ഞാന് നല്ലത് ചെയ്യുമ്പോള്‍ എനിക്ക് നല്ലത് തോന്നുന്നു, ഞാന് തെറ്റു ചെയ്യുമ്പോള്‍ എനിക്ക് തെറ്റു തോന്നുന്നു,അതാണ് എന്റെ മതം
Sunday, November 30, 2008
ചീഞ്ഞു നാറുന്ന മതങ്ങള്‍
ആര്‍ക്കു വേണ്ടിയാണ് മതം. എന്തിന് വേണ്ടിയാണ് മതം. ജീര്‍ണിക്കുന്ന ഒരു സംസ്കാരം മനുഷ്യ വംശത്തിനു സമ്മാനിച്ചതല്ലാതെ, മതങ്ങളും ജാതികളും വേറെ എന്താണ് ചെയ്തത്. നിങ്ങള്‍ ചിന്ധിക്കേണ്ട സമയമായിരിക്കുന്നു. സ്വതന്ത്രമായി ചിന്തിക്കാന്‍ മത പുരോഹിതരും നേതാക്കളും ആഗ്രഹിക്കുന്നില്ല. കാരണം അവരുടെ മേല്‍കൈ ചോദ്യം ചെയ്യപ്പെടും.
സനാതന ധര്‍മത്തിലും , ഇസ്ലാമിലും , ബുധ്ധിസത്തിലും , ക്രിസ്തു മതത്തിലും, ജൂത മതത്തിലും....ലോകത്തിലെ ഏത് മതത്തിലും ഇതാണ് നടക്കുന്നത്. ഇന്നു ലോകത്തില്‍ നടക്കുന്ന നല്ല ഒരു ശതമാനം തീവ്രവാദി ആക്രമണങ്ങളും , കൊലയും കൊള്ളിവെയ്പ്പും മതത്തിന്റെ പേരിലാണ് നടക്കുന്നത്. ഇന്നു മാത്രമല്ല മതങ്ങള്‍ ഉണ്ടായ കാലം മുതല്‍ക്കേ. മനുഷ്യനെ പിന്നോട്ടലാതെ നടത്തിച്ചിട്ടില്ല ഈ മതങ്ങള്‍. അല്ലെന്നു നെഞ്ചില്‍ കൈവെച്ചു പറയാന്‍ ആര്‍ക്കെങ്ങിലും പറ്റുമോ. ഞാന്‍ വെല്ലു വിളിക്കുന്നു. ഓരോ കാലത്തിലും സ്വാര്‍ത്ഥ താത്പര്യത്തിന് വേണ്ടി പുരോഹിതന്മാരും, ധനവാന്മാരും ചേര്‍ന്ന് ഉണ്ടാക്കിയ മത നിയമങ്ങള്‍ ഈ കാല ഘട്ടത്തില്‍ പാലിക്കണം എന്ന് പറയുന്നതിന്റെ പിന്നിലുള്ള ചിന്ഥകള്‍ നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.
കുറച്ചു ഉദാഹരണങ്ങള്‍ എടുക്കാം. ആദ്യം സനാതന ധര്‍മം. ജാതി സമ്പ്രദായം തന്നെ ഉദാഹരണം. വിദ്യ അഭ്യസിച്ച സമൂഹത്തിലെ കുറച്ചു സ്വാര്‍ത്ഥന്മാര്‍ അവരുടെ ആഡംബര ജീവിതത്തിനു വേണ്ടി ഉണ്ടാക്കിയ ഒന്നല്ലേ ഹിന്ദു മതത്തിലെ ജാതി സമ്പ്രദായം. ആണെന്ന് ആര്‍ക്കും പറയാം. അതിന് ചരിത്രം പഠിക്കേണ്ട ആവശ്യമില്ല. ഇന്നും ജനങ്ങള്‍ ജാതി മത ചിന്ധകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. വികസനം എന്ന് പറയുന്നതു മനസുകളിലാണ് ആദ്യം ഉണ്ടാവേണ്ടത്. ജാതി മത ചിന്ധകളില്‍ നിന്നു മോചനം പ്രാപിച്ചെന്നു നെഞ്ചില്‍ കൈ വെച്ചു പറയാന്‍ എത്ര പേര്‍ക്ക് പറ്റും. നല്ല മനസ്സുമായി വരുന്ന ഒരു ഇസ്ലാമിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റിയാല്‍ എന്താണ് പ്രശ്നം, ആകാശം ഇടിഞ്ഞു വീഴുമോ. അവിടെയും മനസ്സു വികസിച്ചിട്ടില്ല.
