള്‍ എന്ന നിലയ്ക്ക് അതിനെ കുറിച്ച് ഒരു തിരിഞ്ഞു നോട്ടം അല്ലെങ്ങില്‍ ഒരു റിവ്യൂ ചെയ്യാം എന്ന് വെച്ചു
യു കെ ജി യില്‍ പഠിക്കുന്ന ടിന്റു മോന്‍ എന്ന കൂള്‍ കഥാപാത്രം നമ്മുടെ മൊബൈല്‍ ഫോണുകളിലെ മെസ്സേജുകളില്‍ കടന്നു കൂടിയിട്ടു കാലം കുറെ ആയി. പ്രായത്തില്‍ കവിഞ്ഞ പക്വതയും, വളരെ കൂള്‍ ആയി പറയുന്ന തമാശകളും ആണ് ടിന്റു മോനെ മലയാളികളു പ്രിയങ്കരനാക്കിയത്
തമാശ എന്നതിലുപരി മലയാളികളുടെ ചിന്ധകളും, മാനസികമായ വളര്‍ച്ചയും, സദാചാര ബോധവും എല്ലാം ടിന്റു മോന്‍ ധ്വനിപ്പിക്കുന്നു. അച്ചന്റെ മുന്‍പില്‍ ബീഡി വലിച്ചു ഇത് പെട്രോള്‍ പമ്പ് അല്ലല്ലോ എന്ന് പറയുന്നതും,അധ്യാപകരോട് തര്‍ക്കുത്തരം പറയുകയും അതേ സമയം അവരുടെ അറിവില്ലായ്മ ചൂണ്ടി കാണിക്കുകയും ചെയ്യുന്നത് നമ്മുടെ സമൂഹത്തിലെ നിത്യ കാഴ്ചകള്‍ നമ്മളെ ഓര്‍മിപ്പിക്കുന്നു...
സ്വന്തം അപ്പൂപന്റെ 'ഇളക്കം' കുറിയ തമാശകളിലൂടെ പരിഹസിക്കുന്ന ടിന്റു മോന്‍ സമൂഹത്തിനു നേരെ നോക്കി ചിരിച്ചു ചോദിക്കുകയല്ലേ ചെയുന്നത്? ഞാന്‍ പറയുന്നതോ നിങ്ങള്‍ ചെയുന്നതോ കൂടുതല്‍ തമാശ എന്ന്?
ഹരിശ്രീ ഇരുത്തിക്കുന്ന ആളെ നായിന്റെ മോനെ എന്ന് വിളിക്കുന്ന ടിന്റു നമ്മുടെ ഇന്നത്തെ സമൂഹത്തില്‍ ചെറുപ്രായത്തില്‍ തന്നെ തെറി പറയുന്ന കുട്ടികളെ പ്രതിനിധീകരിക്കുന്നു.....ഇന്ന് പ്രിന്റ് മീഡിയയിലെ ബോബനും മോളിയുമോളം പ്രശസ്തനാണ് മൊബൈലിലെ ടിന്റു മോന്‍ ...ടിന്റു മോന്‍ നീണാള്‍ വാഴട്ടെ......
നമ്മുടെ തമാശകള്‍ ഇനി ഇന്റര്‍നെറ്റ് വഴിയും ടിന്റു മോന്‍ വഴിയും പ്രചരിപ്പിക്കാം......ഇവിടെ സന്ദര്‍ശിച്ചാല്‍ മതി

Sunday, November 08, 2009
മഞ്ഞും മഴത്തുള്ളികളും
ഗംഗയുടെ ദര്‍പണത്തില്‍ മൂടിയ ഹിമ ബിന്ദുക്കള്‍ നീ...
പ്രാഭാതത്തിനഴകേകുന്ന തുഷാരം നീ...
ഒരു കുഞ്ഞു മഞ്ഞു തുള്ളിയായി നില്പൂ
കിരണങ്ങള്‍ അലങ്ങരിച്ച ഹിമ കണമേ ..
നീ എന്നെ വിട്ടു പോകുവതെന്തേ.....
ജലകണം പുണരുമീ വേളയില്‍ ...വാചാലമാമെന്‍ മനം..
അലകള്‍ തന്‍ പാതയില്‍ അലയടിച്ചു ...നിന്നോര്‍മകള്‍ ...
