അവര്‍ വീണ്ടും വന്നല്ലോ....കുറച്ചു നാള് റെസ്റ്റ് ആയിരുന്നു...അതെങ്ങിനെ റെസ്റ്റ് എടുക്കതിരിക്കും....പൊരിഞ്ഞ കളിയായിരുനില്ലേ....ഇപ്പോള്‍ കുറച്ചു നാള് യുറോ കപ്പും, ഒളിമ്പിക്സ് ഒക്കെ സങ്ങടപ്പിച്ചും ഒക്കെ നില്‍ക്കുമ്പോഴാണ് ഐ എസ് ഐ വിളിച്ചു പറയുന്നതു ഇതാ പുതിയ ടൂര്‍ണമെന്റ് ഉണ്ട്....വന്‍ സമ്മാന മഴ.....ഇതു കേട്ട പാതി കേള്‍ക്കാത്ത പാതി ലഷ്കരും സിമിയും മുജാഹിദീനും ഓടി വന്നു..കുറച്ചു ഓല വെടി കൊണ്ടു വന്നു കൂടെ..പൊട്ടിച്ചില്ലേ ..റിസള്‍ട്ട് വന്നിട്ടില്ല....ആര്‍ക്കാണ് ഓള് ഇന്ത്യ ജിഹാദി സമ്മാനം കിട്ടുന്നത് എന്ന് അറിഞ്ഞു കൂടാ. പിന്നെ ഏറ്റവും കൂടുതല്‍ മനുഷ്യരെ സ്വര്‍ഗത്തില്‍ എത്തിക്കുന്നവരാണ് വിജയികള്‍...അല്ലാതെ വെറുതെ ഓല വെടി പൊട്ടിച്ചിട്ട് കാര്യമില്ല.....
മതം ആണ് തീം ഈ കളിയുടെ...വെറും കളിയൊന്നും അല്ല കേട്ടോ...പലരും സ്പോണ്സര് ചെയ്യുന്നുണ്ട് ..ദാവൂദ്....ഐ എസ് ഐ ..താലിബാന് അങ്ങിനെ ഫുള്‍ സെറ്റപ്പ് അല്ലെ.....ഇതു ആള്ക്കാര് വേറെ വേറെ പേരിലാണ് സമ്മാനം കൊടുക്കുന്നത്.....ഹിന്ദുക്കള്‍ ഓള് ഇന്ത്യ രാമരാജ്യ സമ്മാനം....നസ്രാനിസ് ഓള് ഹോളി വാര് സമ്മാനം എന്നൊക്കെ
ഇതിപ്പോ ഇതിന്റെയൊക്കെ വ്യത്യാസം എന്താണെന്ന് ഭ്രാന്തുള്ള സാധാരണകാര്‍ക്ക് അറിഞ്ഞു കൂടാ...എനിക്കും അറിഞ്ഞു കൂടാ ഈ മതം എന്ന തീം വെച്ചുള്ള കളിയുടെ അര്‍ത്ഥം....ഞാന്‍ മതമില്ലാത്ത ജീവനാണല്ലോ!!!!!പക്ഷെ ലവന്മാര് പറഞ്ഞു തരെണ്ടേ....ഇല്ലെങ്ങില്‍ എങ്ങിനെ മനസിലാക്കും.....അല്ല....നിങ്ങള്‍ക്ക് ആര്ക്കെങ്ങിലും ഈ കളിയെക്കുറിച്ച് അറിയാമോ.....
മതമില്ലാത്ത ജീവന് ആയതാണ് പ്രശ്നമായത്.....ഇല്ലെങ്ങില്‍ ഭ്രാന്ത് ഇല്ലാതെ നടക്കാമായിരുന്നു ..ഇതിപ്പോ ഛെ ....വേണ്ടായിരുന്നു എന്താ ഇപ്പൊ ചെയ്യുക......ഞാന്‍ കുറച്ചു നേരം ആഒലോചികട്ടെ....നിങ്ങള്‍ അപ്പോഴേക്കും ടി വി യില്‍ ഓല വെടി പൊട്ടുന്നത് കാണൂ.......
വാല്‍കഷ്ണം: മുന്‍പ് ഒരു പോസ്റ്റില്‍ എന്റെ നാട്ടില്‍ പാകിസ്ഥാന്റെ കോടി ഉയര്‍ത്തുന്നത് ഞാന്‍ പറഞ്ഞിരുന്നു.....ഇപ്പോള്‍ ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയിലെ എന്റെ ഒരു സുഹൃത്ത് വേറെ എവിടെ നിന്നോ ഈ വസ്തുത അറിഞ്ഞു. അവന് എന്നോട് ചോദിച്ചു എന്താടോ തന്റെ നാടു ഇങ്ങിനെ എന്ന്.....ഞാന്‍ പറഞ്ഞു സുഹൃത്തേ എനിക്ക് ഭ്രാന്താണ്.....അവര്‍ക്കു ഭ്രാന്ത് ഇല്ലാത്തതു കൊണ്ടു അവര്‍ അങ്ങിനെ ചെയുന്നു
No comments:
Post a Comment