ഇനി ഇസ്ലാം മതം. ക്രിടിസിസം തീരെ അനുവദിക്കാത്ത ഒരു മതമാണ് ഇസ്ലാം. മുഹമ്മദ് തന്റെ ഇഷ്ടങ്ങല്‍ക്കനുസരിച്ചു ഉണ്ടാക്കിയ നിയമങ്ങള്‍ ആണ് ഇപ്പോഴും അവര്‍ തുടരുന്നത്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാത്ത, 4 വിവാഹങ്ങള്‍ നടത്താം എന്ന് പറയുന്നതിലെ ലോജിക് നിങ്ങള്‍ ചിന്ധിക്കെണ്ടിയിരിക്കുന്നു.മുഹമ്മദ് തന്നെ 12 വിവാഹങ്ങള്‍ കഴിച്ചിരിക്കുന്നു. എന്ത് കാരണം കൊണ്ടാണ് ഇതു പുരോഹിതന്മാര്‍ സാധൂകരിക്കുന്നത്. അധ്യാപികമാരെയും വിദ്യാര്‍ത്ഥിനികളെയും ആസിഡ് ഒഴിച്ച താലിബാന്‍ നടപടി മനുഷ്യ വംശത്തിനെ ഏത് നൂടാണ്ടിലെക്കാന് കൊണ്ടു പോകുന്നത്.
ഇനി ക്രിസ്തു മതം. ശാസ്ത്രം ഏറ്റവും പുരോഗമിച്ച അമേരിക്കയിലെയും യുറോപിലെയും പ്രധാന മതം എന്ന നിലയ്ക്ക് ക്രിസ്തു മതം ഏറെ പുരോഗമിച്ചിട്ടുണ്ട് ബാക്കിയുള്ളതിനെഅപേക്ഷിച്ച്. എന്നിരുന്നാലും ഈ മതം ഇത്രയും കാലം മനുഷ്യ കുലത്തിനു ഒരു പാടു യുധ്ധങ്ങള്‍ സമ്മാനിച്ച്, ഒരു പാടു ശാസ്ത്രജ്ഞരെ സഭയുടെ ലാഭങ്ങള്‍ക്ക് വേണ്ടി കൊന്നിട്ടുണ്ട്. ഇന്നും ശാസ്ത്രത്തിനു കണ്ടു പിടിക്കാന്‍ പറ്റാത്ത പ്രപഞ്ഞ രഹസ്യങ്ങള്‍ മതങ്ങളില്‍ കൂടി പറഞ്ഞു മനുഷ്യ വംശത്തെ പറ്റിക്കുകയാണ് ഈ പുരോഹിതന്മാര്‍.
ഇതെല്ലം കുറച്ചു ഉദാഹരണം മാത്രം. എല്ലാ മതങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. ചിന്ധിച്ചു നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവിടെ മതത്തിന്റെയും ജാതിയുടെയും ദൈവത്തിന്റെയും ആവശ്യമില്ല. ആവശ്യമില്ല. അത് മനസിലാക്കാന്‍ ഇന്നും മനുഷ്യര്‍ക്ക് പറ്റുന്നില്ല എന്നതാണ് ദുഖകരമായ സത്യം. മനുഷ്യ കുലത്തിനു ഉണ്ടാക്കിയ നഷ്ടങ്ങള്‍ക്ക് മതങ്ങള്‍ എങ്ങിനെ ഉത്തരം പറയും. എല്ലാ മതങ്ങളിലും മത ഗ്രന്ഥങ്ങളിലും കൂടുതലും നല്ല കാര്യങ്ങള്‍ ആണ് പറഞ്ഞിരിക്കുന്നത്. എന്നിട്ടും ഇതാണ് സ്ഥിതി എങ്കില്‍ പിന്നെ എന്തിനാണ് ആ മതങ്ങളും മത ഗ്രന്ഥങ്ങളും. അതില്‍ പറഞ്ഞിരിക്കുന്ന നല്ല കാര്യങ്ങള്‍ മതത്തിന്റെ പിന്തുണയില്ലാതെ വികസനത്തിന് വേണ്ടി വിനിയോഗിച്ചു കൂടെ. അങ്ങിനെയൊരു കാലം സംജാതമാവുമോ എന്ന പ്രതീക്ഷയില്‍ നിര്‍ത്തുന്നു.
ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാ മനുഷ്യര്‍ക്കും സര്‍വോപരി മനുഷ്യ കുലത്തിനും ഞാന്‍ ഈ ലേഖനം സമര്‍പ്പിക്കുന്നു.
Sunday, November 02, 2008
തീവ്രവാദം സെക്സ് മാന്ദ്യം ഫാഷന്‍ കുംബ്ലെ ഒരു തിരിഞ്ഞു നോട്ടം
എഴുതാന് ഒരു പാടുണ്ട് ....കേരളത്തിലെ തീവ്രവാദികള്‍.....കൊച്ചിയുടെ എച്ചില്‍ തിന്നാന്‍ വിധിക്കപ്പെട്ട ഏലൂര്‍...സാംബത്തിക മാന്ദ്ധ്യം....അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്..ഫാഷന്‍ ലോകത്തെ അവസ്ഥാ വിശേഷങ്ങള്‍ ഫാഷന്‍ സിനിമയില്‍ കൂടി ഒരു അവലോകനം അങ്ങിനെ പലതും.
