ഉപരിപ്ലവമായ വികസനം എല്ലാ തലത്തിലും അതിന്റെ മൃഗീയമായ മുഖം കാണിക്കാന്‍ തുടങ്ങിയിരിക്കുന്ന ഈ വിഷു സായാഹാനത്തില്‍ ഒരു തിരിഞ്ഞു നോട്ടം എന്റെ മനസിലേക്ക് ഞാന്‍ അറിയാതെ വന്നത് കൊണ്ടാണ് ഈ പോസ്റ്റ് ഇടാന് ഞാന് നിര്ബന്ധിതനായത്. ആന്ധ്ര സര്കാര് 2 രൂപയ്ക്ക് നെല്ല് കൊടുക്കാന്‍ കച്ച്ചയും മുണ്ടും മുറുക്കിയിരിക്കുന്ന ഈ വേളയില്‍, തെക്കന് കേരളത്തില് മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായ ജയ അരിയുടെ സ്റ്റോക്ക് തീര്‍ന്ന ഈ വേളയില്‍, നാണയ പെരുപ്പം അതിന്റെ എല്ലാ ശക്തിയും കാണിച്ചു തുടങ്ങുന്ന ഈ വേളയില്‍ നോസ്റ്റാള്‍ജിക്ക് ആയി പോകുന്നത് സ്വാഭാവികം....
പാടങ്ങളും അതില് നെല്ല് കൃഷിയും, പച്ച കറി കൃഷിയും ഒക്കെ ഉണ്ടായിരുന്ന ഒരു തറവാടില്‍ നിന്നുള്ള വ്യക്തി എന്ന നിലയ്ക്ക് കേരള സമൂത്തിലുണ്ടായ വളരെ ഞെട്ടിപ്പിക്കുന്ന മാറ്റം വളരെ വ്യക്തമായി മനസിലാക്കാന്‍ സാധിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. 40 വര്‍ഷത്തെ വികസനം ഇന്ത്യയെയും കേരളത്തെയും ശില യുഗത്തിലേക്ക് നയിച്ചു എന്ന് പറഞ്ഞു നരസിംഹ റാവു , മന്മോഹന് സിംഗ് പിന്നെ അവരുടെ കുറെ പിനിയാളികളും കൂടി നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരികുന്ന കുപ്പിയിലെ ഭൂതമായി നമ്മുക്ക് പരിചയ പെടുത്തി തന്നത്. ഇന്നു ആ ഭൂതം നമ്മളെ എലവരെയും ഒരു കുപ്പിയിലാക്കി എന്നതാണ് സത്യം. ആഗോലവത്കരനതിന്റെ , ഉദ്ഹാരവത്കരണത്തിന്റെ അതി തീവ്രമായ ആക്രമണം തുടങ്ങിയിരിക്കുകയാണ്. ഇന്നു കേരളത്തില് ഗ്രാമങ്ങള്‍ ഇല്ല...ഗ്രാമങ്ങള്‍ പട്ടണമാവുന്നു..പട്ടണങ്ങള് നഗരമാവുന്നു..നഗരങ്ങള് വന്‍ നഗരങ്ങളും. ഇതിനിടയില് മാഞ്ഞു പോവുന്നത് ഒരു സംസ്കാരമാണ്..... അത് പ്രകൃതി നിയമം എന്ന് പറഞ്ഞു ആശ്വസിക്കാന് ശ്രമിക്കാം....അല്ലെ......
