ഞാന്‍ നല്ലത് ചെയ്യുമ്പോള്‍ എനിക്ക് നല്ലത് തോന്നുന്നു, ഞാന്‍ തെറ്റു ചെയ്യുമ്പോള്‍ എനിക്ക് തെറ്റു തോന്നുന്നു,അതാണ് എന്റെ മതം
Sunday, November 30, 2008
ചീഞ്ഞു നാറുന്ന മതങ്ങള്‍
ആര്‍ക്കു വേണ്ടിയാണ് മതം. എന്തിന് വേണ്ടിയാണ് മതം. ജീര്‍ണിക്കുന്ന ഒരു സംസ്കാരം മനുഷ്യ വംശത്തിനു സമ്മാനിച്ചതല്ലാതെ, മതങ്ങളും ജാതികളും വേറെ എന്താണ് ചെയ്തത്. നിങ്ങള്‍ ചിന്ധിക്കേണ്ട സമയമായിരിക്കുന്നു. സ്വതന്ത്രമായി ചിന്തിക്കാന്‍ മത പുരോഹിതരും നേതാക്കളും ആഗ്രഹിക്കുന്നില്ല. കാരണം അവരുടെ മേല്‍കൈ ചോദ്യം ചെയ്യപ്പെടും.
സനാതന ധര്‍മത്തിലും , ഇസ്ലാമിലും , ബുധ്ധിസത്തിലും , ക്രിസ്തു മതത്തിലും, ജൂത മതത്തിലും....ലോകത്തിലെ ഏത് മതത്തിലും ഇതാണ് നടക്കുന്നത്. ഇന്നു ലോകത്തില്‍ നടക്കുന്ന നല്ല ഒരു ശതമാനം തീവ്രവാദി ആക്രമണങ്ങളും , കൊലയും കൊള്ളിവെയ്പ്പും മതത്തിന്റെ പേരിലാണ് നടക്കുന്നത്. ഇന്നു മാത്രമല്ല മതങ്ങള്‍ ഉണ്ടായ കാലം മുതല്‍ക്കേ. മനുഷ്യനെ പിന്നോട്ടലാതെ നടത്തിച്ചിട്ടില്ല ഈ മതങ്ങള്‍. അല്ലെന്നു നെഞ്ചില്‍ കൈവെച്ചു പറയാന്‍ ആര്‍ക്കെങ്ങിലും പറ്റുമോ. ഞാന്‍ വെല്ലു വിളിക്കുന്നു. ഓരോ കാലത്തിലും സ്വാര്‍ത്ഥ താത്പര്യത്തിന് വേണ്ടി പുരോഹിതന്മാരും, ധനവാന്മാരും ചേര്‍ന്ന് ഉണ്ടാക്കിയ മത നിയമങ്ങള്‍ ഈ കാല ഘട്ടത്തില്‍ പാലിക്കണം എന്ന് പറയുന്നതിന്റെ പിന്നിലുള്ള ചിന്ഥകള്‍ നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.
കുറച്ചു ഉദാഹരണങ്ങള്‍ എടുക്കാം. ആദ്യം സനാതന ധര്‍മം. ജാതി സമ്പ്രദായം തന്നെ ഉദാഹരണം. വിദ്യ അഭ്യസിച്ച സമൂഹത്തിലെ കുറച്ചു സ്വാര്‍ത്ഥന്മാര്‍ അവരുടെ ആഡംബര ജീവിതത്തിനു വേണ്ടി ഉണ്ടാക്കിയ ഒന്നല്ലേ ഹിന്ദു മതത്തിലെ ജാതി സമ്പ്രദായം. ആണെന്ന് ആര്‍ക്കും പറയാം. അതിന് ചരിത്രം പഠിക്കേണ്ട ആവശ്യമില്ല. ഇന്നും ജനങ്ങള്‍ ജാതി മത ചിന്ധകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. വികസനം എന്ന് പറയുന്നതു മനസുകളിലാണ് ആദ്യം ഉണ്ടാവേണ്ടത്. ജാതി മത ചിന്ധകളില്‍ നിന്നു മോചനം പ്രാപിച്ചെന്നു നെഞ്ചില്‍ കൈ വെച്ചു പറയാന്‍ എത്ര പേര്‍ക്ക് പറ്റും. നല്ല മനസ്സുമായി വരുന്ന ഒരു ഇസ്ലാമിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റിയാല്‍ എന്താണ് പ്രശ്നം, ആകാശം ഇടിഞ്ഞു വീഴുമോ. അവിടെയും മനസ്സു വികസിച്ചിട്ടില്ല.