ഇന്നത്തെ കേരളത്തിന്റെ അവസ്ഥ വളരെ ശോചനീയമാണ്. ആഗോള വല്‍ക്കരണം നല്ലതാണോ ചീത്തയാണോ എന്ന വിഷയം അവിടെ നില്‍ക്കട്ടെ. അതല്ല ഞാന്‍ പറഞ്ഞു വരുന്നതു. ലോകത്തില്‍ തന്നെ വളരെ കുറച്ചു സ്ഥലങ്ങള്‍ മാത്രമെ ഇത്ര പെട്ടെന്നുള്ള കാലയളവില്‍ കേരളം പോലെ ഇത്രയും മാറ്റങ്ങള്‍ക്കു വിധേയമായിടുള്ളൂ....ബാഗ്ലൂര്‍, തൈലാന്‍ട് തുടങ്ങിയ ചില സ്ഥലങ്ങള്‍ മാത്രം. അവിടുത്തെ ഇപ്പോഴത്തെ സാമൂഹിക സ്ഥിതി നമ്മള്‍ക്ക് അറിയാം..സാംബത്തിക സ്ഥിതിയും .....ഈ പറഞ്ഞ മൂന്ന് പ്രദേശങ്ങളിലും വളരെ ഉയര്‍ന്ന പണ ലഭ്യതയും വളരെ താഴ്ന്നു കൊണ്ടിരിക്കുന്ന സാമൂഹിക വ്യവസ്ഥയും ആണ് കാണാന്‍ കഴിയുക. കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ ഇന്നു പണത്തിനു വേണ്ടി..അതെ പണത്തിനു വേണ്ടി മാത്രം (കുറച്ചു പേര്‍ മതം,സാഹചര്യങ്ങള്‍ ) തീവ്രവാദം, കൊല, സുപാരി, മാംസ കച്ചവടം, ലഹരി വാണിഭം ഇങ്ങിനെയുള്ള മേഖലകളിലേക്ക് നയിക്കപ്പെടുന്നു എന്നുള്ളത് വെറും നഗ്ന സത്യം മാത്രം.
ക്യാപിറ്റലിസം , മാര്‍ക്സിസം - ഇതില്‍ ഇതാണ് നല്ലത് എന്ന് ചോദിച്ചാല്‍ പലര്ക്കും അവരുടേതായ ന്യായങ്ങളും തത്വങ്ങളും ഉണ്ടാവും, പക്ഷെ ഏത് രീതി പിന്തുടര്‍ന്നാലും അതിന്റെ ആത്യന്തിക ലക്ഷ്യം സമൂഹത്തെ നല്ല രീതിയില്‍ ജീവിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ്. രണ്ടു അതിന്റേതായ ദോശ വശങ്ങള്‍ ഉണ്ട് നല്ല വശങ്ങളും. ക്യാപിറ്റലിസം അതിന്റെ നെല്ലിപടികയില്‍ പിന്തുടരുന്ന അമേരിക്കയും അവരുടെ നയം മാറ്റാന്‍ നിര്ഭന്ധിതരായി. അത് പോലെ തന്നെ വരട്ടു കമ്മ്യൂണിസം പറയുന്ന നോര്‍ത്ത് കൊറിയ ഇന്നും അവികസിതരായി നില്കുന്നു.....ആഗോള സാംബത്തിക മാന്ദ്ധ്യം താഴെ കിടയില്‍ ജെവിക്കുന്ന 200 കോടിയിലധികം ജനങ്ങളെ ബാധിക്കാന്‍ പോകുനില്ല എന്നതാണ് സത്യം. കാരണം മാന്ദ്യം ഉണ്ടെങ്ങിലും ഇല്ലെങ്ങിലും അവര്‍ക്ക് ഭക്ഷണമില്ല......പിന്നെ ഇതും ആരുടെയൊക്കെയോ കളികള്‍ മാത്രം എന്ന് ആരറിഞ്ഞു.....ആയിരിക്കാം അല്ലായിരിക്കാം.....
കൊച്ചി ഒരു ഭാഗത്ത് വികസിക്കുമ്പോള്‍ മറു ഭാഗത്ത് ഏലൂര്‍ അതിന്റെ രോഗങ്ങള്‍ ഏറ്റു വാങ്ങി ..ഇതു അലിഖിത സംഹിതയാണ്....ഒരു ഉയര്‍ച്ച വേറൊരു താഴ്ചയ്ക്ക് കാരണമാകുന്നു....ആകാശ ഗോപുരത്തില്‍ പറഞ്ഞ പോലെ 'വാട്ട് ഹി ലോസ്റ്റ് ടു ഗൈന്‍' . മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്ന പോലെ 94% ഏലൂര്‍ വാസികള്‍ രോഗികളാണ്. ഫാഷന്‍ ലോകത്തിലെ വിജയങ്ങള്‍ താങ്ങാന്‍ പറ്റാത്ത 'ഗീതാഞ്ജലി നാഗ്പാല്‍' മോടെല്സിനെ പോലെ....വെറും രോഗികള്‍.....വെറും രോഗികള്‍......