നനഞ്ഞലിഞ്ഞൊരു നിമിഷം... ഹൃദയാഗ്നി എരിഞ്ഞുടഞ്ഞു
നിന്‍ നേര്‍മയാം സത്യത്തെ തൊട്ടറിഞ്ഞപ്പോള്‍ ....

Sunday, October 25, 2009
നക്സലിസം .......ഒരു ദേശത്തിന്റെ കഥ
ഇന്ന് രാവിലെ ദ ഹിന്ദു എടുത്തു നോക്കുമ്പോള്‍ ആദ്യം കാണുന്നത് ഒരു എസ് ഐ പോലീസ് സ്റ്റേഷനില്‍ വെടിയേറ്റു മരിച്ചു കിടക്കുന്നതാണ്. ബംഗാളിലെ മിട്നാപൂര്‍ ജില്ലയിലെ സന്ക്രയില്‍ പോലീസ് സ്റ്റേഷനില്‍ ആണ് സംഭവം നടന്നത്. രണ്ടു പോലീസ്കാരെ വെടി വെച്ച് കൊല്ലുകയും ഒരാളെ തട്ടി കൊണ്ട് പോകുകയും ചെയ്തു. ഇന്ത്യയുടെ ഉത്തരെന്ധ്യന്‍, കിഴക്കന്‍ സംസ്ഥാനങ്ങളായ ബംഗാള്‍, ജാര്‍ക്കണ്ഡ് , ഒറീസ്സ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര ,ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാവോയിസത്തിന്റെ ശക്തിയാണ് ഈ സംഭവം വരച്ചു കാണിക്കുന്നത്. എന്ത് കൊണ്ടാണ് ഒരിക്കല്‍ തീരെ ആവശ നിലയില്‍ ആയിരുന്ന നക്സലൈറ്റ് പ്രസ്ഥാനം ഇപ്പോള്‍ ഇത്രയധികം ശക്തി ആര്‍ജിക്കാന്‍ കാരണം? വിശകലനം ചെയ്‌താല്‍ ഒടുവില്‍ ചെന്നെത്തുന്നത് ഇന്ത്യ / ഭാരത് എന്നതാവും റിസള്‍ട്ട്.
കാരണങ്ങള്‍:
അരുന്ധതി റോയ് പറഞ്ഞ പോലെ,""If I was a person who is being dispossessed, whose wife has been raped, who is being pushed of their land and who is being faced with this 'police force', I would say that I am justified in taking up arms. If that is the only way I have to defend myself," എന്നെ കുടിയിറക്കിയാല്‍ , എന്റെ ഭാര്യയെ വേശ്യയാക്കിയാല്‍, എന്നെ കൊള്ളരുതാത്തവനാക്കിയാല്‍, അതിനെതിരെ പോരാടാന്‍ ഞാന്‍ തോക്കെടുത്താല്‍ , ആരാണ് കുറ്റക്കാരന്‍? ഞാനോ...പോലീസോ...അതോ സമൂഹമോ...ഭരണമോ? നമ്മുടെ മുഖത്ത് നോക്കി ഒരാള്‍ ഇത് ചോദിച്ചാല്‍ നമ്മുടെ ഉത്തരം എന്താവും?ചിന്തിച്ചിട്ടുണ്ടൊ? ? ചിലപ്പോള്‍ കാലം ആയിരിക്കും ഈ ചോദ്യം ചോദിക്കുന്നത്...മനുഷ്യ രാഷിയോടു....
കൂടുതല്‍ കാരണങ്ങള്‍ അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല...കാരണം എല്ലാം അറിയാവുന്നതാണ്.....ഇതിലേക്ക് വന്നവര്‍ വേറെ വഴി ഇല്ലാതെ വന്നവരാകാം, ചിലപ്പോള്‍ ചില തിക്താനുഭവങ്ങള്‍ കൊണ്ട് ചെന്നെത്തിച്ചതാവാം...അധികാര കൊതിയോ, മാനസിക വിഭ്രാന്തിയോ ആവാം......എന്ത് തന്നെയായാലും ഇന്ത്യയുടെ അഖണ്ഡതയ്ക്ക് നക്സലിസം അല്ലെങ്ങില്‍ മാവോയിസം ഒരു ഭീഷണി ആണെന്നതില്‍ ആര്‍ക്കും എതിരഭിപ്രായം കാണില്ല.........
