Sunday, November 02, 2008

തീവ്രവാദം സെക്സ് മാന്ദ്യം ഫാഷന്‍ കുംബ്ലെ ഒരു തിരിഞ്ഞു നോട്ടം

കുറച്ചു ദിവസമായി ഞാന്‍ ഒരു പോസ്റ്റ് ഇടണം ഇടണം എന്ന് വിചാരിക്കുന്നു. എന്തെങ്ങിലും എഴുതണം എന്ന് വെച്ചാല്‍ എപ്പോള്‍ നോക്കിയാലും ബോംബ് തന്നെ ബോംബ്. നാട്ടില്‍ മൊത്തം ബോംബ് മയം. എഴുതാന്‍ ഇരുന്നാല്‍ ആ ഒരു വിഷയത്തെ കുറിച്ചു മാത്രം എഴുതാന്‍ ഉള്ളത് പോലെ. അതിപ്പോള്‍ ഒരു ചേയ്ന്‍ജ് ഒക്കെ വേണ്ടേ എപ്പോഴും അതൊക്കെ തന്നെ എഴുതിക്കൊണ്ടിരുന്നാലോ?? അങ്ങിനെ ഞാന്‍ ഒരു ദിവസം ഇരുന്നു ഒരു കഥ എഴുതാന്‍ തുടങ്ങി. നമ്മുടെ എം. ടി. യൊക്കെ എഴുതുന്നത് പോലെ നൊസ്റ്റാള്‍ജിയ വരത്തക്ക വിധമുള്ള ഒരു കഥ എഴുതാന് ഞാന്‍ വിചാരിച്ചത് . പക്ഷെ എഴുതി വന്നപ്പോള്‍ അതില്‍ മൊത്തം ഭീകരവാദം, തീവ്രവാദം, കൊല,കൊള്ളിവെയ്പ്പ് ഇതൊക്കെ തന്നെ..നായകന്‍ മരിക്കുന്നു ,നായികയെ ബലാത്സംഗം ചെയുന്നു ..അങ്ങിനെ വില്ലന്‍ ആണ് അതിലെ ഹീറോ ആകുന്നതു....വായിച്ചപ്പോള്‍ എനിക്ക് തന്നെ ആകെ ഒരു വിഷമം. അങ്ങിനെ അതും ഒഴിവാക്കി.....ഒരു പ്രണയ കഥ എഴുതിയാലോ എന്ന് വിചാരിച്ചു.....പിന്നെ തോന്നി എന്തരടേ ഒരു മാതിരി തറ പൈങ്കിളി യൊക്കെ എഴുതുന്നത് എന്ന്..ഞാന്‍ എന്നോട് തന്നെ പറഞ്ഞു, ഞാന്‍ എഴുതുന്ന എല്ലാം പൈങ്കിളി തന്നെ മച്ചാ. പിന്നെ ഈ ഭീകരവാദം,മതം എന്നൊക്കെ എഴുതുമ്പോള്‍ ആള്‍ക്കാര്‍ വിചാരിക്കും അത് പൈങ്കിളി അല്ല , അതില്‍ എന്തോ കാര്യം ഉണ്ടെന്നു. സുഹൃത്തുക്കളെ സഹോദരി സഹോദരന്മാരെ , എന്നോട് ഒന്നും തോന്നരുത്‌. ഇന്നും ഞാന്‍ എന്തെങ്ങിലും മണ്ടത്തരം എഴുതി പോയികൊള്ളം.....കാരണം എനിക്ക് ഇതൊക്കെ പറ്റൂ.
എഴുതാന്‍ ഒരു പാടുണ്ട് ....കേരളത്തിലെ തീവ്രവാദികള്‍.....കൊച്ചിയുടെ എച്ചില്‍ തിന്നാന്‍ വിധിക്കപ്പെട്ട ഏലൂര്‍...സാംബത്തിക മാന്ദ്ധ്യം....അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്..ഫാഷന്‍ ലോകത്തെ അവസ്ഥാ വിശേഷങ്ങള്‍ ഫാഷന്‍ സിനിമയില്‍ കൂടി ഒരു അവലോകനം അങ്ങിനെ പലതും.
ഇന്നത്തെ കേരളത്തിന്റെ അവസ്ഥ വളരെ ശോചനീയമാണ്. ആഗോള വല്‍ക്കരണം നല്ലതാണോ ചീത്തയാണോ എന്ന വിഷയം അവിടെ നില്‍ക്കട്ടെ. അതല്ല ഞാന്‍ പറഞ്ഞു വരുന്നതു. ലോകത്തില്‍ തന്നെ വളരെ കുറച്ചു സ്ഥലങ്ങള്‍ മാത്രമെ ഇത്ര പെട്ടെന്നുള്ള കാലയളവില്‍ കേരളം പോലെ ഇത്രയും മാറ്റങ്ങള്‍ക്കു വിധേയമായിടുള്ളൂ....ബാഗ്ലൂര്‍, തൈലാന്‍ട് തുടങ്ങിയ ചില സ്ഥലങ്ങള്‍ മാത്രം. അവിടുത്തെ ഇപ്പോഴത്തെ സാമൂഹിക സ്ഥിതി നമ്മള്‍ക്ക് അറിയാം..സാംബത്തിക സ്ഥിതിയും .....