ഇതെന്ഴുതികൊണ്ടിരിക്കുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ട അനില്‍ കുംബ്ലെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു. ഈ നാടിന്റെ ആദരവും സ്നേഹവും എന്നും അധ്ധേഹത്തിനു ലഭിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ടു ഈ കോപ്രായം ഇന്നത്തേക്ക് നിര്‍ത്തുന്നു....
Sunday, July 27, 2008
വന്നല്ലോ വനമാല
മതം ആണ് തീം ഈ കളിയുടെ...വെറും കളിയൊന്നും അല്ല കേട്ടോ...പലരും സ്പോണ്‍സര്‍ ചെയ്യുന്നുണ്ട് ..ദാവൂദ്....ഐ എസ് ഐ ..താലിബാന്‍ അങ്ങിനെ ഫുള്‍ സെറ്റപ്പ് അല്ലെ.....ഇതു ആള്‍ക്കാര്‍ വേറെ വേറെ പേരിലാണ് സമ്മാനം കൊടുക്കുന്നത്.....ഹിന്ദുക്കള്‍ ഓള്‍ ഇന്ത്യ രാമരാജ്യ സമ്മാനം....നസ്രാനിസ് ഓള്‍ ഹോളി വാര്‍ സമ്മാനം എന്നൊക്കെ
ഇതിപ്പോ ഇതിന്റെയൊക്കെ വ്യത്യാസം എന്താണെന്ന് ഭ്രാന്തുള്ള സാധാരണകാര്‍ക്ക് അറിഞ്ഞു കൂടാ...എനിക്കും അറിഞ്ഞു കൂടാ ഈ മതം എന്ന തീം വെച്ചുള്ള കളിയുടെ അര്ത്ഥം....ഞാന്‍ മതമില്ലാത്ത ജീവനാണല്ലോ!!!!!പക്ഷെ ലവന്മാര് പറഞ്ഞു തരെണ്ടേ....ഇല്ലെങ്ങില്‍ എങ്ങിനെ മനസിലാക്കും.....അല്ല....നിങ്ങള്ക്ക് ആര്ക്കെങ്ങിലും ഈ കളിയെക്കുറിച്ച് അറിയാമോ.....
മതമില്ലാത്ത ജീവന്‍ ആയതാണ് പ്രശ്നമായത്.....ഇല്ലെങ്ങില്‍ ഭ്രാന്ത് ഇല്ലാതെ നടക്കാമായിരുന്നു ..ഇതിപ്പോ ഛെ ....വേണ്ടായിരുന്നു എന്താ ഇപ്പൊ ചെയ്യുക......ഞാന്‍ കുറച്ചു നേരം ആഒലോചികട്ടെ....നിങ്ങള്‍ അപ്പോഴേക്കും ടി വി യില്‍ ഓല വെടി പൊട്ടുന്നത് കാണൂ.......
വാല്‍കഷ്ണം: മുന്പ് ഒരു പോസ്റ്റില്‍ എന്റെ നാട്ടില്‍ പാകിസ്ഥാന്റെ കോടി ഉയര്‍ത്തുന്നത് ഞാന്‍ പറഞ്ഞിരുന്നു.....ഇപ്പോള്‍ ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയിലെ എന്റെ ഒരു സുഹൃത്ത് വേറെ എവിടെ നിന്നോ ഈ വസ്തുത അറിഞ്ഞു. അവന്‍ എന്നോട് ചോദിച്ചു എന്താടോ തന്റെ നാടു ഇങ്ങിനെ എന്ന്.....ഞാന്‍ പറഞ്ഞു സുഹൃത്തേ എനിക്ക് ഭ്രാന്താണ്.....അവര്ക്കു ഭ്രാന്ത് ഇല്ലാത്തതു കൊണ്ടു അവര്‍ അങ്ങിനെ ചെയുന്നു
Sunday, June 01, 2008
നിണമൊഴുക്കിയ വിലാപം
ഉത്തമ സൃഷ്ടി ചെയ്യും തെറ്റുകള്‍ക്ക്
നിണമൊഴുക്കേണ്ടത് ഞാനോ?
ഹോമാഗ്നിക്കാശ്വാസം പകരേണ്ടത് ഞാനോ?
ജഗത്തിന്‍ ജീവനായോരെന്‍ വേരുകള്‍ മര്‍ത്ത്യന്റെ ,
മാതാവിന്റെ ക്രൂരതളകതടര്‍ത്തുന്നു
സൂര്യന്റെ താപ ലിംഗങ്ങളെന്തിനെന്നെ നോവിച്ചൂ
എന്റെയിലകളെയെന്തിനു കരിച്ചു??
ഭൂമാതാവ് എന്‍ പാദരക്ഷകളെയെന്തിനെന്‍
പാദത്തില്‍ നിന്നു വേര്‍പ്പെടുത്തി?
