Friday, November 16, 2007

ദ ചെന്നൈ ഡയറി - ഒരു നഗരത്തിന്റെ കഥ

കഴിഞ്ഞ വാരം ഞാന് ചെന്നൈയില് പോകാന് ഇടയായി. ആ പോക്കിലെ തിക്താനുഭവങ്ങലാണ് എന്നെ കൊണ്ടു ഈ മലയാളം ബ്ലോഗ് തുടങ്ങിപ്പിച്ചത്. എല്ലാവരും നഗരങ്ങളിലേക്ക് ഓടുന്നത് ഒരു സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു...സ്വന്തം നാടും വീടും വിട്ടു, ഒരു വലിയ ജീവിതത്തെ സ്വപ്നം കണ്ടു കൊണ്ടു അവര്‍ നഗരങ്ങളില്‍ രാപാര്‍ക്കാന്‍ പോകുന്നു......റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു പുറത്തിറങ്ങിയതും, ഓട്ടോക്കാരും കൂലികളും വന്നു വളയാന്‍ തുടങ്ങി. നമ്മുടെ നാട്ടിലാനെങ്ങില്‍ അവരെയൊക്കെ അങ്ങോട്ട് പൊയ കാണണം. ആ ബഹളം കഴിഞ്ഞു ഹോട്ടലില്‍ എത്തി കുറച്ചു സമയം വിശ്രമിച്ചു. താഴെ ഒരു ഭക്ഷനശാലയുണ്ടായിരുന്നു. അവിടെ നിന്നു ഒരു പ്ലെയിന്‍ ദോശ കഴിച്ചു. അതിന്റെ വില കേട്ടപ്പോള്‍ മാത്രം ഞെട്ടി പോയി....20 രൂപ ......നമ്മുടെ സാധാരണ പ്ലെയിന്‍ ദോശ തന്നെ പക്ഷെ തൊട്ടാല്‍ പൊള്ളുന്ന വില...... എന്ത് ചെയ്യാന്‍.........അതൊക്കെ കഴിഞ്ഞു സഹോദരിയുടെ കുട്ടികള്ക്ക് കളിപ്പാട്ടം വാങ്ങിച്ചു കൊടുക്കാന്‍ ഒരു വലിയ ഷോപ്പിങ്ങ് മാളില്‍ പോയി. ഇവിടെയാണ് ഏറ്റവും വലിയ ചൂഷണം നടക്കുനത്....കുട്ടികളുടെ ചെറിയ കളിപ്പാട്ടങ്ങള്‍ക്ക് പോലും തീ പിടിച്ച വിലയാണ് ഇവര്‍ എടുക്കുന്നത്.
ശനിയാഴ്ച ഇത്ര മാത്രമെ നടനുള്ളൂ.....ഞായറാഴ്ച രാവിലെ സഹോദരിയെ എയര്‍പോര്‍ട്ടില്‍ വിട്ട ശേഷം ഞാന്‍ നേരെ അതിനടുത്തുള്ള റെയില്‍വേ സ്‌റ്റേഷനില്‍ പോയി. ചെന്നൈ നഗരത്തിന്റെ ഏറ്റവും വല്യ ഒരു ഗുണമായി എനിക്ക് തോനിയത് ഈ തീവണ്ടി സിസ്റ്റം ആണ്. നമ്മുടെ നാട്ടിലും ഈ വിധം തീവണ്ടി ഉണ്ടായിരുന്നെങ്ങില്‍ ഒരു പരിധി വരെ യാത്രാ പ്രശ്നം പരിഹരിക്കാമായിരുന്നു. 6.30 നു വണ്ടി കിട്ടി. 7 മണിക്ക് ഞാന്‍ തിരിച്ചു ഹോട്ടലില്‍ തിരിച്ചെത്തി. കുറച്ചു സമയം കിടന്നു ഞാന്‍ 10 മണിക്ക് റൂം ഒഴിഞ്ഞു. രാവിലത്തെ ഭക്ഷണം കഴിച്ചു. രാത്രി 8.15 നാണ് എനിക്ക് വണ്ടി. അത് കൊണ്ടു കുറെ സമയം ഉണ്ടായിരുന്നു. എന്ത് ചെയ്യണം എന്നരിയാത്തത് കൊണ്ടു ചെന്നൈയില്‍ ഉള്ള എന്റെ ഒരു കൂട്ടുകാരിയെ വിളിച്ചു. എന്റെ കൂടെ സ്കൂളിലും കോളേജിലും ഒക്കെയായി ഒരു 13 വര്‍ഷത്തെ പരിചയമുണ്ട് ആ കുട്ടിയുമായി. വിളിച്ചപ്പോള്‍ ഞാന്‍ ഉള്ള സ്ഥലത്തു നിന്നും കുറെ ദൂരെയാനെന്നു പറഞ്ഞു. നഗരത്തിന്റെ അടുത്ത പോരായ്മ!!!!!