ഷോമ ചൌധരിയുടെ ഒരു ലേഖനത്തില്‍ ബീഹാറിലെ ഒരു നക്സലൈറ്റിനെ കുറിച്ച് പറയുന്നത് ഇങ്ങിനെ......"നിങ്ങള്‍ക്കു എന്നെ നക്സല്‍ എന്നോ നിങ്ങള്‍ക്കു ഇഷ്ടമുള്ളതെന്തും വിളിക്കാം.....ഞാന്‍ തോക്കെടുത്തത് എന്റെ 3 കിലോ റേഷന്‍ കിട്ടാനാണ്"....... നക്സലിസം തീവ്രവാദമോ ..അതോ അവര്‍ പറയുന്ന പോലെ അവരുടെ പ്രത്യയശാത്രമോ ആവട്ടെ.......അതില്‍ കൂടുതലും ഉള്ളത് തിരസ്കരിക്കപ്പെട്ട.....അറിവില്ലാത്ത ആദിവാസികളും ,അടിച്ചമര്‍ത്തപ്പെട്ടവരും ആണ്...അവര്‍ക്ക് അവരുടെ ഭക്ഷണം വേണം....വീട് വേണം...ജീവിക്കണം.....ഈ സാഹചര്യങ്ങള്‍ മുതലാക്കിയാണ് നക്സല്‍ നേതാക്കള്‍ ഇവരെ സായുധ വിപ്ലവത്തിലേക്ക് നയിക്കുന്നത്
പരിഹാരം:
ഒന്നേയുള്ളൂ........ഭാരതവും - ഇന്ത്യയും തമില്ലുള്ള അതി തീവ്രമായ അകല്‍ച്ച ഇല്ലാതാക്കുക......ജീവിത സാഹചര്യങ്ങളും ജീവിക്കാനുള്ള ആശയും നല്‍കിയാല്‍., സായുധ വിപ്ലവം ഇവിടെ വാഴില്ല....... തീയുണ്ടകളും.....കോര്പറേറ്റുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ സല്‍വ ജുടുമും, അല്ലെങ്ങില്‍ ഇപ്പോള്‍ ഉള്ള 'operation green hunt' കൊണ്ടും നക്സലിസം അല്ലെങ്ങില്‍ മാവോയിസം ഇല്ലാതാക്കാന്‍ പറ്റില്ല........ ഇതൊരു സായുധ സമരം കൊണ്ട് നേരിടാന്‍ പറ്റില്ല....ഇത് ആശയങ്ങള്‍ കൊണ്ടും ....മനുഷ്യത്വം കൊണ്ടും നേരിടണം....
തലപ്പാവില്‍ പ്രിത്വിരാജ് പറയുന്ന പോലെ - ഊര്‍ദ്ധശ്വാസം വലിക്കുന്നൊരു സമൂഹത്തിന്റെ മോചനത്തിന് വേണ്ടി ചാകണമെങ്ങില്‍ ചാകണം, കൊല്ലണമെങ്ങില്‍ കൊല്ലണം എന്ന ലക്ഷ്യത്തോടെ വരുന്നവരല്ല ഇവര്‍ എല്ലാവരും ....

Thursday, July 30, 2009
കുടജാദ്രി....മനോഹരി....