എന്‍ പാദങ്ങള്‍ നോവുന്നു..ഇലകള്‍ കരിയ്യുന്നു
എന്‍ നട്ടെലില്‍ കോടാലി മുറിവ്
ദാഹ ജലം കോണ്‍ക്രീറ്റ് സൗധത്തില്‍
യമ ഹസ്തങ്ങള്‍ പുണരുനെന്നെ
കണ്ണീരൊഴുക്കരുതാരുമെന്‍ വീഴ്ചയില്‍
നിണമോഴുക്കിലും പാപങ്ങള്‍ തീരില്ല!!!!
ഈ വിലാപം ഒരു പാടു തവണ കേട്ടതാണ്.....പക്ഷെ വിലാപങ്ങള്‍ ഇല്ലാതെ പിന്നെ എന്ത് ജീവിതം....ഇതിനെ കുറിച്ചു സുഗതകുമാരി എഴുതിയിട്ടുണ്ട്....മേധാപത്കര്‍ സമരം ചെയ്തിട്ടുണ്ട്...ഈ വിലാപം മരങ്ങളുടെത് മാത്രമല്ല ....പുഴകളുടെ, മൃഗങ്ങളുടെ പ്രകൃതിയുടെതാണ്..ഭാവിയില്‍ നമ്മുടെതും.....
Sunday, April 13, 2008
ആധുനികതയുടെ വിഷു കേരളത്തില്
പാടങ്ങളും അതില് നെല്ല് കൃഷിയും, പച്ച കറി കൃഷിയും ഒക്കെ ഉണ്ടായിരുന്ന ഒരു തറവാടില്‍ നിന്നുള്ള വ്യക്തി എന്ന നിലയ്ക്ക് കേരള സമൂത്തിലുണ്ടായ വളരെ ഞെട്ടിപ്പിക്കുന്ന മാറ്റം വളരെ വ്യക്തമായി മനസിലാക്കാന്‍ സാധിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. 40 വര്‍ഷത്തെ വികസനം ഇന്ത്യയെയും കേരളത്തെയും ശില യുഗത്തിലേക്ക് നയിച്ചു എന്ന് പറഞ്ഞു നരസിംഹ റാവു , മന്മോഹന് സിംഗ് പിന്നെ അവരുടെ കുറെ പിനിയാളികളും കൂടി നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരികുന്ന കുപ്പിയിലെ ഭൂതമായി നമ്മുക്ക് പരിചയ പെടുത്തി തന്നത്. ഇന്നു ആ ഭൂതം നമ്മളെ എലവരെയും ഒരു കുപ്പിയിലാക്കി എന്നതാണ് സത്യം. ആഗോലവത്കരനതിന്റെ , ഉദ്ഹാരവത്കരണത്തിന്റെ അതി തീവ്രമായ ആക്രമണം തുടങ്ങിയിരിക്കുകയാണ്. ഇന്നു കേരളത്തില് ഗ്രാമങ്ങള്‍ ഇല്ല...ഗ്രാമങ്ങള്‍ പട്ടണമാവുന്നു..പട്ടണങ്ങള് നഗരമാവുന്നു..നഗരങ്ങള് വന്‍ നഗരങ്ങളും. ഇതിനിടയില് മാഞ്ഞു പോവുന്നത് ഒരു സംസ്കാരമാണ്..... അത് പ്രകൃതി നിയമം എന്ന് പറഞ്ഞു ആശ്വസിക്കാന് ശ്രമിക്കാം....അല്ലെ......
40 വര്‍ഷത്തില്‍ ഉണ്ടായ മാറ്റങ്ങലെക്കാള്‍ കൂടുതലാണ് കഴിഞ്ഞ 10 വര്‍ഷത്തില്‍ കേരളത്തിലും ഇന്ത്യയിലും നടന്നു കൊണ്ടിരിക്കുന്നത്......പക്ഷെ കൂറ്റന്‍ സൌധങ്ങള് ഉണ്ടാക്കുകയാണോ വികസനം? കാറുകളും മൊബൈലുകളും കൂടുന്നതാണോ വികസനം......ഞാന്‍ അതില് വിശ്വസിക്കുനില്ല .....ഒരു ജനതയുടെ സാംസ്കാരികവും സാമൂഹ്യവുമായ ജീവിത രീതി മെച്ചപ്പെട്ന്നതല്ലേ വികസനം?? ഈ ഒരു വിഷുവിനു എന്റെ ഓര്‍മകള്‍ അങ്ങിനെ പോകുന്നു? ഇന്നിപ്പോള് നാട്ടു വഴികളില്ല.....ചീറി പായുന്ന നാള് ചക്ര വാഹനങ്ങള് ......കൂടു കുടുംബം പോയിട്ട് അണു കുടുംബങ്ങള്‍ പോലും വിരളമാവുന്നു..ഫ്ലാറ്റ് സംസ്കാരം കൂടുതലാവുന്നു....കൃഷി ഇല്ല.....എല്ലാം ഞാന് മുന്‍പില്‍ കാണുന്നു......ഞാനും കുറ്റക്കാരന്‍ ...വെറുതെ ഇതെല്ലം എഴുതി .....വെറുതെ ഇതെല്ലം ഓര്മിച്ചു..പക്ഷെ മന സമാധാനം കിട്ടുമോ എന്നൊരു ശ്രമം????