ചിലപ്പോള്‍ ഒരു 20 കിലോമീറ്റര്‍ കാണുമായിരിക്കും. പക്ഷെ ചെന്നൈ നഗരത്തില്‍ എന്നല്ല ഏത് മഹാ നഗരത്തില്‍ ചെന്നാലും ഈ ഒരു ദൂരം താണ്ടാന്‍ ഒരു ഒന്നര രണ്ടു മണികൂര്‍ വേണ്ടി വരും. അത് കൊണ്ടു കാല്‍ നടയായി ചെന്നൈ ജീവിതം കാണാം എന്ന് വിചാരിച്ചു ഞാന്‍.
കുറച്ചൊക്കെ കാണുകയും ചെയ്തു ഞാന്‍‍ ......കുറച്ചു ദൂരം നടന്നപ്പോള്‍ തന്നെ ഒരു ഭീകരമായ കാഴ്ച ഞാന്‍‍ കണ്ടു.........ഒരു വിജനമായ പറമ്ബായിരുന്നു അത്. മരങ്ങളോ ചെടികളോ ഒന്നും ഇല്ല. വെറും മണ്ണ്....അതും ഒരു തരം മാലിന്യങ്ങള്‍ നിറഞ്ഞു നിറം മാറിയ മണ്ണ്.......ഒരേക്കര്‍ വരും ഈ സ്ഥലം......അതിന്റെ നടുക്കിരുന്നു ഒരു വൃദ്ധ ചെറിയൊരു കമ്പ്‌ കൊണ്ടു മണ്ണിളക്കാന്‍ നോക്കുന്നു..അതും നട്ടുച്ചയ്ക്ക് ....ഞാന്‍‍ ഇതു പറയുമ്പോള്‍ ചിലപ്പോള്‍ ആര്‍കും ഒന്ന്നും തോനില്ല......പക്ഷെ കണ്ട എനിക്ക് മറക്കാന്‍ പറ്റില്ല...........ആ സ്ത്രീയുടെ മുഖം ഇപ്പോഴും എന്റെ മനസിലുണ്ട്..........ചുടലപ്പരംബിലെ സ്ത്രീ എന്നാണ് ഞാന്‍‍ അവര്ക്കു പേരിട്ടിരിക്കുന്നത് . അവിടെ നിന്നും കുറച്ചു ദൂരം കൂടി നടന്നപ്പോള്‍ പ്രസിദ്ധമായ ചെന്നൈ പുഴ കണ്ടു.....ചെന്നൈ പുഴ എന്ന് പറഞ്ഞപ്പോള്‍ തന്നെ മനസിലായല്ലോ...........മാലിന്യം വഹിക്കുന്ന ഒരു ഓടയാനെന്നു.......നമ്മുടെ നാട്ടിലൊക്കെ വേനല്‍ കാലത്തുള്ള പുഴകളുടെ അത്രയും വരും ഈ ഓട. അത് കൊണ്ടു ഞാന്‍‍ ഇതിന് പേരിട്ടു ചെന്നൈ മാലിന്യ പുഴയെന്നു. .....ഈ ഓടയുടെ തീരത്ത് താമസിക്കുന്നവരുണ്ട് .....അവിട എന്ന്ന്നു വസ്ത്രം കഴുകുന്നവരും .....കുളിക്കുകയും ചെയ്യുന്നവരുണ്ട്.........നഗരത്തിലെ വിശാലമായ കുളി.!!!!!!! ഓടയുടെ തീരത്ത് വീടു വെച്ചു താമസിക്കുന്നവരുടെ ഒന്നു രണ്ടു ഫോട്ടോ ഞാന്‍‍ എടുത്തു. ഇതിന്റെ കൂടെ ഞാന്‍‍ അത് ഇടും. പക്ഷെ ഇപ്പോള്‍ അത് എന്റെ കമ്പ്യൂട്ടറില്‍ ഇല്ല......അതിനകം ഞാന്‍‍ വിയര്‍തോലിച്ച്ചിരുന്നു........