"കുറച്ചു സമയം ഇവിടെ ഇരിക്കാം. ഈ അവസ്ഥയില്‍ മുന്‍പോട്ടു പോകാന്‍ പറ്റില്ല. "മരം കോച്ചുന്ന തണുപ്പായിരുന്നു. എല്ലാവരും ഇരുന്നു. കുറച്ചു സമയം കാറ്റിനോട് മല്ലിട്ടതിനു ശേഷം ഞാനും ഇരുന്നു. സമയം ഏതാണ്ട് രാത്രി 9. തണുത്ത കാറ്റ് ഞങ്ങളുടെ ശരീരത്തെ ഉമ്മ വെച്ചു കൊണ്ട് പോയി കൊണ്ടേ ഇരുന്നു. മഴയുടെ തീരാത്ത സ്നേഹം ഒരു വശത്ത്. ശരീരം തണുത്തു വിറച്ചു പോയി. ശ്രീധരന് അല്പം പേടിച്ചിട്ടുണ്ട്. എനിക്ക് മനസ്സില്‍ ഒരു നിര്‍വികാരിത മാത്രം. വിപിന്‍ കുറച്ചു മാത്രേ സംസാരിച്ചുള്ളൂ. വിഷ്ണു ആണ് as usual ചിരിച്ചു കൊണ്ട് ഇരിക്കുന്നത്. അവനും പേടിയുണ്ടോ? മഴയുടെ ശക്തി കുറയുന്നില്ല. ഈ കാറ്റിനു താഴെ ഇറങ്ങാന്‍ നോക്കിയാല്‍ ചിലപ്പോള്‍ താഴെ എത്തിയെന്ന് വരില്ല. കാലുകള്‍ ഉറക്കുന്നില്ല. അതുമല്ല മഴയത്ത് കുറെ തവണ തെന്നി വീഴുകയും ചെയ്തു. കുടജാദ്രി കാണാന് പറ്റിയില്ല എന്ന ദുഃഖം മാത്രം ബാക്കി. ബാക്കിയെല്ലാം ഈ ട്രെക്കിങ്ങില്‍ ഉണ്ടായിരുന്നു. ജീവിതം തന്ന ഒരു നല്ല experience. തിരുവനന്തപുരം മംഗലാപുരം മാവേലി തീവണ്ടിയില് കേറി ഞാനും വിപിനും ശ്രീധരനും എത്തി. ബംഗ്ളൂരില്‍ നിന്ന് കുറെ ചുരങ്ങളും കടന്നു വിഷ്ണു എത്തി. തൊടങ്ങിയില്ലേ ദശ. മംഗലാപുരത്ത് നിന്ന് ഉഡുപി വരെ അവിടെ നിന്ന് കുന്ദാപുരം വരെ ഒന്ന് അവിടെ നിന്ന് കൊല്ലൂര്‍ വരെ വേറെ ഒന്ന്....ഹോഓഓ......ഉച്ചയ്ക്ക് രണ്ടു മണി കൊല്ലൂരില്‍ . 5 മണിക്ക് കുടജാദ്രി കേറാനുള്ള തുടക്കം......... എന്താ കഥ.....മഴയുള്ള രാത്രിയില്‍ ..മനസ്സിന്റെ കാവലില്‍ ....എന്താ കഥ.....കാട് തുടങ്ങിയപ്പോഴേക്കും കാടിന്റെ അരുമ മകന്‍ അട്ട വന്നു ശ്രീധരനെ പിടിച്ചു... ശ്രീധരന്: ഡേയ് ,ആരെങ്ങിലും വന്നു ഈ വൃത്തിക്കെട്ട ജന്തുവിനെ എടുത്തു കളയെടെ" എന്റെ രക്തം തിളച്ചു ...ഭൂമിയിലെ ഒരു പാവം ജീവിയെ വൃതിക്കെട്ടത് എന്ന് വിളിക്കുന്നോ....ശവം വിപിന്‍ : കളഞ്ഞിട്ടു വാടെ" വിഷ്ണു തന്റെ സ്ഥിരം ചിരി.....ആഹ....എന്താ ചിരി..... അന്നപൂര്‍ണ ഉപ്പു എടുത്തു എല്ലാരും കാലില്‍ ഇട്ടു....മഴ നല്ല രീതിയില്‍ തിമിര്‍ക്കുന്നുണ്ട് ....നല്ല സമയം......ഉപ്പു പോയിട്ട് കാലു തന്നെ നില്‍ക്കുന്നില്ല .... അങ്ങിനെ അട്ടകളോട് മല്ലിട്ട് ഒരു 5 km നടന്നു തങ്കപ്പന്‍ ചേട്ടന്റെ ചായ കടയില്‍ .......