Wednesday, February 20, 2008
ഞാനൊരു കഥ പറയാം
ബിഷപ്പ് മാര്‍ പൌവത്തില്‍ പറയുന്നു ക്രിസ്തിയാനികള്‍ ക്രിസ്ത്യന്‍ മാനേജ്മെന്റ് നടത്തുന്ന സ്കൂളില്‍ മാത്രം പഠിച്ചാല്‍ മതിയെന്ന്.......മതി......അവിടെ പഠിച്ചാല്‍ മതി....അല്ലെ????കാരണമുണ്ട് എല്ലാം കാണുന്നവന്‍ നമ്മുടെ ബിഷപ്പ്, എല്ലാം കേള്‍ക്കുന്നവന്‍, എല്ലാം അറിയുന്നവന്‍, പിന്നെ നമ്മുടെ മാന്യ പൌവത്തിലിനു കൊമ്പുമുണ്ട്.....ദെന്‍ നോ പ്രോബ്ലം...
നമ്മുടെ രാജേട്ടന്‍, മനസിലായില്ലേ നമ്മുടെ ബാലേട്ടന്റെ ശിന്കിടി ആയിരുന്ന രാജേട്ടന്‍, രാജ് താകറേ പറയുന്നു മുംബൈയില്‍ മഹാരാഷ്ട്രക്കാര്‍ മാത്രം 'തമ്മില്ലടിച്ചാല്‍' മതി, വേറെ ആരെയും തമ്മിലടിക്കാന്‍ വിടില്ല.....സ്നേഹം ഇങ്ങിനെ ഇടവ പാതി പോലെ തകര്തോടുകയാണ് രാജേട്ടന്റെ മനസില്‍........നമ്മുടെ രാജേട്ടന്‍ സിന്ദാബാദ്.. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നു അസൂയാലുക്കള്‍ പറയുന്നു..അസൂയാലുക്കള്‍പലതും പറയും അല്ലെ. വിധര്‍ഭയിലും, അമരവതിയിലും നല്ല തണുപ്പായത് കൊണ്ടു അവിടെ പോകാന്‍ പറ്റില്ല എന്നാണ് രാജേട്ടന്‍ പറയുന്നതു എന്നാരും ഇതു വരെ പറഞ്ഞിട്ടില്ല, ഇല്ലെങ്ങില്‍ അവിടെയുള്ള കര്‍ഷകരെ ഒറ്റ ദിവസം കൊണ്ടു രാജേട്ടന്‍ നേരെയാക്കും എന്ന് ആര്‍ക്കാണ് അറിയാത്തത്..
നമ്മുടെ രെന്ജി പണിക്കര്‍ ആളൊരു പുലിയാണ് കേട്ട..നമ്മുടെ സെക്രട്ടറി ഇല്ലേ, മിസ്റ്റര്‍ വിജയന്‍..ആ മനുഷ്യന്റെ വകയില്‍ ആരുമല്ല രെന്ജി..പക്ഷെ ഭാര്യയും ഭര്‍ത്താവും പോലെയാണ് കേട്ടോ..സ്വന്തം സിനിമയില്‍ മമ്മൂക്കയെ കൊണ്ടു ക്ഷ, ച, ട്ടാ, താ....വരപ്പിചില്ലേ വിജയേട്ടന്റെ ആസ്ഥാന ശത്രുവിനെ..ഇതാണ് തിരക്കഥ..രെന്ജി ഒന്നല്ല....ഒന്നൊന്നൊര പുലിയാണ് മോനേ..
അപ്പോള്‍ കഥയില്‍ നിന്നു നിങ്ങള്‍ എന്ത് മനസിലാക്കി..ഇതു നല്ല കൂത്ത് എനിക്ക് വേറെ പണിയില്ലാത്തത് കൊണ്ടു ഞാന്‍ ഒരു നോവല്‍എഴുതി...അതില്‍ നിന്നു നിങ്ങള്‍ എന്തിന് എന്തെങ്ങിലും മനസിലാക്കണം...സുലാന്‍!!!!!!
Friday, January 04, 2008
കൊഴിഞ്ഞു പോയ സന്ധ്യകള്‍
ഒരു നല്ല കാവല്‍ക്കാരനെ പോലെ അവന്‍ എന്നും ആ ആഗ്രഹങ്ങളും, സന്തോഷങ്ങളും, ദുഖവും അതിന്റെ അകത്തു തന്നെ സൂക്ഷിച്ചു വെച്ചു. അന്ന് പതിവില്ലാതെ അവന്റെ കണ്ണില്‍ നിന്നു ഒരു പാടു കണ്ണീര്‍ വന്നു... അത് ഷ്മശ്രുക്കളില്‍ കൂടി ഒഴുകി ഇറങ്ങി......അല്ലെങ്ങിലും ആരായാലും കരഞ്ഞു പോകും....ജീവിതത്തിന്റെ നല്ലൊരു കാലം കാത്തു സൂക്ഷിച്ച സ്വപ്‌നങ്ങള്‍ ഓരോന്നായി ഇല്ലാതാവുമ്പോള്‍ ആരായാലും തകര്ന്നു പോകും....ജീവിതത്തിലെ ഏറ്റവും നല്ല ദിനങ്ങളില്‍ മനസില്‍ പൂജിച്ചു നടന്നവള്‍.....സ്വപ്‌നങ്ങള്‍ അവള്‍ക്ക് വേണ്ടി നീക്കിവെച്ചു...ഇതളുകള്‍ അവള്‍ക്കായി എഴുതപ്പെട്ടു.....