40 വര്‍ഷത്തില്‍ ഉണ്ടായ മാറ്റങ്ങലെക്കാള്‍ കൂടുതലാണ് കഴിഞ്ഞ 10 വര്‍ഷത്തില്‍ കേരളത്തിലും ഇന്ത്യയിലും നടന്നു കൊണ്ടിരിക്കുന്നത്......പക്ഷെ കൂറ്റന്‍ സൌധങ്ങള് ഉണ്ടാക്കുകയാണോ വികസനം? കാറുകളും മൊബൈലുകളും കൂടുന്നതാണോ വികസനം......ഞാന്‍ അതില് വിശ്വസിക്കുനില്ല .....ഒരു ജനതയുടെ സാംസ്കാരികവും സാമൂഹ്യവുമായ ജീവിത രീതി മെച്ചപ്പെട്ന്നതല്ലേ വികസനം?? ഈ ഒരു വിഷുവിനു എന്റെ ഓര്‍മകള്‍ അങ്ങിനെ പോകുന്നു? ഇന്നിപ്പോള് നാട്ടു വഴികളില്ല.....ചീറി പായുന്ന നാള് ചക്ര വാഹനങ്ങള് ......കൂടു കുടുംബം പോയിട്ട് അണു കുടുംബങ്ങള്‍ പോലും വിരളമാവുന്നു..ഫ്ലാറ്റ് സംസ്കാരം കൂടുതലാവുന്നു....കൃഷി ഇല്ല.....എല്ലാം ഞാന് മുന്‍പില്‍ കാണുന്നു......ഞാനും കുറ്റക്കാരന്‍ ...വെറുതെ ഇതെല്ലം എഴുതി .....വെറുതെ ഇതെല്ലം ഓര്മിച്ചു..പക്ഷെ മന സമാധാനം കിട്ടുമോ എന്നൊരു ശ്രമം????
കണി കാണും നേരം ....ഹഹഹഹ
ReplyDeleteവിശ്വജിത്ത്,
ReplyDeleteസമാന ചിന്താഗതിക്കാരനായ ഒരാളെ കണ്ടതില്‍ സന്തോഷം. ഇതേ ചിന്തകള്‍ പങ്കു വയ്ക്കുന്ന എന്റെ പോസ്റ്റൂം കാണുക.“വളരെ നല്ല”കമന്റും കിട്ടി!
http://bindukp.blogspot.com/
മനുഷ്യന്റെ ഭൌതിക ചുറ്റുപാടുകള്‍ വികാസം പ്രാപിക്കുകയും സൌകര്യങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. പക്ഷെ അവനിലെ നന്‍മകള്‍ മുഴുവന്‍ അസ്തമിച്ച് കൊണ്ടിരിക്കുന്നു. സ്വാര്‍ത്ഥതയും കാപട്യവും മുഖമുദ്രയാവുന്നു. എന്തു ചെയ്യാന്‍, കൂട്ടുകാരന്‍ പറഞ്ഞത് പോലെ നമ്മളും ഇതിനൊക്കെ കൂട്ടു നില്‍ക്കുകയോ ഇതിന്റെയൊക്കെ ഭാഗമാവുകയോ ചെയ്യുന്നില്ലേ? ആശംസകള്‍
ReplyDeleteകമന്റിന് നന്ദി.
ReplyDeleteഇതിനൊന്നും ഒരു പോംവഴിയും ഇല്ലാത്തനിലയിലേക്ക് വ്യവസ്ഥിതികള്‍ മാറിക്കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്. എങ്കിലും, ആഘോഷത്തിന്റെ വേളകളില്‍ അത് നിഷേധിക്കപ്പെടുന്ന ഒരു പറ്റം മനുഷ്യരെ കൂടി ഒന്നോര്‍ത്തുപോയെന്നു മാത്രം. വിയറ്റ്നാമിലും മറ്റും സര്‍ക്കാര്‍ കൃഷിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കൊടുക്കുമെന്ന് കേട്ടിട്ടുണ്ട്. പ്രകൃതിക്ഷോഭങ്ങളില്‍ വിളനാശം വന്നാല്‍ കര്‍ഷര്‍ക്ക് ഇന്‍ഷുറന്‍സ് കിട്ടുകയും ചെയ്യും. അതുകൊണ്ട് അവിടെയെല്ലാം അവര്‍ക്ക് കൃഷിയിറക്കാന്‍ ധൈര്യം ഉണ്ട്. നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ തഴഞ്ഞിട്ടിരിക്കുന്ന മേഖലയാണല്ലോ കൃഷി. ഒന്നിന്നും ഒരു ഉറപ്പും ഇല്ല. അതുകൊണ്ട് കേരളം പതുക്കെ കൃഷിയില്‍ നിന്ന് പിന്‍ വാങ്ങുകയാണ്.ഇനി ഇതിനൊരു തിരിച്ചു പോക്ക് ഉണ്ടാവില്ല. ഭാവിയില്‍ ചരിത്രത്തിന്റെ യവനികയിലേക്ക് മറയാന്‍ പോകുന്ന മറ്റൊരു സംസ്കാരം!