സമയം ഏതാണ്ട് 6:30. സൂര്യന് ഒളിക്കാനുള്ള ധൃതി. നമ്മള്‍ക്ക് മുകളില്‍ എത്താനും. ആര്‍ക്കെല്ലാമോ പ്രാണന് വേദനിക്കുമ്പോള്‍ ആരൊക്കെയോ വീണ പഠിക്കാന്‍ പോകുന്നു എന്നൊരു ചൊല്ലുണ്ടല്ലോ......അതാണ് ഓര്‍മ വന്നത്..... ചായ കടയില് നിന്ന് കുറച്ചു ദൂരം നടന്നപ്പോള്‍ ഒരു മരം വീണു കിടക്കുന്നത് കണ്ടു....അവിടുന്ന് മാറി വേറെ ഒരു വഴിയില്‍ കൂടി നടന്നു നടന്നു.....നടന്നു നടന്നു ഒരു വീട്ടില്‍ എത്തി...ചുരുക്കി പറഞ്ഞാല്‍ വഴി തെറ്റി....പിന്നെ അവിടുത്തെ വീട്ടുകാരനെയും കൂട്ടി വഴി കാണിച്ചു തരാന്‍ പറഞ്ഞു. ആ മനുഷ്യന്‍ പറഞ്ഞു മരങ്ങള്‍ ഇങ്ങിനെ വീണു കിടക്കും, അതൊന്നും പ്രശ്നമാക്കേണ്ട, ധൈര്യമായി മുന്നോട്ടു പോയികൊള്ളൂ എന്ന്...... പഹയന്‍ ....അയാള്‍ക്ക് പറയാം....ജനിച്ചു വീണത് ഇവിടെ തന്നെയല്ലേ......ഒന്നും പറഞ്ഞിട്ട് കാര്യമില്ല.....കയറുക തന്നെ.....സമയം ഏകദേശം 7 കഴിഞ്ഞപ്പോള് നമ്മുടെ മല എത്തി....ദി കുടജാദ്രി ഹില്‍സ് എന്ന് വിളിക്കാം അതിനെ....... ശ്രീധരന്‍ മെല്ലെ തന്റെ വജ്രായുധം എടുത്തു....ടോര്‍ച്ച് ...മല കയറി കഴിഞ്ഞപ്പോഴേക്കും ഇരുട്ടായിരുന്നു....പോരാത്തതിന് ചുറ്റും നിബിഡമായ വനം........ നല്ല മഴയായതു കാരണം വെള്ളത്തിന്റെ ഒഴുക്കിന് ഒരു കുറവും ഇല്ലായിരുന്നു.....മല വെള്ളം വരുമോ എന്ന് പോലും സംശയിച്ചു പോയി....മല വെള്ളം കൂടി ഈ സ്ഥിതിയില് വന്നാല്‍ ....ഗോപിയേട്ടാ ....സന്തോഷ് മാധവനായി........അങ്ങിനെ ടോര്‍ച്ചും ഉണ്ണാമന്റെ കയ്യില്‍ ഉള്ള മൊബൈലിന്റെ വെളിച്ചത്തിലും കൂടി നമ്മള്‍ മുകളിലോട്ടുള്ള നല്ല പരവതാനി വിരിച്ച പാത താണ്ടുകയായിരുന്നു........ഇതിനിടയ്ക്ക് അട്ടകള്‍ അവരുടെ പരിപാടി തുടര്‍ന്നു ..... ഇന്ദ്രനീലിമയോലും .... പാടാന്‍ പറ്റിയ ടൈം....തകര്‍പ്പന്‍ മഴ......മിസ്റ്റര്‍ ഇന്ദ്രന് ആരോടാ കടുത്ത പകയുണ്ട് എന്ന് തോന്നുന്നു......ആഹ വാഷിയെങ്ങി വാശി തന്നെ......ഇരുട്ടിന്റെ ആത്മാവിന്റെ ശക്തി കൂടി കൊണ്ട് വരുന്നു.....നല്ല മഴയായതു കൊണ്ട് രാജന്‍ ചേട്ടനെ കണ്ടില്ല പുറത്തേക്കു (നമ്മുടെ രാജവെമ്പാല ഇല്ലേ....അത് തന്നെ ).....ഒരു 8.30 ആയപ്പോഴേക്കും നമ്മള് ഒരു 9.5 കിലോമീറ്റര്‍ താണ്ടി കാണും....ഇനി അര കിലോമീറ്റര്‍ മാത്രമേ ഉള്ളൂ..... എല്ലാവരും സന്തോഷ മല കയറ്റം നമ്മള്‍ക്ക് .....പെട്ടെന്നതാ ഒരു ഒരു ഒരു ..