ഇനി ഇസ്ലാം മതം. ക്രിടിസിസം തീരെ അനുവദിക്കാത്ത ഒരു മതമാണ് ഇസ്ലാം. മുഹമ്മദ് തന്റെ ഇഷ്ടങ്ങല്‍ക്കനുസരിച്ചു ഉണ്ടാക്കിയ നിയമങ്ങള്‍ ആണ് ഇപ്പോഴും അവര്‍ തുടരുന്നത്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാത്ത, 4 വിവാഹങ്ങള്‍ നടത്താം എന്ന് പറയുന്നതിലെ ലോജിക് നിങ്ങള്‍ ചിന്ധിക്കെണ്ടിയിരിക്കുന്നു.മുഹമ്മദ് തന്നെ 12 വിവാഹങ്ങള്‍ കഴിച്ചിരിക്കുന്നു. എന്ത് കാരണം കൊണ്ടാണ് ഇതു പുരോഹിതന്മാര്‍ സാധൂകരിക്കുന്നത്. അധ്യാപികമാരെയും വിദ്യാര്‍ത്ഥിനികളെയും ആസിഡ് ഒഴിച്ച താലിബാന്‍ നടപടി മനുഷ്യ വംശത്തിനെ ഏത് നൂടാണ്ടിലെക്കാന് കൊണ്ടു പോകുന്നത്.
ഇനി ക്രിസ്തു മതം. ശാസ്ത്രം ഏറ്റവും പുരോഗമിച്ച അമേരിക്കയിലെയും യുറോപിലെയും പ്രധാന മതം എന്ന നിലയ്ക്ക് ക്രിസ്തു മതം ഏറെ പുരോഗമിച്ചിട്ടുണ്ട് ബാക്കിയുള്ളതിനെഅപേക്ഷിച്ച്. എന്നിരുന്നാലും ഈ മതം ഇത്രയും കാലം മനുഷ്യ കുലത്തിനു ഒരു പാടു യുധ്ധങ്ങള്‍ സമ്മാനിച്ച്, ഒരു പാടു ശാസ്ത്രജ്ഞരെ സഭയുടെ ലാഭങ്ങള്‍ക്ക് വേണ്ടി കൊന്നിട്ടുണ്ട്. ഇന്നും ശാസ്ത്രത്തിനു കണ്ടു പിടിക്കാന്‍ പറ്റാത്ത പ്രപഞ്ഞ രഹസ്യങ്ങള്‍ മതങ്ങളില്‍ കൂടി പറഞ്ഞു മനുഷ്യ വംശത്തെ പറ്റിക്കുകയാണ് ഈ പുരോഹിതന്മാര്‍.
ഇതെല്ലം കുറച്ചു ഉദാഹരണം മാത്രം. എല്ലാ മതങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. ചിന്ധിച്ചു നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവിടെ മതത്തിന്റെയും ജാതിയുടെയും ദൈവത്തിന്റെയും ആവശ്യമില്ല. ആവശ്യമില്ല. അത് മനസിലാക്കാന്‍ ഇന്നും മനുഷ്യര്‍ക്ക് പറ്റുന്നില്ല എന്നതാണ് ദുഖകരമായ സത്യം. മനുഷ്യ കുലത്തിനു ഉണ്ടാക്കിയ നഷ്ടങ്ങള്‍ക്ക് മതങ്ങള്‍ എങ്ങിനെ ഉത്തരം പറയും. എല്ലാ മതങ്ങളിലും മത ഗ്രന്ഥങ്ങളിലും കൂടുതലും നല്ല കാര്യങ്ങള്‍ ആണ് പറഞ്ഞിരിക്കുന്നത്. എന്നിട്ടും ഇതാണ് സ്ഥിതി എങ്കില്‍ പിന്നെ എന്തിനാണ് ആ മതങ്ങളും മത ഗ്രന്ഥങ്ങളും. അതില്‍ പറഞ്ഞിരിക്കുന്ന നല്ല കാര്യങ്ങള്‍ മതത്തിന്റെ പിന്തുണയില്ലാതെ വികസനത്തിന് വേണ്ടി വിനിയോഗിച്ചു കൂടെ. അങ്ങിനെയൊരു കാലം സംജാതമാവുമോ എന്ന പ്രതീക്ഷയില്‍ നിര്‍ത്തുന്നു.
ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാ മനുഷ്യര്‍ക്കും സര്‍വോപരി മനുഷ്യ കുലത്തിനും ഞാന്‍ ഈ ലേഖനം സമര്‍പ്പിക്കുന്നു.
Subscribe to:
Post Comments (Atom)
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്സ് പറഞ്ഞത് അതു കൊണ്ടാണ്.
ReplyDelete-ദത്തന്‍
അഭിവാദ്യങ്ങള്‍. ഇത്തരത്തില്‍ ചിന്തിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കട്ടെ.
ReplyDelete