അമ്പലങ്ങളിലെ പ്രാര്‍ത്ഥന അവള്‍ക്ക് വേണ്ടിയായിരുന്നു.....അങ്ങിനെ ഒരുത്തി ഒരു നാള്‍, അമ്പലമുറ്റത്തില്‍ നിന്നും നെറ്റിയില്‍ സിന്ദൂരവും, കഴുത്തില്‍ താലിമാലയുമായി വേറെ ഒരുത്തന്റെ കൂടെ ഇറങ്ങി പോകുന്നത് കാണുമ്പോള്‍ ആരായാലും തകര്ന്നു പോകും......എത്രയെത്ര രാവുകളും പകലുകളും അവന്‍ കണ്ട സ്വപ്നം അവന്റെ മുന്‍പില്‍ കൂടി വേറൊരു രൂപത്തില്‍ ഒഴുകി പോകുന്നു........തല ചുറ്റുന്നത് പോലെ തോന്നി അനീഷിനു.....അവന്റെ ചിന്ധകള്‍ കാലത്തെ പിന്നോട്ട് നയിച്ചു......
അവളെ ആദ്യം കണ്ട നാള്‍.....ബാല്യത്തിന്റെ കുസൃതി വിട്ടു മാറാത്ത ദിനങ്ങള്‍..എന്നിട്ടും അവളെ കണ്ടപ്പോള്‍ ഏതോ ഒരു പ്രത്യേക വികാരം അവനെ പിടികൂടുന്നുണ്ടായിരുന്നു..എന്തെന്നറിയാത്ത ഒരു വിക്കാരം...ആരാധനയാവാം, സ്നേഹമാവാം അങ്ങിനെ എന്തും......അവളുടെ കേശങ്ങളില്‍ അവന്റെ സ്വപ്‌നങ്ങള്‍ കൂട് കൂട്ടി......അവന്റെ ചെവികള്‍ ആ പാദസരങ്ങള്‍ സ്വരം മാത്രം കേള്‍ക്കാന്‍ കൊതിച്ചു.........ഒരു നാള്‍ അവന്‍ അവളുടെ പിറകേ നടന്നു പോയി ഭ്രാന്തനെ പോലെ.....അവളുടെ വീട്ടിലേക്ക് പോകുന്ന വഴികള്‍ അവന്റെ കളി സ്ഥലങ്ങളായി.........സ്കൂള്‍ ഒരു വീടായി മാറുകയായിരുന്നു അവന്......അവനും അവളും താമസിക്കുന്ന ഒരു കൊച്ചു വീട്........അവളോട് ഒരു പാടു സംസാരിക്കണം എന്നുണ്ടായിരുന്നു അവന്....പക്ഷെ ഏതോ അദൃശ്യ ശക്തി അവനെ അവളുടെ മുന്‍പില്‍ വരുമ്പോള്‍ തടഞ്ഞു നിര്‍ത്തും.....
എന്തിനും ഏതിനും അഭിപ്രായം പറയുന്ന ഏത് കാര്യത്തിനും പരിഹാരം പറഞ്ഞു കൊടുക്കണ അനീഷ് ഈ കാര്യം വരുമ്പോള്‍ ഇതികര്‍ത്തവ്യമൂടനായിപോകും. സ്കൂള്‍ വിട്ടു കഴിഞ്ഞപ്പോള്‍ അവര്‍ പിരിഞ്ഞു പോയി.....ദൂരെ വേറെ ഒരു സ്ഥലത്താണ് അനീഷ് ചേര്‍ന്നത്.......അവന് അവളുടെ വിരഹം താങ്ങാന്‍ പറ്റാതെയായി.....അനീഷിനു ഫോണ്‍ ഒരു കളിപ്പാട്ടമാവാന്‍ തുടങ്ങി...അവളുടെ സ്വരം അവന് സ്വര്‍ഗം കാണിച്ചു കൊടുക്കാന്‍ തുടങ്ങി........അനീഷ് വീണ്ടും കണ്ണ് തുറന്നു .....ഒരിക്കല്‍ കൂടി ആ കാലത്തില്‍ ജീവിക്കാന്‍ അവന് മോഹം തോന്നി.......മനസ്സു വളരാത്ത, മത്സരമില്ലാത്ത, കളന്ഗം ഇല്ലാത്ത ആ കാലത്തില്‍.....വീണ്ടും അവന്‍ കണ്ണടച്ചു...