ഒന്നല്ല മൂന്ന് വന്‍ മരങ്ങള്‍ വീണു മുന്നോടുള്ള വഴി കാണ്മാനില്ല.....ഞാന്‍ മരം കടന്നു കുറച്ചു മുന്‍പോട്ടു പോയി നോക്കിയെങ്ങിലും വഴി കണ്ടില്ല.....ആകെ കൂടി ഒരു വീര്‍പ്പു മുട്ട്...എന്ത് ചെയ്യണം.....ഇത്ര നടന്നിട്ട് കുടജാദ്രി എത്താതെ പോകുന്നതിന്റെ സങ്കടം ഒരു വശത്ത്....ഇറങ്ങിയില്ലെങ്ങില് ഈ രാത്രി ഈ കൊടും കാട്ടില്‍ കഴിയണം എന്ന ചിന്ത ഒരു വശത്ത്........കയ്യില്‍ ഉള്ളത് ഒരു ടോര്‍ച്ച് മാത്രം...... ഒടുവില്‍ വിപിന്‍ പറഞ്ഞു ....താഴെ ഇറങ്ങാം. മനസില്ല മനസോടെ ആണെങ്ങിലും അതാണ് നല്ലതെന്ന് എനിക്കും തോന്നി. കുടജാദ്രി ട്രെക്കിംഗ് എല്ലാ രീതിയിലും ആസ്വദിച്ചു കഴിഞ്ഞു. ഇനി രാവിലെ മുകളില്‍ പോയി സൂര്യോദയം ഒന്നും കാണാന്‍ പറ്റില്ല ...കാരണം മൂടല്‍ മഞ്ഞു നല്ല രീതിയില്‍ ഉണ്ടാവും. നഷ്ടപ്പെടാന്‍ അപ്പോള്‍ ഒന്നുമില്ല.......താഴെ ഇറങ്ങാം ............................. മുകളിലോട്ട് വച്ച കാല്‍ താഴോട്ടു......നല്ല വെള്ളം ..അട്ടകളുടെ ശല്യം ഈ ഭാഗത്ത് അത്രയില്ല....... താഴോട്ടു ഇറങ്ങുമ്പോള് ആകെ ഒരു ചിന്ദയേ ഉണ്ടായിരുന്നുള്ളൂ......ടോര്‍ച്ചിലെ പ്രകാശം എത്ര സമയം നില്‍ക്കും എന്ന്. കുറച്ചു ഇറങ്ങി കഴിഞ്ഞപ്പോഴാണ് നിര്‍വികാരം സമ്മാനിച്ച് കൊണ്ട് ഇന്ദ്രനീലിമയോലത്തിന്െറ കൂടെ കാറ്റേ നീ വീശരുതിപ്പോള്‍ വന്നത്......"കുറച്ചു സമയം ഇവിടെ ഇരിക്കാം. ഈ അവസ്ഥയില്‍ മുന്‍പോട്ടു പോകാന്‍ പറ്റില്ല"....................... ഇറങ്ങി തങ്കപ്പന് ചേട്ടന്റെ സന്തോഷ് ഹോട്ടലില്‍ എത്തിയപ്പോള്‍ സമയം 11 -11.30 ആയി കാണും. ചേട്ടാ....ചേട്ടാ വാതില്‍ തുറക്കണേ...ഒരു രക്ഷയുമില്ല ചേട്ടാ..ഇന്നിവിടെ കിടക്കാന്‍ അനുവദിക്കണം...ഒരു 4 ഗ്ലാസ് ചായ വേണം ചേട്ടാ.......തങ്കപ്പന്‍ ചേട്ടന്റെ ഉള്ളിലെ മനുഷ്യത്വം ഉണര്‍ന്നു ...ശ്രീധരന്റെ ദയനീയമായ മുഖം കണ്ടതു കൊണ്ടാവണം അവിടെ തിണ്ണയില് ബെഞ്ച് ഒക്കെ ഒന്നിച്ചിട്ട് കിടക്കാന്‍ പറഞ്ഞു. ശ്രീധരന്റെ കയ്യില്‍ നനയാത്ത സ്വെട്ടെര്‍ , മുണ്ട് പിന്നെ പുതപ്പു.....വിപിന്റെ കയ്യില്‍ ഉണങ്ങിയ ഷര്‍ട്ട് ......ഞാനും വിഷ്ണു....ശശി...കാര്യവട്ടം ശശി.....അല്ലെങ്ങില് ഞാന്‍ ഗോപി അവന്‍ ശശി.........അങ്ങിനെ തസ്കര മുത്തപ്പനെ മനസ്സില്‍ ധ്യാനിച്ചു നനഞ മുണ്ടും അപ്പര്‍ ബോഡി മാരുതനു വിട്ടു കൊടുത്തും തങ്കപ്പന്‍ ചേട്ടന്‍ തന്ന ബെഞ്ചില് ഇരുന്നു.....