Sunday, June 01, 2008

നിണമൊഴുക്കിയ വിലാപം

ഉത്തമ സൃഷ്ടി ചെയ്യും തെറ്റുകള്‍ക്ക്

നിണമൊഴുക്കേണ്ടത് ഞാനോ?

ഹോമാഗ്നിക്കാശ്വാസം പകരേണ്ടത് ഞാനോ?

ജഗത്തിന്‍ ജീവനായോരെന്‍ വേരുകള്‍ മര്‍ത്ത്യന്റെ ,

മാതാവിന്റെ ക്രൂരതളകതടര്‍ത്തുന്നു

സൂര്യന്റെ താപ ലിംഗങ്ങളെന്തിനെന്നെ നോവിച്ചൂ

എന്റെയിലകളെയെന്തിനു കരിച്ചു??

ഭൂമാതാവ് എന്‍ പാദരക്ഷകളെയെന്തിനെന്‍

പാദത്തില്‍ നിന്നു വേര്‍പ്പെടുത്തി?

എന്‍ പാദങ്ങള്‍ നോവുന്നു..ഇലകള്‍ കരിയ്യുന്നു

എന്‍ നട്ടെലില്‍ കോടാലി മുറിവ്‌

ദാഹ ജലം കോണ്‍ക്രീറ്റ്‌ സൗധത്തില്‍

യമ ഹസ്തങ്ങള്‍ പുണരുനെന്നെ

കണ്ണീരൊഴുക്കരുതാരുമെന്‍ വീഴ്ചയില്‍

നിണമോഴുക്കിലും പാപങ്ങള്‍ തീരില്ല!!!!

ഈ വിലാപം ഒരു പാടു തവണ കേട്ടതാണ്.....പക്ഷെ വിലാപങ്ങള്‍ ഇല്ലാതെ പിന്നെ എന്ത് ജീവിതം....ഇതിനെ കുറിച്ചു സുഗതകുമാരി എഴുതിയിട്ടുണ്ട്....മേധാപത്കര്‍ സമരം ചെയ്തിട്ടുണ്ട്...ഈ വിലാപം മരങ്ങളുടെത് മാത്രമല്ല ....പുഴകളുടെ, മൃഗങ്ങളുടെ പ്രകൃതിയുടെതാണ്..ഭാവിയില്‍ നമ്മുടെതും.....

2 comments:

  1. നമ്മള്‍ ശ്രമിച്ചാല്‍ നമ്മള്‍ക്കും മാറ്റാന്‍ പറ്റും എന്തെങ്ങിലുമൊക്കെ.....

    ReplyDelete
  2. "നമ്മള്‍ ശ്രമിച്ചാല്‍ നമ്മള്‍ക്കും മാറ്റാന്‍ പറ്റും എന്തെങ്കിലുമൊക്കെ...”

    ശരിയാണ്.

    ReplyDelete