അവളുടെ വീട്ടില്‍ പോയത് അവന്‍ ഇന്നും ഓര്‍ക്കുന്നു ..അതൊരു തെറ്റായിരുന്നു....വലിയ തെറ്റു....നാഗരികതയുടെ പരിഷ്കാരം ഒന്നും ഇല്ലാത്ത ഒരു പെണ്‍കുട്ടിയുടെ വീടിലെ അന്തരീക്ഷം മനസിലാക്കാന്‍ അവന്റെ ചെറിയ മനസിന് സാധിച്ചില്ല. അവളുടെ അമ്മ ഒരു നോട്ടം നോക്കി...അവന്‍ ദഹിച്ചു പോയി. പിന്നീടൊരിക്കലും അവന്‍ ആ സാഹസത്തിനു മുതിര്‍ന്നിട്ടില്ല....അവളുടെ ഭാവിക്ക് അതാണ് നല്ലതെന്നു അനീഷിനു തോന്നി
.....ദേവി....അവള്‍ ഒരു മിന്നാല്‍ പോലെയാണ് ജീവിതത്തില്‍ വന്നത്..സ്നേഹം ആഗ്രഹിച്ചു ആദ്യമായി ഒരു പെണ്ണ് അവന്റെ നേര്‍ക്കു വന്നത് അവളുടെ രൂപത്തിലായിരുന്നു .. അത് കൊണ്ടു അവന്‍ അവളെ ദേവി എന്ന് വിളിച്ചു......പക്ഷെ തിരിച്ചു കൊടുക്കാന്‍ അനീഷിന്റെ അടുത്ത് സ്നേഹം ഇല്ലായിരുന്നു.. അത് വേറൊരു ദേവതയ്ക്ക് വേണ്ടി നീക്കി വെക്കപ്പെട്ടിരുന്നു...ദേവിയോടു ഒരായിരം തവണ അവന്‍ മനസില്‍ മാപ്പു ചോദിച്ചു....കൊതിക്കുന്ന സ്നേഹം കിട്ടാതായാലുള്ള അവസ്ഥ അവന് അറിയാമായിരുന്നു........അതെത്ര മാത്രം വേദനാജനകമാനെന്നു..........
ബിരുദ പഠനം അവനില്‍ വേദനകള്‍ സമ്മാനിച്ച് കൊണ്ടേയിരുന്നു.....അവളെ ഒരു നേരം കാണാന്‍ വേണ്ടി അവന്‍ നല്ല കലാലയം കിട്ടിയിട്ടും അത് വേണ്ടെന്നു വെച്ചു......മനസു ഒരിടത്തും നില്‍ക്കാതെ അവളെ തേടി ഓടി നടന്നു.....എന്നും എപ്പോഴും അവളുടെ സമീപത്തു ഉണ്ടായിരുന്നെങ്ങിലും അവര്‍ക്കിടയില്‍ അദ്രിശ്യമായ ഒരു മതില്‍ ഉയര്ന്നു കഴിഞ്ഞിരുന്നു.........ഒടുവില്‍ അവന്റെ സ്വപ്നങ്ങള്‍ക്ക് മീതെ ഒരു കരി നിഴല്‍ പടര്‍ത്തി കൊണ്ടു അവളുടെ നാവില്‍ നിന്നു ശരം പോലെ വാക്കുകള്‍ വന്നു....ആ ദിവസം അനീഷിനു ഇന്നലെ കഴിഞ്ഞ പോലെ തോന്നി........
അനീഷിന്റെ കണ്ണില്‍ വീണ്ടും കണ്ണീര്‍ നിറഞ്ഞു. മനസിന് സാന്ത്വനം കിട്ടാന്‍ വേണ്ടി എപ്പോഴും വന്നു ഇരിക്കാറുള്ള അമ്പലത്തിലെ ആല്മരച്ചുവട്ടിലും അന്ന് അവന് സ്വസ്ഥത കിട്ടിയില്ല....കയ്യെത്താ ദൂരത്തേക്ക് തന്റെ ചങ്ങു പറിച്ചു കൊണ്ടു പോയ നിമിഷത്തെ അവന്‍ ശപിച്ചു കൊണ്ടിരുന്നു........അവന്റെ ഷ്മശ്രുക്കള്‍ വീണ്ടും നനഞ്ഞു.....ഒരു ഭ്രാന്തനെ പോലെ അവന്‍ ആല്‍മരച്ചുവട്ടില്‍ ഇരുന്നു. അവന്‍ ഭ്രാന്തനെ പോലെ തല തല്ലി അടിച്ച്......ക്ഷേത്ര നട അപ്പോള്‍ അവന്റെ മുന്‍പില്‍ അടക്കപ്പെട്ടു......അവന്റെ ജീവിതത്തിലെ വാതില്‍ അടക്കപ്പെടതായി അവന് തോന്നി.......