ശ്രീധരന് കുറച്ചു ഉറങ്ങി...വിപിന്‍ അഥവാ തങ്കപ്പനും കുറച്ചു ഉറങ്ങി....ഗോപിക്കും ശശിക്കും നേരെ ഉറങ്ങാന് പറ്റെണ്ടേ..... പുലര്‍ച്ചെ അവിടെ നിന്നും യാത്ര തിരിച്ചു.....ഈ സമയത്ത് ഇന്ദ്രനീലിമയോലത്തിന്െറ വിലാസം പോലും ഇല്ല....സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ഇന്ത്യ ..നമ്മുടെ നിശ്ചല്‍ അഥവാ ശ്രീധരന്‍ കുറച്ചു പടങ്ങള്‍ എടുത്തു....കൂടെ വിഷ്ണു അഥവാ ജോജിയും ഒന്ന് രണ്ടു പടങ്ങള്‍ എടുത്തു......ആകെ കൂടി കിട്ടിയ പടങ്ങള്‍ ഇതായിരുന്നു...... 10 മണിയോട് കൂടി കൊല്ലൂര്‍ എത്തി. 12 മണിയോട് കൂടി നേരെ മംഗലാപുരം.........മാവേലി കാത്തു നിന്നിരുന്നു ശ്രീധരനെയും തങ്കപ്പനെയും ....... കഴിഞ്ഞ വര്‍ഷത്തെ ഉത്തരെന്ധ്യന്‍ യാത്രക്ക് ശേഷം വീണ്ടും ഒരു കിടിലം യാത്ര......ഈ യാത്രയില്‍ എല്ലാം ഉണ്ടായിരുന്നു......സന്തോഷം.......മൂടല്‍ മഞ്ഞു.....ഇടതൂര്‍ന്ന മരങ്ങള്‍ ...വിശാലമായ landscapes.....അട്ടകള്‍ .....കുരങ്ങുകള്‍ .....കയറ്റം...ഇറക്കം.....തെളിനീര്‍ .....കാറ്റ് നമ്മളെ വാരി പുണര്‍ന്നു ......വെള്ളത്തുള്ളികള്‍ ഉമ്മ വെച്ചു..........വനത്തിലേക്ക് കയറിയതിന്റെ ദേഷ്യത്തില്‍ മരങ്ങള്‍ വഴി മുടക്കി......തങ്കപ്പന്‍ ചേട്ടന്റെ സത്കാരം.......മഴയുടെ വന്യമായ ശക്തി.....പശ്ചിമ ഘട്ടത്തിന്റെ മനോഹരമായ തലയെടുപ്പ് ..അതിനെ പുതച്ചു കൊണ്ടുള്ള മഞ്ഞു നിരകള്‍ ......അതിനെ തോല്‍പ്പിക്കും വിധം ഉള്ള മഞ്ഞു തുള്ളികള്‍.......ദുഃഖം......ആഹ്ലാദം.......നിരാശ....നിര്‍വികാരം .......ഉപ്പു...... ഒരിക്കലും ഒരിക്കലും ഇത് വായിക്കുന്നവര്‍ക്ക് ഈ യാത്രയുടെ ഒരു ജിസ്റ്റ് കിട്ടില്ല......അത് അങ്ങിനെയാണ്..... കുടജാദ്രിയില്‍ കുടി കൊളളും മഹേശ്വരി ശുഭധായിനി
Sunday, May 31, 2009
സന്ദര്‍ശനം ...സ്വാറ്റ്
സ്വാറ്റ് താഴ്വരയിലെ മനുഷ്യരുടെ തീരാ വേദനകള്‍ ആണ് എന്തെങ്ങിലും എഴുതാന്‍ പ്രേരിപ്പിക്കുന്നത്. മനസ്സ് ഒരു വിധം കല്ലായി മാറി കഴിഞ്ഞു, നിത്യവും ഇതൊക്കെ തന്നെയല്ലേ കാണുന്നതും കേള്‍ക്കുന്നതും. എങ്ങിലും അതിനെക്കാളും മുകളില്‍ ഒരു മനുഷ്യത്വം ബാക്കിയുള്ളത് കൊണ്ട് എഴുതാതിരിക്കാനും വയ്യ. വേറെ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല.ഇതെങ്ങിലും ചെയ്തില്ലെങ്ങില്‍ സമാധാനം കിട്ടില്ല.