പക്ഷെ എനിക്ക് അത് ഇഷ്ടപ്പെട്ടിരുന്നു...കാരണം മാസത്തില്‍ 20 ദിവസം ഏസിയുടെ വൃത്തികെട്ട തണുപ്പു കൊല്ലുന്നവന് സൂര്യന്റെ സ്നേഹം എട്ടുവാങ്ങാനുള്ള ഒരവസരമല്ലേ.......ഇതിനിടയില്‍ ഞാന്‍‍ ഒരു മനുഷ്യനെ കണ്ടു....എന്റെ നാടിലുള്ള കൂട്ടുകാരനായ ഉണ്ണിയെ പോലെയുള്ള ഒരു മനുഷ്യന്‍ .....അതെ മുടികള്‍..അതെ മുഖച്ച്ചായ......ഞാന്‍‍ ഉണ്ണി എന്ന് ഒരിക്കല്‍ വിളിച്ചു പോലും പോയി.
ചെന്നൈ നഗരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാല്‍, സാധാരണ കുട്ടിക്കാടുകളിലും റെയില്‍വേ പാളലങ്ങളിലുമൊക്കെ ആണ് മനുഷ്യ വിസര്‍ജ്യം കാണാന്‍ പറ്റുന്നത്......ഇവിടെ ഫുട്പാത്തില്‍ അങ്ങിങ്ങായി മനുഷ്യ വിസര്‍ജ്യം ഉണ്ടായിരുന്നു......അതും വളരെ നല്ല രീതിയില്‍ പണിത റോഡിന്റെ സൈഡില്‍. ഇങ്ങിനെയൊരു കാഴ്ച എന്റെ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു. അവിടെ നിന്നും കുറച്ച് ദൂരം കൂടി നടക്കുമ്പോള്‍ ഒരു പോലീസുകാരന്‍ വഴിയില്‍ മൂത്രമോഴിക്കുന്നു..........നിയമത്തിനു മുന്‍പില്‍ എല്ലാവരും ഒരു പോലെ!!!! പോലീസിനെ ചോദ്യം ചെയ്യരുത്!!!.....ആ കാഴ്ചയും കണ്ടു നടക്കുമ്പോള്‍ വായ മൊത്തം വ്രണം വന്ന ഒരു സ്ത്രീയെയും അവരുടെ കൂടെ ഒരു കുഞ്ഞിനേയും ഭിക്ഷ ഇരക്കുന്നത് കണ്ടു. അവര്ക്കു നേരെ 2 രൂപ ഞാന്‍ നീട്ടി......കുഞ്ഞിന്റെ മുഖം വിടര്‍ന്നു....കുഞ്ഞിനും കൊടുത്തു ഞാന്‍ 2 രൂപ......പൈസ കൊടുത്തപ്പോള്‍ ആ കുട്ടി കൈ കൊണ്ടു തൊഴുതു........ആ ഒരു രംഗം ഇപ്പോഴും എന്റെ മനസില്‍ ഒരു തീക്കനലായി ഉരുകികൊണ്ടിരിക്കുന്നു........തീവണ്ടിയില്‍ കിടക്കുമ്പോള്‍ ആ കുട്ടിയുടെ വദനമായിരുന്നു എന്റെ മനസ്സില്‍ മൊത്തം.... .ഇതൊക്കെ കണ്ടു മടുത്തു ഞാന്‍‍ ട്രെയിന്‍ ടു പാക്കിസ്ഥാന്‍ എന്ന പുസ്തകം വാങ്ങിച്ച്, താമസിച്ച ഹോട്ടലിലെ സെട്ടിയില്‍ പോയി ഇരുന്നു അത് വായിക്കാന്‍ തുടങ്ങി........രാത്രി 7 മണി വരെ വായിച്ച്, ഭക്ഷണം കഴിച്ച്, എന്റെ വണ്ടിയില്‍ പോയി ഇരുന്നു.........എന്റെ കൂടെ എന്റെ ചെന്നൈ ഓര്‍മകള്‍ എന്റെ കൂടെ വരട്ടെ എന്ന് ചോദിച്ചു.....ഞാന്‍‍ ചിരിച്ചു കൊണ്ടു frontline മാസികയുടെ ഇതളുകള്‍ ഓരോന്നായി മറിച്ചു.....

