വര്‍ഗീയതയും മണ്ണിന്റെ മക്കള്‍ വാദവും ഒക്കെ കൂടി ഇന്ത്യയുടെ ഹൃദയത്തില്‍ ഏല്പ്പിക്ക്കുന്ന മുറിവ് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ കാണുന്നില്ലേ, പോലീസ് കാണുന്നില്ലേ, നമ്മള്‍ കാണുന്നില്ലേ..കാണില്ല..കാണാന്‍ പാടില്ല...കാരണം കണ്ണുകള്‍ നമ്മള്‍ക്ക് തന്നിരിക്കുന്നത് പടം കാണാനും, ഭാര്യയേയും, കാമുകിയെയും ,ഭക്ഷണത്തെയും കാണാന്‍ മാത്രം. വായ തന്നിരിക്കുന്നത് കഴിക്കാന്‍....അച്ച്ചനമ്മമാരോട്, സുഹൃത്തുക്കളോട് വഴക്കിടാന്‍, ഭാര്യയോടു സല്ലപിക്കാന്‍ മാത്രം.
ബിഷപ്പ് മാര്‍ പൌവത്തില്‍ പറയുന്നു ക്രിസ്തിയാനികള്‍ ക്രിസ്ത്യന്‍ മാനേജ്മെന്റ് നടത്തുന്ന സ്കൂളില്‍ മാത്രം പഠിച്ചാല്‍ മതിയെന്ന്.......മതി......അവിടെ പഠിച്ചാല്‍ മതി....അല്ലെ????കാരണമുണ്ട് എല്ലാം കാണുന്നവന്‍ നമ്മുടെ ബിഷപ്പ്, എല്ലാം കേള്‍ക്കുന്നവന്‍, എല്ലാം അറിയുന്നവന്‍, പിന്നെ നമ്മുടെ മാന്യ പൌവത്തിലിനു കൊമ്പുമുണ്ട്.....ദെന്‍ നോ പ്രോബ്ലം...
നമ്മുടെ രാജേട്ടന്‍, മനസിലായില്ലേ നമ്മുടെ ബാലേട്ടന്റെ ശിന്കിടി ആയിരുന്ന രാജേട്ടന്‍, രാജ് താകറേ പറയുന്നു മുംബൈയില്‍ മഹാരാഷ്ട്രക്കാര്‍ മാത്രം 'തമ്മില്ലടിച്ചാല്‍' മതി, വേറെ ആരെയും തമ്മിലടിക്കാന്‍ വിടില്ല.....സ്നേഹം ഇങ്ങിനെ ഇടവ പാതി പോലെ തകര്തോടുകയാണ് രാജേട്ടന്റെ മനസില്‍........നമ്മുടെ രാജേട്ടന്‍ സിന്ദാബാദ്.. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നു അസൂയാലുക്കള്‍ പറയുന്നു..അസൂയാലുക്കള്‍പലതും പറയും അല്ലെ. വിധര്‍ഭയിലും, അമരവതിയിലും നല്ല തണുപ്പായത് കൊണ്ടു അവിടെ പോകാന്‍ പറ്റില്ല എന്നാണ് രാജേട്ടന്‍ പറയുന്നതു എന്നാരും ഇതു വരെ പറഞ്ഞിട്ടില്ല, ഇല്ലെങ്ങില്‍ അവിടെയുള്ള കര്‍ഷകരെ ഒറ്റ ദിവസം കൊണ്ടു രാജേട്ടന്‍ നേരെയാക്കും എന്ന് ആര്‍ക്കാണ് അറിയാത്തത്..
നമ്മുടെ രെന്ജി പണിക്കര്‍ ആളൊരു പുലിയാണ് കേട്ട..നമ്മുടെ സെക്രട്ടറി ഇല്ലേ, മിസ്റ്റര്‍ വിജയന്‍..ആ മനുഷ്യന്റെ വകയില്‍ ആരുമല്ല രെന്ജി..പക്ഷെ ഭാര്യയും ഭര്‍ത്താവും പോലെയാണ് കേട്ടോ..സ്വന്തം സിനിമയില്‍ മമ്മൂക്കയെ കൊണ്ടു ക്ഷ, ച, ട്ടാ, താ....വരപ്പിചില്ലേ വിജയേട്ടന്റെ ആസ്ഥാന ശത്രുവിനെ..ഇതാണ് തിരക്കഥ..രെന്ജി ഒന്നല്ല....ഒന്നൊന്നൊര പുലിയാണ് മോനേ..
അപ്പോള്‍ കഥയില്‍ നിന്നു നിങ്ങള്‍ എന്ത് മനസിലാക്കി..ഇതു നല്ല കൂത്ത് എനിക്ക് വേറെ പണിയില്ലാത്തത് കൊണ്ടു ഞാന്‍ ഒരു നോവല്‍എഴുതി...അതില്‍ നിന്നു നിങ്ങള്‍ എന്തിന് എന്തെങ്ങിലും മനസിലാക്കണം...സുലാന്‍!!!!!!
:) :)
ReplyDeleteങൂം... :)
ReplyDelete