താലിബാന്‍ എന്താണ്, ആരെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്? ഇസ്ലാമിനെയോ. പഠിക്കാന്‍ പോകുന്ന പെണ്‍ കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നതാണോ ഇസ്ലാമിസം ..അതോ കാമുകന്റെ കൂടെ ജീവിക്കണം എന്നുള്ളതിന് എല്ലാരുടെയും മുന്‍പില്‍ വെച്ചു ചാട്ടയടിക്കുന്നതോ ഇസ്ലാമിസം?
ഇസ്ലാമില്‍ ഇല്ലാത്തവര്‍ക്ക് ജിസ്യ ഏര്‍പ്പെടുത്തുന്നതാണോ ഇസ്ലാമിസം?ബൈത്തുള്ള മെഹസൂദിനു ആരാണ് ഇസ്ലാമിന്റെ കാവല്‍ക്കാരന്‍ ആക്കിയത്....ശെരി ആയിക്കോട്ടെ....ഇങ്ങിനെയാണോ സ്വന്തം മതത്തിന്റെ കാവല്‍ ചെയുന്നത്......ഇസ്ലാമിനെ ലോകത്തിന്റെ മുന്‍പില്‍ ഒരു ബാര്‍ബെരിക് മതമാക്കിയത് താലിബാനും അല്‍ ഖയിധയും കൂടിയാണ്.
ഒപിയം വ്യാപാരം ഇതു ശരിയതിലാണ് പറഞ്ഞിട്ടുള്ളത്......ഏതു കാലത്തെ ശരിയത്ത് നിയമങ്ങളാണ് ഇവര്‍ക്ക് ഇപ്പോള്‍ നടപ്പാക്കേണ്ടത്? കാലഹരണപ്പെട്ട നിയമങ്ങള്‍ വളച്ചൊടിച്ചു അവരവര്‍ക്ക് വേണ്ട രീതിയിലാക്കി നടപ്പാക്കാന്‍ വെമ്പുന്ന താലിബാനിസം ആണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വല്യ വെല്ലുവിളികളില്‍ ഒന്ന്. അമേരിക്ക പണം കൊടുത്തു വലുതാക്കിയ താലിബാന്‍ ഇന്ന് അവര്‍ക്ക് തീരാ തലവേധാന ആയിരിക്കുന്നു.....താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു.....താലിബാനിസം ഒരു പൊന്‍തൂവല്‍ ആയി കൊണ്ട് നടക്കുന്ന ഇന്ത്യയിലെ വഴിതെറ്റി പോകുന്ന ഹിന്ദു ഇസ്ലാം സഹോദരി സഹോദരന്മാരോട് എനിക്കൊന്നെ പറയാനുള്ളൂ........മനുഷ്യത്വം ആണ് ഏറ്റവും വല്യ മതം......അതാണ് സത്യമുള്ള മതം......
ഇനി സന്ദര്‍ശനത്തെ കുറിച്ച് ഒരു വാക്ക്....
മരണ വേഗത്തിലോടുന്ന വണ്ടികള്‍
നഗര വീഥികള്‍ നിത്യ പ്രയാണങ്ങള്‍
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരക രാത്രികള്‍ സത്ര ചുമരുകള്‍
ഇന്ന് ഉണ്ണിയുടെ കൂടെ യാത്ര ചെയുമ്പോള്‍ കേട്ട ചുള്ളിക്കാടിന്റെ ഈ കവിത ഇന്നും എന്നും ഇത്രയും തീവ്രമായ വികാരങ്ങള്‍ അനുഭവപ്പെടുത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വരികള്‍.
Subscribe to:
Posts (Atom)