" നഗര വാതിലില്‍ കാത്തിരുന്ന കാരുണ്യം
ഓടകളിലെ മാലിന്യമോ..... അതോ......
പട്ടിണിയോ.......അതോ മരണമോ........"

4 comments:

  1. ഞെട്ടിപ്പിക്കുന്ന ഒരു യാത്രാവിവരണം... ആ ഫോട്ടോസ് കൂടെ ചേര്‍‌ത്തിരുന്നെങ്കില്‍‌ കുറച്ചു കൂടെ ഭംഗിയാകുമായിരുന്നു, ഈ വിവരണം.

    :)

    ReplyDelete
  2. " നഗര വാതിലില്‍ കാത്തിരുന്ന കാരുണ്യം
    ഓടകളിലെ മാലിന്യമോ..... അതോ......
    പട്ടിണിയോ.......അതോ മരണമോ........"

    ഒന്നു ബോംബെയില്‍ പോയി നോക്കൂ..ഇതിനെക്കാള്‍ മനോഹരമായ കാഴ്ചകള്‍ കാണാം..

    ReplyDelete
  3. എഴുതിയത് കൃത്യമായിരിക്കും കാരണം ഞാന്‍ ചെന്നൈ കണ്ടിട്ടില്ല. കേട്ടിടത്തോളം. വള്രെ വൃത്തികെട്ട സ്ഥലമാണ്. ജനങ്ങള്ക്ക് കേരളത്തിലെ ജനങ്ങളേക്കാളും ബോധമില്ലാത്തവരാണ്. പൊതുവെ ഇന്ത്യക്കാര്ക്ക് വഴിയിലിരുന്ന് മൂത്രമൊഴിക്കുന്നതിന്ന് ഒരുളുപ്പുംഇല്ല. ചെന്നൈയിലുള്ളവരെ; കേട്ടിടത്തോളം, ഒട്ടും ഉളൂപ്പില്ലാ അപ്പിയിടാനും, പന്നിക്ക് തുല്ല്യര്. സത്യം പറഞ്ഞാ ഇവിടുന്ന് അറബികള്‍ ഇന്ത്യയില്‍ ഏതെങ്കിലും നഗരത്തില്‍ പോയി വന്ന് അവിടുത്തെ വൃത്തികേടിനെപ്പറ്റി പറ്യുംപോള്‍ തൊലിയുരിയുമ്, എന്നാലും അവരോട് പറയും അത് ആഏരിയയുടെ മാത്രം പ്രത്യേകതയാണ്‍ എന്ന്, പക്ഷെ പലയിടത്തും പോയി വന്നവരോട് ഈ അടവ് ഫലിക്കാറില്ല.

    ReplyDelete