ഈ പറഞ്ഞ മൂന്ന് പ്രദേശങ്ങളിലും വളരെ ഉയര്‍ന്ന പണ ലഭ്യതയും വളരെ താഴ്ന്നു കൊണ്ടിരിക്കുന്ന സാമൂഹിക വ്യവസ്ഥയും ആണ് കാണാന്‍ കഴിയുക. കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ ഇന്നു പണത്തിനു വേണ്ടി..അതെ പണത്തിനു വേണ്ടി മാത്രം (കുറച്ചു പേര്‍ മതം,സാഹചര്യങ്ങള്‍ ) തീവ്രവാദം, കൊല, സുപാരി, മാംസ കച്ചവടം, ലഹരി വാണിഭം ഇങ്ങിനെയുള്ള മേഖലകളിലേക്ക് നയിക്കപ്പെടുന്നു എന്നുള്ളത് വെറും നഗ്ന സത്യം മാത്രം.
ക്യാപിറ്റലിസം , മാര്‍ക്സിസം - ഇതില്‍ ഇതാണ് നല്ലത് എന്ന് ചോദിച്ചാല്‍ പലര്ക്കും അവരുടേതായ ന്യായങ്ങളും തത്വങ്ങളും ഉണ്ടാവും, പക്ഷെ ഏത് രീതി പിന്തുടര്‍ന്നാലും അതിന്റെ ആത്യന്തിക ലക്ഷ്യം സമൂഹത്തെ നല്ല രീതിയില്‍ ജീവിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ്. രണ്ടു അതിന്റേതായ ദോശ വശങ്ങള്‍ ഉണ്ട് നല്ല വശങ്ങളും. ക്യാപിറ്റലിസം അതിന്റെ നെല്ലിപടികയില്‍ പിന്തുടരുന്ന അമേരിക്കയും അവരുടെ നയം മാറ്റാന്‍ നിര്ഭന്ധിതരായി. അത് പോലെ തന്നെ വരട്ടു കമ്മ്യൂണിസം പറയുന്ന നോര്‍ത്ത് കൊറിയ ഇന്നും അവികസിതരായി നില്കുന്നു.....ആഗോള സാംബത്തിക മാന്ദ്ധ്യം താഴെ കിടയില്‍ ജെവിക്കുന്ന 200 കോടിയിലധികം ജനങ്ങളെ ബാധിക്കാന്‍ പോകുനില്ല എന്നതാണ് സത്യം. കാരണം മാന്ദ്യം ഉണ്ടെങ്ങിലും ഇല്ലെങ്ങിലും അവര്‍ക്ക്‌ ഭക്ഷണമില്ല......പിന്നെ ഇതും ആരുടെയൊക്കെയോ കളികള്‍ മാത്രം എന്ന് ആരറിഞ്ഞു.....ആയിരിക്കാം അല്ലായിരിക്കാം.....
കൊച്ചി ഒരു ഭാഗത്ത് വികസിക്കുമ്പോള്‍ മറു ഭാഗത്ത് ഏലൂര്‍ അതിന്റെ രോഗങ്ങള്‍ ഏറ്റു വാങ്ങി ..ഇതു അലിഖിത സംഹിതയാണ്....ഒരു ഉയര്‍ച്ച വേറൊരു താഴ്ചയ്ക്ക് കാരണമാകുന്നു....ആകാശ ഗോപുരത്തില്‍ പറഞ്ഞ പോലെ 'വാട്ട് ഹി ലോസ്റ്റ് ടു ഗൈന്‍' . മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്ന പോലെ 94% ഏലൂര്‍ വാസികള്‍ രോഗികളാണ്. ഫാഷന്‍ ലോകത്തിലെ വിജയങ്ങള്‍ താങ്ങാന്‍ പറ്റാത്ത 'ഗീതാഞ്ജലി നാഗ്പാല്‍' മോടെല്സിനെ പോലെ....വെറും രോഗികള്‍.....വെറും രോഗികള്‍......
ഇതെന്ഴുതികൊണ്ടിരിക്കുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ട അനില്‍ കുംബ്ലെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു. ഈ നാടിന്റെ ആദരവും സ്നേഹവും എന്നും അധ്ധേഹത്തിനു ലഭിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ടു ഈ കോപ്രായം ഇന്നത്തേക്ക് നിര്‍ത്തുന്നു....

1 comment:

  1. പോസ്റ്റ് ഏതായാലും നന്നായി. നല്ല ചിന്തകള്‍ തന്നെ

    ReplyDelete